ശിവസേന നേതാവ് സുധീര്‍ സുരി അമൃത്‌സറില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു
ദില്ലി: ശിവസേനയുടെ പ്രമുഖ നേതാവ് സുധീര്‍ സുരി വെടിയേറ്റ് കൊല്ലപ്പെട്ടു. അമൃത്‌സറില്‍ വെച്ചാണ് ഇയാള്‍ക്ക് വെടിയേറ്റത്. നഗരത്തിന് പുറത്താണ് സംഭവം നടന്നത്. ശിവസേന നേതാക്കള്‍ ഇവിടെയുള്ള ക്ഷേത്രത്തിന് പുറത്ത് പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ വന്ന് സുധീറിന് നേരെ നിറയൊഴിക്കുകയായിരുന്നു.
ക്ഷേത്ര വളപ്പില്‍ തകര്‍ന്ന വിഗ്രഹത്തിന്റെ ശേഷിപ്പുകള്‍ കണ്ടതിനെ തുടര്‍ന്ന് ശിവസേന നേതാക്കള്‍ ഇവിടെ പ്രതിഷേധം നടത്തുകയായിരുന്നു. ആരാണ് സുരിക്കെതിരെ വെടിവെച്ചയാളെന്ന് അറിയില്ല. ഇയാള്‍ക്കടുത്തേക്ക് അനുനായികള്‍ ഓടിവരുന്നതും ചിലര്‍ ആകാശത്തേക്ക് വെടിവെക്കുന്നതും ഈ സമയത്ത് കാണാമായിരുന്നു.

സുധീര്‍ സുരി തീവ്ര ഹിന്ദുത്വ നേതാവാണ്. അമൃത്‌സറിലുള്ള പ്രാദേശിക സംഘടനയാണ് ശിവസേന. മഹാരാഷ്ട്രയിലെ ശിവസേനയുമായി ഇതിന് ബന്ധമില്ല. ഇവരുടെ നേതൃത്വത്തിലാണ് ക്ഷേത്ര ഭരണത്തിനെതിരെ പ്രതിഷേധം നടന്നത്. അഞ്ച് തവണ വെടിവെച്ചുവെന്നാണ് റിപ്പോര്‍ട്ട്. വെടിയുതിര്‍ത്തത് ഒരു കടക്കാരനാണെന്ന് അഭ്യൂഹങ്ങളുണ്ട്.
സുധീര്‍ സുരിക്ക് നേരത്തെ തന്നെ പോലീസ് സംരക്ഷണമുണ്ടായിരുന്നു. എന്നാല്‍ അക്രമി ഇയാള്‍ക്ക് നേരെ രണ്ട് തവണ വെടിവെച്ചു. ആശുപത്രിയിലെത്തും മുമ്പ് ഇയാള്‍ മരിച്ചിരുന്നു. വെടിവെച്ചയാള്‍ സന്ദീപ് സിംഗാണ്. ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. പോലീസ് ഉടന്‍ തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയും, തോക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ജനങ്ങളോട് ശാന്തമായിരിക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. കൊലപാതകത്തിന് വര്‍ഗീയ നിറം നല്‍കരുതെന്ന് പോലീസ് കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം ഈ മേഖലയിലാകെ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്. വര്‍ഗീയ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ക്ഷേത്ര മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് സുരിയും അനുയായികളും കുറച്ചാളുകളുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.
അബുദാബി എത്ര സുന്ദരം; ഒരു യാത്ര പോയാലോ? കാണേണ്ട സ്ഥലങ്ങളാണ് ഇവയാണ്
വളരെ സമാധാനപരമായി നടന്നുകൊണ്ടിരിക്കുന്ന ധര്‍ണയ്ക്കിടയിലാണ് സുരിയെ അക്രമി വെടിവെച്ചത്. തന്റെ അടുത്തയാള്‍ക്കൊപ്പം ഇരിക്കുകയായിരുന്നു സുരി. പിന്നില്‍ നിന്നാണ് വെടിവെച്ചത്.
അതേസമയം പഞ്ചാബില്‍ എഎപിയെ വീണ്ടും പ്രതിരോധത്തിലാക്കുന്നതാണ് ഈ കൊലപാതകം. മെയ് മാസത്തില്‍ പ്രമുഖ ഗായകനായ സിദ്ദു മൂസെവാലയെ ഇതുപോലെ അക്രമി സംഘം വെടിവെച്ച് കൊന്നിരുന്നു. ഭഗവന്ത് മന്നിന് കീഴില്‍ പഞ്ചാബിലെ ക്രമസമാധാന നില മോശമായി കൊണ്ടിരിക്കുകയാണെന്ന ആരോപണം ഇതോടെ ശക്തമായിരിക്കുകയാണ്.
2016-2017 കാലഘട്ടത്തില്‍ തീവ്ര ഹിന്ദുത്വ ഗ്രൂപ്പ് നേതാക്കള്‍ നിരന്തരം കൊല്ലപ്പെടുന്ന സമയമുണ്ടായിരുന്നു. ബിജെപി-അകാലിദള്‍ ഭരണത്തിലും ഇത്തരം സംഭവങ്ങള്‍ നടന്നിരുന്നു. ഇത്തരം കൊലപാതകം ഒരു വര്‍ഷത്തിനുള്ളില്‍ എട്ടാം തവണയാണ് നടക്കുന്നത്.












Click it and Unblock the Notifications