ഇത് സാനിയയുടെ വിധിയാണ്; വിവാഹമോചനത്തെ പരിഹസിച്ച് കെആര്‍കെ; മാലിക്കിന്റെ മറുപടി ഇങ്ങനെ
ദില്ലി: സാനിയ മിര്‍സ, ഷോയിബ് മാലിക് വിവാഹമോചനം കഴിഞ്ഞ കുറച്ച് ദിവസമായി വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പലരും സാനിയയെ കുറ്റപ്പെടുത്തുകയും, ഷോയിബ് മാലിക്കിനെതിരെ വിദ്വേഷ പ്രചാരണം നടത്തുകയുമൊക്കെ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രൂക്ഷമായി മാലിക്ക് ഇതിനെതിരെ പ്രതികരിച്ചിരുന്നു. തന്നെയും സാനിയയെയും വെറുതെ വിടൂ എന്നായിരുന്നു മാലിക്കിന്റെ പ്രതികരണം.
ഇപ്പോഴിതാ കൂടുതല്‍ വിവാദവുമായി ബോളിവുഡിലെ വിവാദ നായകന്‍ കമാല്‍ ആര്‍ ഖാന്‍ എന്ന കെആര്‍കെ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സാനിയ ഇങ്ങനൊരു വിവാഹ മോചനവും കുടുംബത്തിന്റെ തകര്‍ച്ചയും അര്‍ഹിക്കുന്നുവെന്നായിരുന്നു കെആര്‍കെയുടെ ട്വീറ്റ്. വിശദമായ വിവരങ്ങളിലേക്ക്....

സാനിയയും ഷോയിബ് മാലിക്കും ഇപ്പോഴും വേര്‍പിരിഞ്ഞുവോ എന്ന് മാത്രം വ്യക്തമല്ല. പക്ഷേ ഇരുവര്‍ക്കുമിടയില്‍ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഉറപ്പാണ്. ഇതിനിടയിലാണ് സ്വയം പ്രഖ്യാപിത സിനിമ നിരൂപകനായി പറയപ്പെടുന്ന കെആര്‍കെ സാനിയക്കെതിരെ രംഗത്തെത്തിയത്. കര്‍മഫലമാണ് സാനിയ മിര്‍സ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് കമാല്‍ ആര്‍ ഖാന്‍ കുറ്റപ്പെടുത്തി. ഷോയിബ് മാലിക്കിന്റെ ആദ്യ ഭാര്യയെ വിവാഹം മോചനം ചെയ്യുന്നതിന് പ്രധാന കാരണക്കാരി സാനിയയാണെന്നും കൊര്‍കെ ആരോപിച്ചു,

ഹൈദരാബാദി പെണ്‍കുട്ടിയായിരുന്ന ആയിഷ സിദ്ദിഖിയുടെ കുടുംബം തകര്‍ത്തത് സാനിയ മിര്‍സയാണെന്ന് കെആര്‍കെ പറഞ്ഞു. ഷോയിബ് മാലിക് നേരത്തെ ആയിഷ് വിവാഹം ചെയ്തിരുന്നു. സാനിയയെ വിവാഹം ചെയ്യുന്നതിന് മൂന്ന് ദിവസം മുമ്പാണ് ഷോയിബ് മാലിക് ആയിഷയെ വിവാഹ മോചനം ചെയ്തത്. ഇത് സാനിയയെ വിവാഹം ചെയ്യുന്നതിന് വേണ്ടി മാത്രമാണ്. ഇത് സാനിയയുടെ വിധിയാണ്. ്അവരെ ഇപ്പോള്‍ ഷോയിബ് മാലിക് വിവാഹ മോചനം ചെയ്തിരിക്കുകയാണ്. ഇത് അവര്‍ അര്‍ഹിക്കുന്നുവെന്നും കെആര്‍കെ കുറ്റപ്പെടുത്തി.

അതേസമയം മറ്റൊരു യൂസറും കെആര്‍കെയെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. സാനിയ മിര്‍സ ലോക തോല്‍വിയാണ്. ഒരു ഇന്ത്യന്‍ മുസ്ലീമിനെ വിവാഹം കഴിച്ച് സന്തോഷമായിരിക്കുന്നതിന് പകരം, ഒന്നിനും കൊള്ളാത്ത ഒരു പാകിസ്താനി ഷോയിബ് മാലിക്കിനെ വിവാഹം കഴിച്ചു. അവന്റെ കരിയര്‍ അവസാനിച്ച് കൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഇത്. ഷോയിബ് മാലിക് സാനിയയെ ഉപയോഗപ്പെടുത്തുകയായിരുന്നു. ആവശ്യം കഴിഞ്ഞപ്പോള്‍ മാലിന്യം പോലെ അവളെ ഉപേക്ഷിച്ചിരിക്കുകയാണ്. പകരം പാകിസ്താനി നടിയെ വിവാഹം ചെയ്യാന്‍ പോവുകയാണെന്നും ഈ യുസര്‍ കമന്റ് ചെയ്തു.

വിവാദങ്ങള്‍ക്കിടെ ഷോയിബ് മാലിക്ക് ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. സാനിയ മിര്‍സയും ഉള്‍പ്പെടുന്ന വീഡിയോയാണിത്. കഴിഞ്ഞ ദിവസം സാനിയയുമായുള്ള വിവാഹ മോചനത്തെ കുറിച്ച് ഷോയിബ് മാലിക് പ്രതികരിച്ചിരുന്നു. അത് തീര്‍ത്തും വ്യക്തിപരമായ കാര്യമാണെന്നായിരുന്നു മാലിക് പറഞ്ഞു. ഇരുവരും പങ്കെടുക്കുന്ന ടോക് ഷോ മിര്‍സ മാലിക് ടോക് ഷോയുടെ ടീസറാണ് മാലിക് പങ്കുവെച്ചത്. ഒടിടി പ്‌ളാറ്റ്‌ഫോമായ ഉര്‍ദുഫ്‌ളിക്‌സിലാണ് ഈ ഷോ സ്ട്രീം ചെയ്യുന്നത്. അതേസമയം നിമിഷ നേരം കൊണ്ടാണ് ഇത് വൈറലായിരിക്കുന്നത്.

ഇരുവരും ഡിവോഴ്‌സ് ആയി എന്ന് വിശ്വസിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ വീഡിയോ എന്ന് ഒരു യൂസര്‍ കുറിച്ചു. അതേസമയം ചിലര്‍ മാലിക്കും സാനിയയും പരസ്പരം സോഷ്യല്‍ മീഡിയയില്‍ ടാഗ് ചെയ്യാറില്ലെന്നും, ഇവര്‍ വിവാഹ മോചിതരായെന്നും ചൂണ്ടിക്കാണിച്ചു. ഈ ഷോയില്‍ ഇരുവരും വിവാഹ മോചിതരായിട്ടുണ്ടെന്ന് പറയരുതെന്ന് നിയമമുണ്ടാക്കുമെന്നാണ് മറ്റുള്ളവര്‍ കമന്റ് ചെയ്തത്. ഇരുവരുടെയും അടുത്ത സുഹൃത്താണ്, സാനിയയും മാലിക്കും ഉടന്‍ വിവാഹബന്ധം വേര്‍പ്പെടുത്തുമെന്ന് അറിയിച്ചത്. ഇരുവരും വേര്‍പിരിഞ്ഞുവെന്ന് ഇവരുടെ കുടുംബാംഗങ്ങളില്‍ ഒരാള്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സാനിയയും മാലിക്കും ഈ വിഷയത്തില്‍ സ്ഥിരീകരണം നടത്തിയിട്ടില്ല.












Click it and Unblock the Notifications