കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടക്കാനാവാത്ത സന്തോഷം; മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നൃത്തം ചെയ്ത് ശിവരാജ് സിംഗ് ചൗഹാന്‍

Google Oneindia Malayalam News

ദില്ലി : ദ്രൗപതി മുര്‍മുവിനെ എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തതില്‍ സന്തോഷം പ്രകടിപ്പിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആദിവാസി വേഷത്തില്‍ നൃത്തം ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ഇന്ന് ദില്ലിയില്‍ എത്തിയിട്ടുണ്ട്. ദ്രൗപതി മുര്‍മു നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം.

വിമാനത്താവളത്തില്‍ എത്തിയ മുര്‍മുവിനെ ബി ജെ പി നേതാക്കള്‍ വലിയ സ്വീകരണമാണ് നല്‍കിയത്. അതേസമയം, എതിര്‍ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ ജൂണ്‍ 27 ന് പത്രിക സമര്‍പ്പിക്കും. ജൂണ്‍ 21ന് ആണ് മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മുവിനെ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് .

കമല്‍നാഥ് വന്നതുപോലെ തിരിച്ചുപോയി; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനേയും വിഴുങ്ങാന്‍ ബിജെപി?കമല്‍നാഥ് വന്നതുപോലെ തിരിച്ചുപോയി; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനേയും വിഴുങ്ങാന്‍ ബിജെപി?

ഇതാദ്യമായാണ് ഒരു വനിതാ ആദിവാസി സ്ഥാനാര്‍ത്ഥിക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നതെന്ന് ബി ജെ പി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ പറഞ്ഞു. ബി ജെ പി പാര്‍ലമെന്ററി ബോര്‍ഡ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിക്കായി 20 പേരുകള്‍ ചര്‍ച്ച ചെയ്തുവെന്നും കിഴക്കന്‍ ഇന്ത്യയില്‍ നിന്ന് ആദിവാസിയും സ്ത്രീയുമായ ഒരാളെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

india

കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് യു പി എയിലെ ഘടകകക്ഷികളുമായി സംസാരിച്ചെങ്കിലും പേരിന്റെ കാര്യത്തില്‍ സമവായമുണ്ടായിട്ടില്ലെന്നും നദ്ദ പറഞ്ഞു. ജൂലായ് 18ന് ആണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. മുര്‍മു ഇന്ത്യയുടെ മികച്ച രാഷ്ട്രപതിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. സമൂഹത്തെ സേവിക്കുന്നതിനും ദരിദ്രര്‍, പീഡിതര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ എന്നിവരെ ശാക്തീകരിക്കുന്നതിനുമായി അവര്‍ തന്റെ ജീവിതം ഉഴിഞ്ഞു വച്ചുവെന്നും അവര്‍ക്ക് സമ്പന്നമായ ഭരണപരിചയമുണ്ടെന്നും മികച്ച ഗവര്‍ണര്‍ പദവിയുണ്ടെന്നും പ്രധാനമന്ത്രി മോദി ട്വീറ്റില്‍ പറഞ്ഞു.

പുതിയ സന്തോഷം പങ്കുവച്ച് ഗോപി സുന്ദറും അമൃതയും; പൊളിച്ചെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍

ദശലക്ഷക്കണക്കിന് ആളുകള്‍, പ്രത്യേകിച്ച് ദാരിദ്ര്യം അനുഭവിക്കുകയും കഷ്ടതകള്‍ അഭിമുഖീകരിച്ചവര്‍ ദ്രൗപതി മുര്‍മുവിന്റെ ജീവിതത്തില്‍ നിന്ന് വലിയ ശക്തി ആര്‍ജിച്ചതായി പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയാകും.

Recommended Video

cmsvideo
ആരാണീ ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി Draupadi Murmu

English summary
Shivraj Singh Chouhan danced in a tribal costume to celebrate BJP'S Presidential candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X