മിനിസ്ക്രീനിലേക്ക് മടങ്ങിയെത്തി ശില്‍പ്പാ ഷെട്ടി, മത്സരാര്‍ത്ഥികള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു
മുംബൈ: പോണ് വീഡിയോ കേസില്‍ രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ നടി ശില്‍പ്പ ഷെട്ടി പൊതുപരിപാടികളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷി നടി മിനി സ്ക്രീനിലേക്ക് മടങ്ങിയെത്തിരിക്കുകയാണ്. സൂപ്പര്‍ ഡാന്‍സര്‍ 4 എന്ന റിയാലിറ്റി ഷോയിലേക്കമാണ് ശില്‍പ്പ മടങ്ങിയെത്തിയത്. ഷോയുടെ ജഡ്ജിമാരില്‍ ഒരാളാണ് ശില്‍പ്പ. ഓഗസ്റ്റ് 17ന് ആയിരുന്നു ഷൂട്ടിംഗ്. നേരത്തെ നടിക്ക് പകരം കരിഷ്മ കപൂറിനെ അടക്കം താല്‍ക്കാലിക ജഡ്ജായി കൊണ്ടുവന്നിരുന്നു സൂപ്പര്‍ ഡാന്‍സര്‍. എന്നാല്‍ ശില്‍പ്പ ഷെട്ടിയെ സ്ഥിരമായി മാറ്റുന്നതിനോട് ഷോയുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് താല്പര്യമില്ലായിരുന്നു.

ഓണത്തിന് പുതിയ ലുക്കുമായി പ്രേക്ഷകരുടെ സ്വന്തം ലച്ചു; വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്
ശില്‍പ്പ ഷെട്ടിയെ മടക്കി കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു സൂപ്പര്‍ ഡാന്‍സര്‍. എന്നാല്‍ താന്‍ മടങ്ങിവരാനുള്ള മാനസികാവസ്ഥയില്‍ അല്ലെന്ന് നടി റിയാലിറ്റി ഷോ അണിയറക്കാരെ അറിയിച്ചിരുന്നു. തുടര്‍ന്ന് കുറച്ച് ഇടവേള അവര്‍ക്ക് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങിവരാന്‍ തയ്യാറാണെന്ന് ശില്‍പ്പ ഷെട്ടി റിയാലിറ്റി ഷോ ടീമിനെ അറിയിച്ചത്. കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടി മാത്രമല്ല, സ്വന്തം പ്രതിസന്ധികളെ മറികടക്കുന്നതിനും കൂടിയാണ് അവര്‍ വന്നതെന്നാണ് റിപ്പോര്‍ട്ട്. സൂപ്പര്‍ ഡാന്‍സര്‍ ടീം അവരെ സ്വാഗതം ചെയ്തു. മത്സരാര്‍ത്ഥികള്‍ക്ക് മുമ്പ് അവര്‍ പൊട്ടിക്കരയുകയും ചെയ്തു ശില്‍പ്പ ഷെട്ടി. സഹ ജഡ്ജുമാരായ അനുരാഗ് ബസുവും ഗീതാ കപൂറുമാണ് അവരെ ആശ്വസിപ്പിച്ചത്.
ശില്‍പ്പ ഷെട്ടിയെ സെറ്റില്‍ മിസ് ചെയ്യുന്നുണ്ടെന്ന് നേരത്തെ അനുരാഗ് ബസു പറഞ്ഞിരുന്നു. ഞങ്ങള്‍ ഒരു കുടുംബം പോലെയായിരുന്നു.ആ കുടുംബത്തിലെ ഒരാളെ കുറച്ച് നാളേക്ക് കണ്ടില്ലെങ്കില്‍ അത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ശില്‍പ്പ ഞങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടവളാണെന്നും അനുരാഗ് ബസു പറഞ്ഞു. അതേസമയം സൂപ്പര്‍ ഡാന്‍സറിലെ മത്സരാര്‍ത്ഥിയായ ആര്‍ഷിയയുടെ പ്രകടനം ശില്‍പ്പ ഷെട്ടിയുടെ ശ്രദ്ധ നേടുകയും ചെയ്തു. മാതാ വൈഷ്ണോ ദേവിയായിട്ടായിരുന്നു പ്രകടനം. താനൊരു ദേവി ഭക്തയാണെന്നും, വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ താന്‍ ഒരിക്കല്‍ പോയിട്ടുണ്ടെന്നും, ഈ പ്രകടനം കണ്ടതോടെ ആര്ഷിയക്ക് വേണ്ടി കഞ്ചക് പൂജ ചെയ്യാന്‍ പോകുകയാണ് താനെന്നും ശില്‍പ്പ പറഞ്ഞു.
അതേസമയം മുംബൈ പോലീസ് പോണ് വീഡിയോ കേസില്‍ രാജ് കുന്ദ്രയ്ക്കെതിരെ ശക്തമായ തെളിവുകളാണ് അണിനിരത്തുന്നത്. കഴിഞ്ഞ വര്‍ഷം ഓഗ്സ്റ്റിനും ഡിസംബറിനുമിടയില്‍ പോണ് വീഡിയോ അപ്ലോഡ് ചെയ്ത് 1.17 കോടിയാണ് രാജ് കുന്ദ്ര സമ്പാദിച്ചതെന്നും പോലീസ് പറയുന്നു. ശക്തമായ തെളിവുകള്‍ കുന്ദ്രയ്ക്കെതിരെ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. അദ്ദേഹത്തിന് ജാമ്യം നല്‍കുന്നതിനെ പോലും പോലീസ് എതിര്‍ത്തിരുന്നു. നിലവില്‍ ശില്‍പ്പാ ഷെട്ടിയെ കേസുമായി ബന്ധിപ്പിക്കുന്ന യാതൊരു കാര്യവും പോലീസിന് കിട്ടിയിട്ടില്ല. എങ്കിലും സാമ്പത്തികമായി നടിക്ക് എന്തെങ്കിലും ഗുണം കിട്ടിയോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
ഇതിന് മുമ്പ് ശില്‍പ്പ ഷെട്ടി സൂപ്പര്‍ ഡാന്‍സറില്‍ നിന്ന് ഇടവേള എടുത്തിരുന്നത് കുടുംബത്തിന് മൊത്തമായി കൊവിഡ് ബാധിച്ചപ്പോഴാണ്. മലായ്ക അറോറയായിരുന്നു പകരം ജഡ്ജായി വന്നത്. അതേസമയം ശില്‍പ്പ ഷെട്ടി ഷൂട്ടിന് വരുന്നതിന്റെ വീഡിയോകള്‍ക്ക് പ്രതികരണവുമായി ആരാധകരും എത്തിയിട്ടുണ്ട്. അവരുടെ മുഖത്ത് സങ്കടം തെളിഞ്ഞ് കാണാനുണ്ടെന്ന് ആരാധകര്‍ പറയുന്നു. ഇതിന് കാരണം രാജ് കുന്ദ്രയാണെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നു. രാജ് കുന്ദ്രയുടെ ശില്‍പ്പയുടെ കരിയര്‍ തകര്‍ത്തുവെന്നും ഒരു ആരാധകന് കുറിച്ചു. അതേസമയം ശില്‍പ്പ ഷെട്ടിയുടെ സഹോദരി ബിഗ് ബോസ് ഒടിടിയില്‍ മത്സരിക്കുന്നുണ്ട്.
കുടുംബത്തിന് വന്നിരിക്കുന്ന വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ബിഗ് ബോസ് സഹായിച്ചെന്നാണ് ഷമിത ഷെട്ടി പറഞ്ഞത്. നേരത്തെ രാജ് കുന്ദ്രയെ ചോദ്യം ചെയ്യാനായി വീട്ടിലെത്തിച്ചപ്പോള്‍ ശില്‍പ്പ ഷെട്ടി അദ്ദേഹത്തിനോട് പൊട്ടിത്തെറിച്ചിരുന്നു. എന്തിനായിരുന്നു ഇങ്ങനെയൊക്കെ ചെയ്തതെന്നായിരുന്നു ചോദ്യം. നടി ഷെര്‍ലിന്‍ ചോപ്രയും രാജ് കുന്ദ്രയ്ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. തന്നെ തെറ്റായ പാതയിലേക്ക് രാജ് കുന്ദ്ര നയിച്ചുവെന്നായിരുന്നു ഷെര്‍ലിന്‍ മൊഴി നല്‍കിയത്. ഇത് നിര്‍ണായകമായ മൊഴിയായി മാറിയിരിക്കുകയാണ്.
Recommended Video
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications