Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ പാര്‍ട്ടിയെ ആര്‍ക്കും രക്ഷിക്കാനാവില്ല, ശിവരാജ് സിംഗ് ചൗഹാന്റെ പരിഹാസം, ബിജെപിയും...

ഭോപ്പാല്‍: കോണ്‍ഗ്രസിലെ നേതൃത്വത്തിലെ പ്രതിസന്ധികളില്‍ പ്രതികരിച്ച് ശിവരാജ് സിംഗ് ചൗഹാന്‍. ജ്യോതിരാദിത്യ സിന്ധ്യ ശബ്ദമുയര്‍ത്തിയപ്പോള്‍ അദ്ദേഹം ബിജെപിയുമായി ധാരണയുണ്ടാക്കിയെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ഇപ്പോള്‍ ഗുലാം നബി ആസാദും കപില്‍ സിബലും അതേ രീതി തുടര്‍ന്നപ്പോള്‍ ബിജെപി സഖ്യം തന്നെ ആരോപിക്കുന്നു. ഒരാള്‍ക്ക് പോലും ഇത്തരമൊരു പാര്‍ട്ടിയെ രക്ഷിക്കാനാവില്ലെന്ന് ചൗഹാന്‍ ട്വീറ്റ് ചെയ്തു. അതേസമയം ബിജെപി രൂക്ഷമായി തന്നെ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

1

ബിജെപിയെ പറ്റി പറയുമ്പോള്‍ രാഹുലിന് നൂറുനാക്കാണ്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് വരെ അദ്ദേഹം മുന്നില്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. ഒരാളുടെ നാശം അടുത്താല്‍ സ്വന്തം ബുദ്ധി ഉപയോഗിക്കുന്നത് അയാള്‍ അവസാനിപ്പിക്കുമെന്ന് മുമ്പ് ആരോ പറഞ്ഞിരുന്നുവെന്നും, അതാണ് രാഹുല്‍ ഗാന്ധിയുടെ അവസ്ഥയെന്നും ബിജെപി നേതാവ് ഭൂപേന്ദര്‍ യാദവ് പറഞ്ഞു.

ബിജെപി നേതാവ് ഉമാഭാരതിയും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചു. ഗാന്ധി കുടുംബത്തിന്റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാണ്. ആരൊക്കെ ഏതൊക്കെ പദവിയിലാണ് ഇരിക്കുന്നതെന്ന കാര്യം ഇനി പ്രസക്തിയില്ലാത്തതാണ്. കോണ്‍ഗ്രസ് യഥാര്‍ത്ഥ ഗാന്ധിയിലേക്ക് മടങ്ങി പോകണം. അതായത് സ്വദേശി ഗാന്ധിയിലേക്ക്. അതിലൊരു വൈദേശിക കണിക പോലും ഉണ്ടാവാന്‍ പാടില്ലെന്നും ഉമാ ഭാരതി പറഞ്ഞു. നെഹ്‌റു ഗാന്ധി കുടുംബത്തിന്റെ കുടുംബത്തിന്റെ കഥ കഴിഞ്ഞു. പാര്‍ട്ടിയെന്ന നിലയിലും കോണ്‍ഗ്രസിന്റെ അന്ത്യമാണെന്നും ഉമാഭാരതി പറഞ്ഞു.

നേരത്തെ സോണിയാ ഗാന്ധിക്ക് 23 നേതാക്കള്‍ കത്തയച്ചിരുന്നു. ഇതിന് പിന്നാലെ നടന്ന വര്‍ക്കിംഗ് കമ്മിറ്റിയിലാണ് രാഹുല്‍ നേതാക്കള്‍ക്കെതിരെ തുറന്നടിച്ചതായി റിപ്പോര്‍ട്ട് വന്നത്. സോണിയക്ക് കത്തയച്ചവര്‍ ബിജെപിയുമായി രഹസ്യ ബന്ധം പുലര്‍ത്തുന്നവരാണെന്ന് രാഹുല്‍ പറഞ്ഞെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല ഇത് തള്ളിയിരുന്നു. രാഹുല്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടേ ഇല്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കപില്‍ സിബല്‍ ഈ പരാമര്‍ശത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ പിന്നീട് ഇത് തിരുത്തുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+