Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിവസേനയെ തകര്‍ക്കാന്‍ ശേഷിയുള്ളവര്‍ ജനിച്ചിട്ടില്ല, ബിജെപിക്ക് ഇടിവെട്ട് മറുപടിയുമായി ഉദ്ധവ്

മുംബൈ: ബിജെപിക്ക് മുന്നറിയിപ്പുമായി ശിവസേന. ബിജെപിക്ക് തങ്ങളെ തകര്‍ക്കുമെന്നൊക്കെ പറയുന്നുണ്ട്. പക്ഷേ അമിത് ഷാ ഒന്നോര്‍ക്കണം. ശിവസേനയെ തകര്‍ക്കാന്‍ ശേഷിയുള്ള ഒരു പാര്‍ട്ടി ഇനിയും ജനിച്ചിട്ടില്ല എന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. കഴിഞ്ഞ ദിവസം ശിവസേനയ്ക്ക് അമിത് ഷാ മുന്നറിയിപ്പ് നല്‍കിയിരുന്നു. തങ്ങളുമായി ചേര്‍ന്ന് മത്സരിച്ചാല്‍ ശിവസേനയ്ക്ക് നേട്ടമുണ്ടാകുമെന്നും, ഇല്ലെങ്കില്‍ ബിജെപി സേനയെ തകര്‍ത്തെറിയുമെന്നുമായിരുന്നു ഭീഷണി. ബിജെപി ഇത്തരം വീരവാദങ്ങളൊക്കെ പറയുമ്പോഴും ശിവസേനയെ വീഴ്ത്താന്‍ അവര്‍ക്ക് സാധിക്കില്ലെന്ന് ഓര്‍മിക്കണമെന്നും ഉദ്ധവ് പറഞ്ഞു.

1

2014ല്‍ രാജ്യത്ത് മോദി തരംഗം ഉണ്ടായിട്ടുണ്ടാവും. പക്ഷേ ശിവസേന ഒരുപാട് തരംഗങ്ങള്‍ നേരത്തെ കണ്ടിട്ടുണ്ട്. രാമക്ഷേത്ര നിര്‍മാണം തിരഞ്ഞെടുപ്പിന് മുമ്പേ ഉന്നയിച്ചത് ശിവസേനയാണ്. എന്നാല്‍ ഇതേ വിഷയം മുമ്പ് ഉന്നയിച്ചവര്‍ ഇന്നത് തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കുകയാണ്. അത്തരക്കാരെ തുറന്ന് കാണിക്കാനാണ് തന്റെ ശ്രമമെന്നും ഉദ്ധവ് വ്യക്തമാക്കി. കോണ്‍ഗ്രസ് ഇത്തരം ശ്രമങ്ങളെ നേരത്തെ തന്നെ എതിര്‍ത്തിരുന്നു. 2014ല്‍ ഇതിനുള്ള ഫലം അവര്‍ക്ക് ലഭിച്ചു. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് പോലും അവര്‍ക്കില്ല. നിതീഷ് കുമാറിന്റെ ജെഡിയു രാംവിലാസ് പാസ്വാന്റെ എല്‍ജെപി എന്നിവര്‍ ബിജെപിക്കൊപ്പമുണ്ടാകുമ്പോള്‍ അവരെങ്ങനെയാണ് രാമക്ഷേത്രം നിര്‍മിക്കുക. ഇതിലൊന്നും നിലപാട് വ്യക്തമാക്കാന്‍ ബിജെപിക്ക് സാധിച്ചില്ലെന്നും ഉദ്ധവ് ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+