Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയിലേക്കോ? യോഗിയേയും മോദിയേയും ട്വിറ്ററിൽ ഫോളോ ചെയ്ത് ശിവപാൽ യാദവ്

ദില്ലി; പ്രധാനമന്ത്രി നരേന്ദ്ര മോദി, യോഗി ആദിത്യനാഥ്, മുന്‍ ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ എന്നിവരെ ട്വിറ്റിൽ ഫോളോ ചെയ്ത് അഖിലേഷ് യാദവിന്റെ അമ്മാവനും പ്രഗതിശീൽ പാർട്ടി നേതാവുമായ ശിവ്പാല്‍ സിംഗ് യാദവ്. നിയമസഭ തിരഞ്ഞെടുപ്പിനെ പിന്നാലെ അഖിലേഷ്-ശിവ്പാൽ യാദവ് ബന്ധത്തിൽ വിള്ളൽ വീണെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ നീക്കം. അതേസമയം ദലൈലാമ, രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രിയുടെ ഓഫീസ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവ ഉള്‍പ്പെടുന്ന 12 ട്വിറ്റര്‍ ഹാന്‍ഡിലുകളും ശിവ്പാൽ ഫോളോ ചെയ്യുന്നുണ്ട്.

 shivpal-singh-yadav

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ശിവ്പാൽ യാദവ് കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച ഔപാരിക സന്ദർശനം മാത്രമായിരുന്നുവെന്നാണ് ശിവപാൽ പ്രതികരിച്ചത്. സമയമാകുമ്പോൾ മറ്റ് കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

പുതുവര്‍ഷത്തില്‍ പുതിയതായി എന്തെങ്കിലും ഉണ്ടായിരിക്കണം. ശിവപാല്‍ ജി മോദിയെയും ആദിത്യനാഥിനെയും ദിനേശ് ശര്‍മയെയും പിന്തുടരാന്‍ തുടങ്ങി. യാദവ് ബിജെപി ക്യാമ്പിലേക്ക് അടുക്കുകയാണെന്ന തരത്തിലുള്ള വിലയിരുത്തലുതൾ ഉണ്ട്. അതിനെ താൻ നിഷേധിക്കുന്നത്, രാഷ്ട്രീയത്തിൽ നിരവധി സാധ്യതകൾ എപ്പോഴും തുറന്നിരിക്കും,പ്രഗതിശീൽ സമാജ്വാദി പാർട്ടി വക്താവ് ദീപക് മിശ്ര പറഞ്ഞു.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു ശിവപാൽ യാദവ് അഖിലേഷുമായി ഉടക്കുന്നത്. തുടർന്ന് പ്രഗതിശീൽ എന്ന പാർട്ടി രൂപീകരിച്ചു.ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പ് കാലത്താണ് ശിവപാൽ വീണ്ടും സമാജ്വാദി ക്യാമ്പിലെത്തുന്നത്. തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും സഖ്യത്തിലായിരുന്നു മത്സരിച്ചിരുന്നത്. എന്നാൽ കനത്ത തിരിച്ചടി നേരിട്ടു.

അതിനിടെ തിരഞ്ഞെടുപ്പിന് പിന്നാലെ പാർട്ടിയിൽ തനിക്ക് നിർണായക സ്ഥാനം നൽകണമെന്ന ആവശ്യം ശിവപാൽ ഉന്നയിച്ചിരുന്നു. എന്നാൽ ഈ ആവശ്യം അഖിലേഷ് തള്ളുകയായിരു്നു. അതിനിടെ പാർട്ടി എം എൽ എമാരുടെ യോഗത്തിലേക്ക് ശിവപാൽ യാദവിനെ ക്ഷണിക്കാത്തതും ഭിന്നത കൂടാൻ കാരണമായി. ശിവപാൽ പാർട്ടി അംഗമല്ല സഖ്യകക്ഷി മാത്രമാണെന്നായിരുന്നു അഖിലേഷിൻറെ നിലപാട്. സഖ്യകക്ഷികൾ യോഗം ചേരുമ്പോൾ അറിയിക്കാമെന്നും അഖിലേഷ് പ്രകികരിച്ചിരുന്നു.

'ഞാൻ തന്നെ ഡ്രാമ ക്വീൻ'; കണ്ണിറുക്കി ചിരിച്ച് ഭാവന,ചിരിയടക്കാനാകാതെ ശിൽപ; വൻ വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+