കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് പാകിസ്താന്റെ സ്വരം.... പൗരത്വ ബില്ലില്‍ തുറന്നടിച്ച് ശിവരാജ് സിംഗ് ചൗഹാന്‍!!

Google Oneindia Malayalam News

ദില്ലി: രാജ്യസഭയില്‍ കോണ്‍ഗ്രസ് പൗരത്വ ബില്ലില്‍ പ്രതിഷേധം കടുപ്പിക്കുന്നതിനിടെ മറുപടിയുമായി ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാന്‍. കോണ്‍ഗ്രസ് പാകിസ്താന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. കശ്മീരി പണ്ഡിറ്റുകള്‍ താഴ്‌വര വിട്ടുപോകാന്‍ നിര്‍ബന്ധിതരായപ്പോള്‍ എവിടെയായിരുന്നു കോണ്‍ഗ്രസിന്റെ ആശങ്കയെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് പൗരത്വ ബില്ലില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

1

പൗരത്വ ബില്‍ ഏതെങ്കിലും മതവിഭാഗത്തിന് എതിരല്ല. ഇന്ത്യ മുസ്ലീങ്ങളുടെ കൂടി രാജ്യമാണ്. അതങ്ങനെ തന്നെ തുടരുമെന്നും ചൗഹാന്‍ പറഞ്ഞു. രാജ്യമെമ്പാടും വെറുതെ പ്രശ്‌നങ്ങള്‍ ഉ ണ്ടാക്കുകയാണ് പ്രതിപക്ഷം യഥാര്‍ത്ഥത്തില്‍ ഒരുപ്രശ്‌നവും ബില്ലില്‍ ഇല്ലെന്നും ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് രാജ്യസഭയില്‍ ബില്ലില്‍ പ്രതിഷേധം തുടരുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധം ആളിക്കത്തുകയാണ്.

അസമിലും ത്രിപുരയിലും പ്രതിഷേധക്കാര്‍ക്കെതിരെ കണ്ണീര്‍വാതകം ഉപയോഗിക്കുന്നതിനെ ഗുലാം നബി ആസാദ് ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് അസമും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും 12 മണിക്കൂറില്‍ ഏറെയായി പ്രതിഷേധിക്കുന്നത്. ദിബ്രൂഗഡിലും തിന്‍സുകിയയിലും എന്തുകൊണ്ടാണ് പ്രതിഷേധക്കാര്‍ക്കെതിരെ സര്‍ക്കാര്‍ എന്തുകൊണ്ട് കണ്ണീര്‍വാതകം പ്രയോഗിച്ചെന്നും ഗുലാം നബി ആസാദ് ചോദിച്ചു.

നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ബില്ലിനെ ശക്തമായി പിന്തുണച്ച് രംഗത്തെത്തിയതും ശ്രദ്ധേയമായി. ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജനങ്ങള്‍ക്ക് അഭിമാനത്തോടെ ജീവിക്കാന്‍ അവകാശമുണ്ടെന്ന് മന്ത്രി പറഞ്ഞു. പൗരത്വ ബില്ലിലൂടെ അത്തരം ജനങ്ങളെ ഇന്ത്യന്‍ പൗരന്‍മാരാക്കുക എന്നതാണ് ലക്ഷ്യം. അതിലൂടെ അവര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ സാധിക്കും. അതേസമയം എന്ത് അര്‍ത്ഥത്തിലാണ് ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷം പറയുന്നതെന്നും രവിശങ്കര്‍ പ്രസാദ് ചോദിച്ചു.

നിതീഷ് വോട്ടര്‍മാരെ വഞ്ചിച്ചു, 2015 മറക്കരുത്, പൗരത്വ ബില്ലില്‍ പ്രശാന്ത് കിഷോറിന്റെ മുന്നറിയിപ്പ്നിതീഷ് വോട്ടര്‍മാരെ വഞ്ചിച്ചു, 2015 മറക്കരുത്, പൗരത്വ ബില്ലില്‍ പ്രശാന്ത് കിഷോറിന്റെ മുന്നറിയിപ്പ്

English summary
shivraj singh chouhan hits out at congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X