മഹാരാഷ്ട്രയില്‍ മൗലി സന്വാദുമായി ആദിത്യ... ലക്ഷ്യം അത് മാത്രം, നടപ്പാക്കുന്നത് മറാത്തി നടന്
മുംബൈ: മഹാരാഷ്ട്രയില്‍ എല്ലാത്തരം വോട്ടര്‍മാരെയും ഒപ്പം ചേര്‍ക്കാനുള്ള പദ്ധതി ഒരുക്കുകയാണ് ആദിത്യ താക്കറെ. അദ്ദേഹത്തിന്റെ ജന്‍ ആശീര്‍വാദ യാത്ര സംസ്ഥാനത്ത് തരംഗമായിരിക്കുകയാണ്. ഇനി വനിതാ വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് വേണ്ടതെന്ന നിര്‍ദേശമാണ് ആദിത്യ മുന്നോട്ട് വെച്ചത്. സ്ത്രീ വോട്ടര്ാര് ബിജെപിയുടെ ശക്തമായ വോട്ടുബാങ്കാണ്. ഇതിലേക്കാണ് ശിവസേനയുടെ നോട്ടം.

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വനിതാ വോട്ടര്‍മാരെ കൈയ്യിലെടുക്കാനാണ് നീക്കം. മൗലി സന്‍വാദ് എന്ന ഗ്ലാമര്‍ പദ്ധതിയാണ് തുടങ്ങിയിരിക്കുന്നത്. മറാത്തി നടനും ടിവി അവതാരകനുമായ ആദേഷ് ഭണ്ഡേക്കറാണ് ഇതിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. ശിവസേനയുടെ സെക്രട്ടറി കൂടിയാണ് ഇയാള്‍. കഴിഞ്ഞ ദിവസം മൗലി സന്‍വാദ് ക്യാമ്പയിന് ധഹാനുവില്‍ നിന്ന് ആരംഭിച്ചിരിക്കുകയാണ്. പാല്‍ഗഡ് ജില്ലയിലാണ് ധഹാനു. പോയ്സര്‍, വാഡ, ഷാപൂര്‍ എന്നിവിടങ്ങളിലേക്ക് ക്യാമ്പയിന് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ശിവസേന.
ബിജെപി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രിയ പദ്ധതികളിലൂടെയാണ് വനിതാ വോട്ടര്‍മാരെ സ്വന്തമാക്കിയത്. ഇത് പൊളിക്കാനുള്ള നീക്കമാണ് ശിവസേന നടത്തുന്നത്. ഇതാണ് ബിജെപിയുടെ സീറ്റ് വര്‍ധിപ്പിക്കുന്നതെന്നാണ് ശിവസേനയുടെ വിലയിരുത്തല്‍. സ്ത്രീകളുടെ പ്രശ്നങ്ങള്‍ എന്താണെന്ന് അറിയാനുള്ള പര്യടനം കൂടിയാണിത്. പ്രമുഖ നടനായതിനാല്‍ പ്രശ്നങ്ങള്‍ സ്ത്രീകള്‍ തുറന്ന് പറയുമെന്നാണ് ശിവസേനയുടെ പ്രതീക്ഷ.
ആദേഷ് ഭണ്ഡേക്കറുടെ ഹോം മിനിസ്റ്റര്‍ എന്ന ടിവി ഷോ ഇപ്പോള്‍ പ്രാദേശിക ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. ഇത് വളരെ പ്രശസ്തമായ പരിപാടിയാണ്. സ്ത്രീകളും അവരുടെ വീടുകളുമാണ് ഹോം മിനിസ്റ്ററില്‍ പ്രധാനമായും ഉള്ളത്. ഇതും ശിവസേന മുന്‍കൂട്ടി കണ്ടിരുന്നു. നേരിട്ട് ഭണ്ഡേക്കര്‍ എത്തുന്നതോടെ വലിയൊരു വോട്ടുബാങ്ക് തന്നെ പാര്‍ട്ടിയിലെത്തുമെന്നാണ് പ്രതീക്ഷ. വെള്ളം, വിദ്യാഭ്യാസം, താമസം, ആരോഗ്യം എന്നിവ സംബന്ധിച്ച ചര്‍ച്ചകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇയാള്‍ സ്ത്രീകളുമായി നടത്തിയത. 125 മണ്ഡലങ്ങളില്‍ പര്യടനം നടത്താനാണ് തീരുമാനം.
-
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications