കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറിന് സൗജന്യ കോവിഡ് വാക്‌സിന്‍, ഞങ്ങള്‍ പാകിസ്താനില്‍ അല്ല, ബിജെപിയെ പൊളിച്ച് ശിവസേന!!

Google Oneindia Malayalam News

മുംബൈ: ബീഹാറില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ ആദ്യം എത്തിക്കുമെന്നും, എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്ന ബിജെപിയുടെ വാഗ്ദാനത്തിനെതിരെ ശിവസേന. മറ്റ് സംസ്ഥാനങ്ങളൊന്നും പാകിസ്താനല്ലെന്നും ശിവസേന സാമ്‌നയില്‍ എഴുതി ലേഖനത്തില്‍ വ്യക്തമാക്കി. വളരെ വൃത്തിക്കെട്ടതും തരംതാണതുമായി രാഷ്ട്രീയത്തിലാണ് ബിജെപിക്ക് താല്‍പര്യം. ഇപ്പോഴവര്‍ അതാണ് നടപ്പാക്കി കൊണ്ടിരിക്കുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി. ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ പേരിലാണ് അവര്‍ തരംതാണ രാഷ്ട്രീയം കളിക്കുന്നതെന്നും ബിജെപി പറഞ്ഞു.

1

കോവിഡ് പ്രതിരോധ വാക്‌സിന്റെ പേരില്‍ പോലും ബിജെപി രാഷ്ട്രീയം കളിക്കുകയാണ്. ബീഹാറിനും കോവിഡ് വാക്‌സിന്‍ ലഭിക്കണം. പക്ഷേ മറ്റ് സംസ്ഥാനങ്ങള്‍ പാകിസ്താന്‍ അല്ലെന്ന് അവര്‍ ആലോചിക്കണം. എല്ലാ സംസ്ഥാനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ ലഭിക്കാന്‍ തുല്യ അവകാശമാണ് ഉള്ളതെന്നും ശിവസേന പറഞ്ഞു. ബീഹാറില്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലാണ് കോവിഡ് വാക്‌സിന്‍ ബീഹാറില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ വാക്‌സിന്‍ എപ്പോഴാണ് ലഭ്യമാക്കുകയെന്ന് ഒരാള്‍ക്ക് പോലും ഉറപ്പില്ല. അതുകൊണ്ട് ഈ പ്രഖ്യാപനം വലിയ വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചെടുത്താല്‍, അത് എല്ലാവര്‍ക്കും ലഭ്യമാക്കുമെന്ന് നേരത്തെ പറഞ്ഞതാണ്. അത് ജാതിയുടെയോ മതത്തിന്റെയോ ഏതെങ്കിലും സംസ്ഥാനത്തിന്റെയോ അടിസ്ഥാനത്തിലോ ആയിരിക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതാണ്. തുല്യമായി എല്ലാവര്‍ക്കും നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിജെപി പറയുന്നു, അത് ബീഹാറിലെ ജനങ്ങള്‍ക്ക് നല്‍കുമെന്ന്. രാജ്യം മുഴുവന്‍ കോവിഡിന്റെ പേരില്‍ പ്രതിസന്ധിയില്‍ നില്‍ക്കുമ്പോള്‍ ബിജെപി എന്തിനാണ് കോവിഡ് വാക്‌സിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നതെന്നും ശിവസേന ചോദിച്ചു.

ബിജെപിയെ ആരാണ് നയിക്കുന്നത്. അവരുടെ നേതൃത്വത്തില്‍ എന്താണ് പിഴവുള്ളത്. രണ്ട് ദിവസം മുമ്പ് പ്രധാനമന്ത്രി പറഞ്ഞതിന് നേര്‍ വിപരീതമായ കാര്യമാണ് അവര്‍ പറയുന്നത്. വളരെ വിചിത്രമായിരിക്കുന്നു ഇത്. ബിജെപി അധികാരത്തിലെത്തിയാല്‍ സൗജന്യമായി വാക്‌സിന്‍ ബീഹാറി ജനതയ്ക്ക് നല്‍കുമെന്നാണ് അവര്‍ പറയുന്നത്. ബീഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണവും അപലപിക്കേണ്ടതാണ്. എല്ലാ റാലികളും വിര്‍ച്വലായി നടത്തേണ്ടിയിരുന്നു. എന്നാല്‍ നേതാക്കള്‍ അതൊക്കെ മറന്നുപോയെന്ന് തോന്നുന്നു. അതേസമയം ബിജെപിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണം. കോവിഡിനെ അവര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും ശിവസേന കുറ്റപ്പെടുത്തി.

Recommended Video

cmsvideo
Rahul Gandhi slaps BJP's Bihar election manifesto | Oneindia Malayalam

English summary
shiv sena says bjp playing dirty politics over covid vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X