കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയും അമിത് ഷായും കൃഷ്ണനും അര്‍ജുനനും, രജനീകാന്തിന്റെ വാദമുയര്‍ത്തി മുന്‍ മുഖ്യമന്ത്രി!!

Google Oneindia Malayalam News

പനാജി: സൂപ്പര്‍ താരം രജനീകാന്തിന് പിന്നാലെ നരേന്ദ്ര മോദിയെയും അമിത് ഷായെയും കൃഷ്ണനും അര്‍ജുനനുമായി താരതമ്യം ചെയ്ത് ശിവരാജ് സിംഗ് ചൗഹാന്‍. കശ്മീരിന്റെ പ്രത്യേകത പദവി ഇല്ലാതാക്കിയത് ഇവര്‍ക്കുള്ള നിശ്ചയദാര്‍ഢ്യം കൊണ്ടാണെന്നും, അര്‍ജുനനിലും കൃഷ്ണനിലും ഇതേ നിശ്ചയദാര്‍ഢ്യമുണ്ടെന്ന് ചൗഹാന്‍ പറയുന്നു. അതേസമയം രാഹുല്‍ ഗാന്ധിക്കെതിരെയും ചൗഹാന്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും പുതിയ മുഖ്യമന്തിമാരില്ല, തിരഞ്ഞെടുപ്പ് നയം പ്രഖ്യാപിച്ച് അമിത് ഷാമഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും പുതിയ മുഖ്യമന്തിമാരില്ല, തിരഞ്ഞെടുപ്പ് നയം പ്രഖ്യാപിച്ച് അമിത് ഷാ

രാഹുല്‍ ഗാന്ധി എല്ലാം ഉപേക്ഷിച്ച പോകുന്ന രാഞ്ചോഡ് ദാസ് ഗാന്ധിയാണ്. തന്റെ പാര്‍ട്ടിയെ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ഉപേക്ഷിക്കുകയാണ് രാഹുല്‍ ചെയ്തതെന്നും ചൗഹാന്‍ ആരോപിച്ചു. കോണ്‍ഗ്രസ് വളരെ മോശം അവസ്ഥയിലൂടെ കടന്നുപോവുകയായിരുന്നു. എന്നാല്‍ തോല്‍വി രാഹുലിന് താങ്ങാവുന്നതിലലും അധികമാണ്. ഇതിനെ നേരിടാന്‍ ധൈര്യമില്ലാതെ അദ്ദേഹം ഓടിയൊളിച്ചെന്നും ചൗഹാന്‍ പറയുന്നു.

shivraj-singh-25-1

നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കീഴില്‍ രാജ്യം ബഹുദൂരം മുന്നോട്ട് കുതിക്കുകയാണ്. അവര്‍ അര്‍ജുനനെയും കൃഷ്ണനെയും പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് വലിയ ആശയക്കുഴപ്പത്തിലാണ്. കശ്മീരില്‍ എങ്ങനെ പ്രതികരിക്കരണമെന്ന് പോലും അവര്‍ക്കറിയില്ല. കശ്മീര്‍ വിഷയത്തില്‍ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്നും ചൗഹാന്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിനുള്ളില്‍ വ്യത്യസ്ത സ്വരങ്ങളാണ് ഉയരുന്നത്. എന്നാല്‍ സോണിയയും രാഹുലും ഇതുവരെ പ്രതികരിച്ചിട്ടില്ല. രാഹുല്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും പറയുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ല. പാര്‍ട്ടിയെ നയിക്കുക എന്ന ഉത്തരവാദിത്തം രാഹുലില്‍ ഉണ്ടായിരുന്നു. അദ്ദേഹം അത് മറന്നെന്നും ചൗഹാന്‍ കുറ്റപ്പെടുത്തി. അതേസമയം ഒരു കുടുംബം തന്നെ ഭരിക്കുന്ന സമ്പ്രദായം കോണ്‍ഗ്രസില്‍ തുടരുകയാണ്. അതേസമയം നെഹ്‌റുവിന്റെ തെറ്റായ നയങ്ങളാണ് ഗോവയിലെ ജനങ്ങളെ വരെ ബാധിച്ചതെന്നും ചൗഹാന്‍ പറഞ്ഞു.

English summary
shivraj chouhan equates modi shah as krishna and arjun
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X