കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

66 എ വകുപ്പ് പ്രകാരം ഇപ്പോഴും കേസ്: ഞെട്ടിപ്പിക്കുന്നതെന്ന് സുപ്രീംകോടതി, കേന്ദ്രത്തിന് നോട്ടീസ്

Google Oneindia Malayalam News

ദില്ലി: ഐടി നിയമത്തിലെ സെക്ഷൻ 66 എ പ്രകാരം ഇപ്പോഴും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്ന വിവരത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി സുപ്രീം കോടതി. 2015 ല്‍ ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ച് സുപ്രീം കോടതി റദ്ദാക്കിയതാണ് ഐടി നിയമത്തിലെ 66 എ വകുപ്പ്. അതിന് ശേഷവും ആയിരത്തി മൂന്നൂറിലേറെ കേസുകള്‍ ഈ വകുപ്പ് ചുമത്തി രാജ്യത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് എന്ന സംഘടന സുപ്രീംകോടതിയില്‍ ചൂണ്ടിക്കാണിച്ചത്.

ഒടുവില്‍ മുകേഷിനെ വിളിച്ച ആ പത്താംക്ലാസുകാരനെ കണ്ടെത്തി: രാഷ്ട്രീയ ലക്ഷ്യമുണ്ടോ, മറുപടി നല്‍കി ബന്ധുഒടുവില്‍ മുകേഷിനെ വിളിച്ച ആ പത്താംക്ലാസുകാരനെ കണ്ടെത്തി: രാഷ്ട്രീയ ലക്ഷ്യമുണ്ടോ, മറുപടി നല്‍കി ബന്ധു

വിഷയത്തില്‍ രൂക്ഷമായ പരാമര്‍ശങ്ങളായിരുന്നു സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. രാജ്യത്തെ പൊലീസ് സംവിധാനം റദ്ദാക്കിയ ഒരു വകുപ്പ് ഉപയോഗിച്ച് ഇപ്പോഴും കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് അമ്പരിപ്പിക്കുന്നതാണെന്നായിരുന്നു ജസ്റ്റിസ് ആര്‍എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചത്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ മറുപടി തേടി സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തു.

ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം

Recommended Video

cmsvideo
BA Aloor presented in Court for Kiran Kumar in Kollam Vismaya Case,
supreme-court2

66 എ വകുപ്പ് റദ്ദാക്കിയ കാര്യം ഐടി നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അറിയിച്ചെങ്കിലും കേന്ദ്രത്തിന് നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നു. രണ്ടാഴ്ച്ചയ്ക്കകം കേന്ദ്ര മറുപടി നല്‍കണം. അതിന് ശേഷം എന്ത് ചെയ്യാന്‍ കഴിയുമെന്ന് നോക്കട്ടേയെന്നും കോടതി വ്യക്തമാക്കി.

ബിക്കിനിയില്‍ ഞെട്ടിച്ച് കെനിഷ അശ്വതി; ഗ്ലാമറസ് ഫോട്ടോഷൂട്ട് കാണാം

English summary
"Shocking" Supreme Court Notice To Centre arrest under section 66A of IT Act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X