ശ്രീകൃഷ്ണ ജയന്തി 2022:പുണ്യനാളില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാം, ചരിത്രവും അറിയാം..
ശ്രീകൃഷ്ണ ജയന്തി ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികൾ. ഈ വര്‍ഷം കൃഷ്ണന്റെ 5250-ാം ജന്മദിനമാണ് ആഘോഷിക്കുന്നത്. ഐതിഹ്യങ്ങള്‍ അനുസരിച്ച് ഭദ്രപാദയിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്. ഈ ദിവസം ശ്രീകൃഷ്ണ ഭക്തർ വ്രതം അനുഷ്ഠിക്കുകയും കൃഷ്ണജയന്തി ആഘോഷിക്കുകയും ചെയ്യുന്നു.
ഭഗവാൻ മഹാവിഷ്ണുവിൻ്റെ എട്ടാമത്തെ അവതാരം ആണ് ശ്രീകൃഷ്ണൻ. ചിങ്ങ മാസത്തിൽ രോഹിണി നക്ഷത്രവും അഷ്ടമിയും ഒത്തുചേര്‍ന്ന ദിനത്തിലാണ് ശ്രീകൃഷ്ണൻ അവതരിക്കുന്നത്. ലോകത്തിലെ നന്മയ്ക്ക് അപചയം സംഭവിച്ചപ്പോള്‍ ധര്‍മ്മം പുനസ്ഥാപിക്കാനാണ് മഹാവിഷ്ണു കൃഷ്ണനായി അവതരിച്ചതെന്നാണ് വിശ്വാസം. അഷ്ടമിരോഹിണി ദിനത്തില്‍ കര്‍ണാടകയിലെ ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും കേരളത്തിലെ ഗുരുവായൂര്‍ ക്ഷേത്രത്തിലും പ്രത്യേക പ്രാര്‍ത്ഥനകളും ആഘോഷങ്ങളും നടത്താറുണ്ട്. 2022 ആഗസ്റ്റ് 18-ാം തീയതി വ്യാഴാഴ്ചയാണ് കേരളത്തില്‍ ശ്രീകൃഷ്ണജയന്തി ദിനം
ശ്രീകൃഷ്ണജയന്തി ദിനത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സന്തോഷം പങ്കുവെച്ച് ശ്രീകൃഷ്ണ ജയന്തി സന്ദേശങ്ങൾ അയക്കാം.

കൃഷ്ണ ജയന്തിയുടെ പുണ്യദിനത്തില്‍ നമുക്കെല്ലാവര്‍ക്കും ശ്രീകൃഷ്ണനെ ആരാധിക്കാം. ജയ് ശ്രീ കൃഷ്ണ.ഈ ജന്മാഷ്ടമി ദിനത്തില്‍ ശ്രീകൃഷ്ണന്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും പകരട്ടെ.നിങ്ങള്‍ക്കും കുടുംബത്തിനും ഐശ്വര്യപൂര്‍ണമായ ശ്രീകൃഷ്ണ ജയന്തി ആശംസകള്‍.ഈ ജന്മാഷ്ടമി നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും ഉയര്‍ച്ചയും കൊണ്ട് വരട്ടെ..ഹൃദയം നിറഞ്ഞ ശ്രീകൃഷ്ണ ജയന്തി ആശംസകള്‍. മഹാഭാരത യുദ്ധത്തില്‍ ഭഗവാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാവട്ടെ....ജന്മാഷ്ടമി ആശംസകള്‍...

നിങ്ങളുടെ വിഷമങ്ങള്‍ക്ക് പരിഹാരം കാണാന്‍ കണ്ണന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ...ജന്മാഷ്ടമി വ്രതം അതിന് നിമിത്തമാകട്ടെ...
കൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ നിങ്ങള്‍ക്ക് സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകട്ടെ. ധര്‍മ സംരക്ഷണത്തിനായി മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണന്‍ പിറവിയെടുത്ത ഈ ദിനം നിങ്ങളില്‍ സമൃദ്ധി പകരട്ടെ...ജന്മാഷ്ടമി ആശംസകള്‍
റോബിനൊപ്പം കിടിലൻ ലുക്കിൽ ആരതി പൊടി..ഇതെന്ത് ഭാവിച്ചാണെന്ന് ആരാധകർ

അഷ്ടമി രോഹിണിയുടെ ശുഭദിനത്തില്‍, നിങ്ങള്‍ക്ക് നല്ല ആരോഗ്യവും സമ്പത്ത് സമൃദ്ധിയും സമാധാനവും വിജയവും നേരുന്നു.
ഓം ശ്രീകൃഷ്ണ ശരണം മമഃ നിങ്ങള്‍ക്കും വീട്ടിലെ എല്ലാവര്‍ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകള്‍.
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ....ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ... ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍, നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ആശംസകള്‍
ശ്രീകൃഷ്ണ ജയന്തിയുടെ ശുഭദിനത്തില്‍ ഉണ്ണികൃഷ്ണന്‍ നിങ്ങളെ അനുഗ്രഹിക്കട്ടെ.
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍, നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സ്നേഹവും വെളിച്ചവും സന്തോഷവും സമ്പത്തും നല്ല ആരോഗ്യവും നേരുന്നു.
Recommended Video

ഈ ശ്രീകൃഷ്ണ ജയന്തിയില്‍, നിങ്ങളുടെ ഉള്ളില്‍ അഭയം തേടുന്ന കംസനെ വധിക്കുകയും ഉള്ളിലെ അര്‍ജുനനെ കണ്ടെത്തുകയും ചെയ്യുക. ജയ് ശ്രീ കൃഷ്ണ. വനമാലി വാസുദേവ ജഗന്‍ മോഹന രാധാ രമണ....ശശി വദന സരസിജ നയന ജഗന്‍ മോഹന്‍ രാധാ രമണ
അഷ്ടമി രോഹിണിയുടെ ഈ പുണ്യ വേളയില്‍, ഉണ്ണികൃഷ്ണന്റെ അനുഗ്രഹം എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ ഹൃദയവും വീടും സന്തോഷവും സമാധാനവും സമൃദ്ധിയും കൊണ്ട് നിറയട്ടെ. ശ്രീകൃഷ്ണ ജയന്തി ആശംസകള്‍. കൃഷ്ണ ജയന്തിയുടെ പുണ്യദിനത്തില്‍ നമുക്കെല്ലാവര്‍ക്കും ശ്രീകൃഷ്ണനെ ആരാധിക്കാം. ജയ് ശ്രീ കൃഷ്ണ












Click it and Unblock the Notifications