Get Updates
Get notified of breaking news, exclusive insights, and must-see stories!

സിബിൽ സ്‌കോർ കുറവ്, ഒന്നിലധികം ലോണും; അവസാന നിമിഷം വധുവിന്റെ കുടുംബം പിന്മാറി, വിവാഹം മുടങ്ങി

മുംബൈ: ഒരു വിവാഹം പാതിവഴിയിൽ മുടങ്ങാൻ എന്തൊക്കെ കാരണങ്ങൾ വേണമെന്ന് ചോദിച്ചാൽ ഇത്തിരി ഗൗരവമുള്ള കാര്യങ്ങൾ ആവും നമ്മുടെ മനസിൽ ആദ്യം ഓടിയെത്തുക. വരന്റെ മദ്യപാനമോ മോശം കൂട്ടുകെട്ടോ വധുവിന്റെ സാമ്പത്തിക സ്ഥിതിയോ ഒക്കെ വിവാഹം നടക്കാതിരിക്കാനും പാതിവഴിയിൽ മുടങ്ങിപ്പോവാൻ കാരണമാവാറുണ്ട്. ഇത്തിരി കൂടി കടന്ന് ചിന്തിച്ചാൽ അപൂർവമായി കല്യാണ ദിവസം കുടുംബങ്ങൾ തമ്മിലുള്ള തർക്കവും ഈ അവസ്ഥയിൽ എത്തിച്ച സംഭവങ്ങളുണ്ട്.

എന്നാൽ സാധാരണയായി വ്യക്തിഗത വായ്‌പയ്‌ക്കോ, ക്രെഡിറ്റ് കാർഡുകൾക്കോ അപേക്ഷിക്കുമ്പോൾ നമ്മുടെ സിബിൽ സ്കോറുകൾ പ്രസ്‌തുത കമ്പനികൾ പരിശോധിക്കാറുണ്ട്. പക്ഷേ കേട്ടുകേൾവി പോലുമില്ലാത്ത ഒരു വികാസത്തിനാണ് മഹാരാഷ്ട്രയിലെ ഒരു ഗ്രാമം സാക്ഷ്യം വഹിച്ചിരിക്കുന്നത്. വിവാഹ നിശ്ചയത്തിന്റെ അവസാന നിമിഷം പെൺകുട്ടിയുടെ വീട്ടുകാർ പിന്മാറുകയായിരുന്നു.

cibilscorewedding

വിവാഹ നിശ്ചയത്തിന് തൊട്ടുമുമ്പ്, വധുവിന്റെ അമ്മാവന്മാരിൽ ഒരാൾ വിവാഹം ചെയ്യാൻ പോവുന്ന പയ്യന്റെ സിബിൽ സ്കോർ പരിശോധിക്കാൻ നിർബന്ധിച്ചിടത്ത് നിന്നാണ് സംഭവങ്ങളുടെ തുടക്കം. മഹാരാഷ്ട്രയിലെ മൂർതിസാപു ജില്ലയിലാണ് സംഭവം നടന്നത്. പിന്നാലെ വിവാഹം പാതിവഴിയിൽ ഉപേക്ഷിക്കാൻ പെൺകുട്ടിയുടെ കുടുംബം തീരുമാനിക്കുകയായിരുന്നു.

വിവാഹം ഉറപ്പിക്കാൻ ഇരു കുടുംബങ്ങളും ഒത്തുചേരുകയായിരുന്നു. കുടുംബത്തിലെ ഇരുവിഭാഗങ്ങളും വിവാഹ കാര്യത്തിൽ യോജിച്ചു തീരുമാനം എടുത്ത ശേഷം മറ്റ് വിശദാംശങ്ങളെക്കുറിച്ച് കുറിച്ച് സംസാരിച്ചു തുടങ്ങുകയായിരുന്നു. തുടർന്നാണ് വരന്റെ സിബിൽ സ്കോർ പരിശോധിക്കാൻ പെൺകുട്ടിയുടെ അമ്മാവൻ തീരുമാനിച്ചത്. ഇതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.

പരിശോധനയിൽ കണ്ട കാര്യങ്ങളിൽ പെൺകുട്ടിയുടെ അമ്മാവൻ തൃപ്‌തനായിരുന്നില്ല. വരൻ തന്റെ പേരിൽ വിവിധ ബാങ്കുകളിൽ നിന്നും ഒന്നിലധികം വായ്‌പകൾ എടുത്തിരുന്നത് പെൺകുട്ടിയുടെ കുടുംബത്തെ ഞെട്ടിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മാത്രമല്ല ഇയാളുടെ സിബിൽ സ്കോറും കുറവാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ഇതോടെ വധുവിന്റെ അമ്മാവൻ വിവാഹത്തിന് എതിർപ്പ് അറിയിച്ചു കൊണ്ട് രംഗത്ത് വരികയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളാൽ വലയുന്ന ഇയാൾ തന്റെ അനന്തരവൾക്ക് അനുയോജ്യനായ വരനല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഭാവിയിൽ തന്റെ ഭാര്യക്ക് സാമ്പത്തിക സുരക്ഷ നൽകാൻ ഇയാൾക്ക് കഴിയില്ലെന്നും പെൺകുട്ടിയുടെ അമ്മാവൻ വാദിച്ചു. ഇതോടെ ഇവരുടെ വിവാഹം മുടങ്ങുകയായിരുന്നു.

എന്താണ് സിബിൽ സ്‌കോർ?

ഒരു വ്യക്തിയുടെ വായ്‌പ ഇടപാട് ചരിത്രം വ്യക്തമായി പറയുന്ന മൂന്നക്ക നമ്പറാണ് സിബിൽ സ്‌കോർ. ഇത് 300 മുതൽ 900 വരെയാണ് സാധാരണയായി കാണുന്നത്. ഉയർന്ന സിബിൽ സ്‌കോർ നല്ല സാമ്പത്തിക അച്ചടക്കത്തെ സൂചിപ്പിക്കുന്നു, കുറഞ്ഞ സ്കോർ ആവട്ടെ വിപരീത ഫലമാണ് സൂചിപ്പിക്കുന്നത്. സമയബന്ധിതമായി കടം തിരിച്ചടയ്ക്കാനുള്ള സാധ്യത ഉൾപ്പെടെ, ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത നിർണയിക്കാൻ ലെൻഡർമാർ ഇതാണ് ഉപയോഗിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+