ബാലക്കോട്ടിലെ വ്യോമാക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടു, സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് ശിവസേന
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന സഖ്യം യാഥാര്‍ത്ഥ്യമായിട്ടുണ്ടെങ്കില്‍ പ്രതിസന്ധി തുടരുന്നു. പുല്‍വാമയില്‍ മോദി സര്‍ക്കാര്‍ നടത്തിയെന്ന് പറയുന്ന വ്യോമാക്രമണത്തിന്റെ തെളിവുകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ശിവസേന. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്‌നയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രതിപക്ഷം ഉന്നയിക്കുന്നത് പോലെ ബാലക്കോട്ടിലെ ആക്രമണത്തിന്റെ തെളിവുകള്‍ സര്‍ക്കാര്‍ പുറത്തുവിടണം. തെളിവ് ചോദിക്കുന്നത് സേനയുടെ മനോവീര്യത്തെ തകര്‍ക്കില്ലെന്നും ശിവസേന പറഞ്ഞു.

വ്യോമാക്രമണത്തെ കുറിച്ചുള്ള സംസാരം ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ നീണ്ടുനില്‍ക്കും. ഇത് ചിലര്‍ക്ക് അത്യാവശ്യമാണ്. ജനങ്ങളുടെ പൊള്ളുന്ന വിഷയങ്ങള്‍ നേരത്തെ തന്നെ പ്രതിപക്ഷം ഉന്നയിച്ചതാണ്. എന്നാല്‍ പുല്‍വാമയ്ക്ക് മുമ്പായിരുന്നു. ഇപ്പോള്‍ ആ പ്രശ്‌നങ്ങളൊക്കെ വഴിമാറിയിരിക്കുകയാണെന്ന് സാമ്‌ന ആരോപിക്കുന്നു. അതേസമയം രാജ്യത്തെ ജനങ്ങള്‍ക്ക് വ്യോമസേന നടത്തിയ ആക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടു എന്ന് അറിയാനുള്ള അവകാശമുണ്ടെന്ന് ശിവസേന പറയുന്നു.
ഇത്തരം ചോദ്യങ്ങള്‍ കൊണ്ടൊന്നും സേനകളുടെ മനോവീര്യം തകരില്ലെന്നും ശിവസേന പറഞ്ഞു. അതേസമയം പുല്‍വാമയില്‍ ആക്രമണം നടത്താനായി ഉപയോഗിച്ച 300 കിലോ ആര്‍ഡിഎക്‌സ് എവിടെ നിന്നാണ് വന്നത്. തീവ്രവാദി ക്യാമ്പുകളില്‍ എത്രപേര്‍ കൊല്ലപ്പെട്ടു, എന്നീ കാര്യങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചയാവും. അത് സര്‍ക്കാരിന്റെ പ്രശ്‌നങ്ങള്‍ വഴിതിരിച്ച് വിടും. മോദി സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളിലാണ് ബോംബ് വര്‍ഷിച്ചതെന്നും ശിവസേന പരിഹസിച്ചു.
അതേസമയം രാമക്ഷേത്രം പോലുള്ള വിഷയം ഇപ്പോള്‍ ബിജെപി ഉന്നയിക്കാത്തതെന്താണെന്നും ശിവസേന ചോദിക്കുന്നു. നേരത്തെ പ്രതിപക്ഷം ഇത്തരം കാര്യങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രതിരോധ സേനകളെ കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ചോദ്യം ചെയ്യുകയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആരോപണം. ഇതിനിടെ ആക്രമണത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ കൈവശം തെളിവില്ലെന്ന് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനും പറഞ്ഞു.












Click it and Unblock the Notifications