അഖിലേഷ് ആധുനിക ഔറംഗസേബ്, പിതാവിനോട് പോലും കൂറില്ല, തുറന്നടിച്ച് ശിവരാജ് ചൗഹാന്
ദില്ലി: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കടുക്കുന്നു. അഖിലേഷ് യാദവിനെതിരെ കടുത്ത പരാമര്‍ശങ്ങളാണ് ശിവരാജ് സിംഗ് ചൗഹാന് നടത്തിയിരിക്കുന്നത്. അഖിലേഷ് ആധുനിക ഔറംഗസേബ് ആണെന്ന് ചൗഹാന് പറഞ്ഞു. സ്വന്തം പിതാവിനോട് പോലും കൂറില്ലാത്തവനാണ് അഖിലേഷ്. അങ്ങനെ ഒരാള്‍ എങ്ങനെയാണ് വോട്ടര്‍മാരോട് നന്ദിയും, വിശ്വാസവും ഉള്ള നേതാവായിരിക്കുകയെന്ന് ശിവരാജ് സിംഗ് ചൗഹാന് ചോദിച്ചു. ഇപ്പറഞ്ഞതൊന്നും ഞാന്‍ പറഞ്ഞതല്ല. മുലായം സിംഗ് തന്നെയാണ് ഇതെല്ലാം പറഞ്ഞത്. അഖിലേഷിന് സ്വന്തം പിതാവിനോട് പോലും കൂറില്ലെന്നും ചൗഹാന് പറഞ്ഞു. ഇത് നമ്മള് മുമ്പും കണ്ടിട്ടുണ്ടെന്നും, ചരിത്രം ആവര്‍ത്തിക്കുകയാണെന്നും ചൗഹാന് വ്യക്തമാക്കി.

ഔറംഗസേബും സമാന കാര്യം തന്നെയാണ് തന്നെയാണ് ചെയ്തത്. സ്വന്തം പിതാവായ ഷാജഹാനെ ജയിലില്‍ അടച്ചിരുന്നു. ഔറംഗസേബ്. സ്വന്തം സഹോദരന്മാരെയും കൊലപ്പെടുത്തി. അഖിലേഷിനെ പോലെ തന്നെ അപമാനിച്ച മറ്റൊരാളില്ലെന്നാണ് മുലായം സിംഗ് യാദവ് തന്നെ പറയുന്നതെന്നും ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു. അഖിലേഷ് ഏത് സഖ്യം കൊണ്ടുവന്നാലും അത് പരാജയപ്പെടും. ഫ്ളോപ്പ് ചിത്രങ്ങളുടെ സംവിധായകനാണ് അഖിലേഷ് യാദവെന്നും ചൗഹാന് പരിഹസിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി സുരേന്ദ്ര ചൗരസ്യക്ക് വേണ്ടി യുപിയിലെ രാംപൂരിലെ കര്കാന മണ്ഡലത്തില്‍ പ്രചാരണത്തിന് എത്തിയതായിരുന്നു ചൗഹാന്.
അഖിലേഷിന്റെ കാര്യങ്ങള്‍ ഇങ്ങനെയാണ്. അദ്ദേഹം രാഹുല്‍ ഗാന്ധിയുമായി സഖ്യമുണ്ടാക്കി. രണ്ട് പേരുടെയും പൊടി പോലും എടുക്കാനുണ്ടായിരുന്നില്ല. അവരുടെ സൗഹൃദം തന്നെ അവസാനിച്ചു. ജനങ്ങളെ അവരെ രണ്ടുപേരെയും ഒരു പാഠം പഠിപ്പിച്ച് വിട്ടു. അത് കഴിഞ്ഞ് അഖിലേഷ് നേരെ പോയത് മായാവതിയുടെ അടുത്തേക്കാണ്. മായാവതിയും അഖിലേഷും കൈകോര്‍ത്ത് വന്നു. അത് വലിയ അദ്ഭുതമാവുമെന്ന് കരുതി. എന്നാല്‍ ഫലം വന്നപ്പോള്‍ എന്തായി. അഖിലേഷ് അമ്മായിയെ പോലെ കണ്ടിരുന്ന മായാവതി ഓടി രക്ഷപ്പെട്ടു. അഖിലേഷിനെ ഇനിയൊരിക്കലും നോക്കുക പോലും ചെയ്യില്ലെന്ന് അവര്‍ തീരുമാനിച്ചു. അങ്ങനെ ആ ചിത്രവും വന്‍ പരാജയമായെന്ന് ചൗഹാന് പറഞ്ഞു.
ഇനി അഖിലേഷ് വരുന്ന് ജയന്ത് ചൗധരിയുമായി കൈകോര്‍ത്താണ്. അഖിലേഷ് എവിടെ പോയാലും അത് വലിയ ദുരന്തമായി മാറുമെന്ന് ചൗഹാന് വ്യക്തമാക്കി. എസ്പിയും അഹമ്മദാബാദ് സ്ഫോടന പരമ്പരയിലെ പ്രതികളുമായി ബന്ധമുണ്ട്. വെറും കുടുംബാധിപത്യമാണ് എസ്പിയിലുള്ളത്. ആ പാര്‍ട്ടി ഭരിക്കുന്ന കുടുംബപരമായി അധികാരം കൈമാറി കിട്ടിയവരാണെനന്് ചൗഹാന് ആരോപിച്ചു. മുലായം സിംഗ് യാദവിന്റെ കുടുംബത്തിലെ അംഗങ്ങളുടെ പേരും ഇതോടൊപ്പം ചൗഹാന് എടുത്ത് പറഞ്ഞു. ഇവരെല്ലാം തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ സര്‍ക്കാര്‍ പദവികള്‍ വഹിക്കുകയോ ചെയ്തിട്ടുണ്ടെന്ന് ശിവരാജ് സിംഗ് ചൗഹാന് വ്യക്തമാക്കി.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
സ്വര്‍ണവില മാറി; ഇന്നത്തെ വര്‍ധനവ് കാര്യമാക്കേണ്ട, ട്രംപ് അടങ്ങിയാല്‍ ചിത്രം മാറും, ഇന്നത്തെ പവന് വില








Click it and Unblock the Notifications