നടി ശ്രുതി ഹസനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം
മുംബൈ: തെന്നിന്ത്യന്‍ താരവും ഉലകനായകന്‍ കമല്‍ ഹസന്റെ മകളുമായ ശ്രുതി ഹസന് നേരെ വധ ശ്രമം. കഴിഞ്ഞ ദിവസം രാവിലെ നടിയുടെ മുംബൈയിലുള്ള അപ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം. ആക്രമണത്തില്‍ ശ്രുതിയ്ക്ക് പരിക്കേറ്റു.
രാവിലെ ഒമ്പത് മണിയോടെ കോളിങ്‌ബെല്‍ ശബ്ദിച്ചതിനെ തുടര്‍ന്നാണ് ശ്രുതി വാതില്‍ തുറന്നത്. വാതില്‍ തുറന്നയുടനെ അജ്ഞാതനായ ഒരാള്‍ നടിയുടെ കഴുത്തിന് കുത്തിപ്പിടിക്കുകയായിരുന്നു. ശ്വാസം മുട്ടിച്ച് കൊല്ലാനായിരുന്നു ശ്രമം. സംഭവം നടക്കുമ്പോള്‍ ശ്രുതി വീട്ടില്‍ തനിച്ചായിരുന്നു.

ആദ്യം ആക്രമണത്തില്‍ പരിഭ്രാന്തയായെങ്കിലും പിന്നീട് ശ്രുതി പ്രത്യാക്രമണത്തിലൂടെയാണ് രക്ഷപ്പെട്ടത്. സിനിമാസ്‌റ്റൈലില്‍ ശ്രുതി ആക്രമിയുടെ വയറ്റിന് തൊഴിച്ചു. പിടിവലിയ്ക്കിടെ ഇയാളുടെ കൈ വാതിലില്‍ കുരുങ്ങി. തുടര്‍ന്ന് അവിടെ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
ആക്രമണത്തില്‍ ഇയാളുടെ കൈനഖം കൊണ്ട് ശ്രുതിയുടെ കഴുത്തിന് മുറിവേറ്റിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സ തേടി. ആക്രമി ശ്രുതിയുടെ ആരാധകനാണെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസം രാവിലെ നടന്ന സംഭവം വൈകിട്ട് ഫിലിം ഫെയര്‍ മാഗസിന്റെ എഡിറ്റര്‍ ജിതേഷ് പിള്ളയുടെ ട്വിറ്ററിലൂടെയാണ് പുറംലോകമറിഞ്ഞത്.
ഇരുപത്തിയേഴുകാരിയായ ശ്രുതി തമിഴിനു പുറമെ തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. ലക്ക്, രാമയ്യ വാസ്തവയ്യ എന്നീ ഹിന്ദി ചിത്രങ്ങളിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ച ശ്രുതി തിളങ്ങിയത് തെലുങ്ക് ചിത്രങ്ങളിലാണ്.












Click it and Unblock the Notifications