Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്ധ്യപ്രദേശ്:മുഖ്യമന്ത്രി ഉപവാസം അവസാനിപ്പിച്ചു,ചോദ്യങ്ങള്‍ ബാക്കി,നാടകമെന്ന് പ്രതിപക്ഷം

കടങ്ങള്‍ എഴുതിത്തള്ളുമെന്ന ഉറപ്പ് നല്‍കിയില്ല

ഭോപ്പാല്‍: കര്‍ഷകരോഷം തിളച്ചു മറിഞ്ഞ മദ്ധ്യപ്രദേശില്‍ സമാധാനം പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായി ഉപവാസ സമരം ആരംഭിച്ച മുഖ്യമന്ത്രി ശിവ്‌രാജ്‌സിങ് ചൗഹാന്‍ 27 മണിക്കൂറുകള്‍ക്കു ശേഷം സമരം അവസാനിപ്പിച്ചെങ്കിലും ചോദ്യങ്ങള്‍ ബാക്കിയാണ്. ഉപവാസ സമരം ഒരു രാഷ്ട്രീയ നാടകമായിരുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷകരില്‍ ചിലര്‍ തന്നെയും ആരോപിക്കുന്നത്.

മന്ദസേറില്‍ നടന്ന ആക്രമണങ്ങളെക്കുറിച്ച് പഠിച്ച് അന്വേണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കര്‍ഷകരുടെ ഏറ്റവും വലിയ ആവശ്യമായ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന ഉറപ്പ് ശിവ്‌രാജ്‌സിങ് ചൗഹാന്‍ നല്‍കിയിട്ടില്ല. പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളോട് സംസാരിച്ചെന്നും ഉപവാസം അവസാനിപ്പിക്കാന്‍ അവര്‍ ആവശ്യപ്പെട്ടുമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്.

shivrajsinghchouhan

കര്‍ഷകരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനെത്താതെ യോഗ ചെയ്യാന്‍ പോയ കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍സിങ് അടക്കമുള്ളവരുടെ നടപടികള്‍ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു. ബിജെപി സംസ്ഥാന നേതൃത്വം ഒരു 'മോദി മാജിക്ക്' ആണ് പ്രതീക്ഷിക്കുന്നത്. മന്ദസേര്‍ വെടിവെപ്പ് രാജ്യത്ത് സംഭവിച്ച പ്രധാന പ്രശ്നമാണെന്നതില്‍ ബിജെപിക്കുള്ളിലും തര്‍ക്കമില്ല. നോട്ട് നിരോധനം ആയുധമാക്കി പ്രതിപക്ഷം പ്രചാരണം നടത്തിയപ്പോഴും അതേത്തുടര്‍ന്നു നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപി മിന്നുന്ന വിജയം കണ്ടിരുന്നു. ഈ 'മോദി മാജിക്' തന്നെയാണ് മദ്ധ്യപ്രദേശിലും ബിജെപി പ്രതീക്ഷിക്കുന്നത്. മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കു വേണ്ടി കൊണ്ടുവന്ന പ്രത്യേക പദ്ധതികള്‍ മുന്‍നിര്‍ത്തിയായിരിക്കും ബിജെപി പ്രചാരണം നടത്തുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+