കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാമുണ്ഡേശ്വരിയോ ബദാമിയോ... ജയിക്കാനുള്ള സീറ്റില്‍ സിദ്ധരാമയ്യ നെട്ടോടമോടുന്നു!! അന്തം വിട്ട് ബിജെപി

സിദ്ധരാമയ്യ രണ്ടു സീറ്റില്‍ നിന്ന് മത്സരിച്ചേക്കും

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് അങ്കം മുറുകുമ്പോള്‍ ആരു ജയിക്കുമെന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്. എന്നാല്‍ ഇതിന് കൃത്യമായ ഉത്തരം പറയാന്‍ തല്‍ക്കാലം സാധിക്കാന്‍ പറ്റാത്ത അവസ്തയാണ്. പാര്‍ട്ടികളെല്ലാം ഇഞ്ചോടിഞ്ച് പ്രചാരണത്തിലാണ്. അതേസമയം ഇവരെല്ലാം ആശങ്കയിലുമാണ്. എന്നാല്‍ ആശങ്ക എറ്റവും അധികം ഉള്ളത് മുഖ്യനായ സിദ്ധരാമയ്യക്കാണ്. ഒരു മണ്ഡലത്തിന്റെ പേരിലാണ് സിദ്ധരാമയ്യ കുടുങ്ങിയിരിക്കുന്നത്. ഇവിടെ ജയിക്കാന്‍ പറ്റുമോ എന്നതാണ് അദ്ദേഹത്തിന്റെ ആശങ്ക.

അതുകൊണ്ട് മറ്റൊരു മണ്ഡലത്തില്‍ കൂടി മത്സരിക്കാന്‍ അദ്ദേഹത്തോട് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം അദ്ദേഹം മത്സരിക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ മണ്ഡലത്തിന്റെ പേരില്‍ വീണ്ടും അനിശ്ചിതത്വം വന്നിരിക്കുകയാണ്. ഇതോടെ സിദ്ധരാമയ്യ ശരിക്കും കുടുങ്ങിയിരിക്കുകയാണ്. ബിജെപി ഈ നീക്കത്തില്‍ സന്തോഷത്തിലാണെങ്കിലും ചെറിയ രീതിയിലുള്ള അമ്പരപ്പും അവര്‍ക്കുണ്ട്.

മണ്ഡലം തേടി സിദ്ധരാമയ്യ

മണ്ഡലം തേടി സിദ്ധരാമയ്യ

സ്വന്തം മണ്ഡലമായ വരുണ മകന് ഒഴിഞ്ഞ് കൊടുത്തിരിക്കുകയാണ് സിദ്ധരാമയ്യ. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമായത്. കോണ്‍ഗ്രസിന്റെ സ്ഥിരം മണ്ഡലമായ വരുണയില്‍ മകന്‍ ജയിക്കുമെന്ന് ഉറപ്പാണെങ്കിലും സിദ്ധരാമയ്യ കുടുങ്ങിയിരിക്കുകയാണ്. ചാമുണ്ഡേശ്വരിയിലാണ് അദ്ദേഹം മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇവിടെ ജയസാധ്യത കുറവാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. ഇതാണ് സിദ്ധരാമയ്യയെ ആശങ്കപ്പെടുത്തുന്നത്. ഇതോടെ അദ്ദേഹം ബദാമിയില്‍ മത്സരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍ ഇതിനെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. ഇതോടെ അദ്ദേഹം ഈ നിലപാടില്‍ നിന്ന് പിന്നോട്ട് പോയി. ചാമുണ്ഡേശ്വരിയില്‍ നിന്ന് മാത്രം മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രികയാണ് സിദ്ധരാമയ്യ സമര്‍പ്പിച്ചത്.

നേതാവിന്റെ ഭീഷണി

നേതാവിന്റെ ഭീഷണി

ബദാമിയില്‍ നിരവധി പ്രശ്‌നങ്ങളാണ് സിദ്ധരാമയ്യ നേരിടുന്നത്. ഇവിടെ ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ഡോ ദേവരാജ് പാട്ടീലാണ് സിദ്ധരാമയ്യക്ക് തലവേദനയായിരിക്കുന്നത്. ഇവിടത്തെ സിറ്റിംഗ് എംഎല്‍എ ബിബി ചിമ്മാനകട്ടിക്ക് സീറ്റ് നിഷേധിച്ചാണ് ദേവരാജിന് കോണ്‍ഗ്രസ് സീറ്റ് നല്‍കിയിരിക്കുന്നത്. സിദ്ധരാമയ്യക്ക് വേണമെങ്കില്‍ മണ്ഡലം ഒഴിഞ്ഞ് കൊടുക്കാമെന്നും എന്നാല്‍ ദേവരാജിന് കൊടുക്കില്ലെന്നും ചിമ്മാനക്കട്ടി പറഞ്ഞിരുന്നു. എന്നാല്‍ ഈ ഭീഷണി അവഗണിച്ചാണ് ഇപ്പോള്‍ സീറ്റ് നല്‍കിയത്. ഇതോടെ ചിമ്മാനക്കട്ടി ഉയര്‍ത്തുന്ന ഭീഷണി നേരിടുന്നുണ്ട് കോണ്‍ഗ്രസ്. മണ്ഡലത്തില്‍ ചിമ്മാനക്കട്ടിക്ക് സ്വാധീനം ഉള്ളതിനാല്‍ ദേവരാജിനെ തോല്‍പ്പിക്കാനും അദ്ദേഹത്തിന് സാധിക്കും. അതേസമയം ദേവരാജ് താല്‍ക്കാലിക സ്ഥാനാര്‍ത്ഥിയാണെന്നും അവസാന നിമിഷം സ്ഥാനാര്‍ത്ഥി പട്ടിക പിന്‍വലിച്ച് ഇവിടെ സിദ്ധരാമയ്യ തന്നെ മത്സരിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.

ആത്മഹത്യാഭീഷണി...

ആത്മഹത്യാഭീഷണി...

ചിമ്മാനക്കട്ടി കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. നേതാക്കള്‍ അനുനയിപ്പിക്കാന്‍ എത്തിയിട്ടും അതിന് സാധിച്ചിട്ടില്ല. ദേവരാജ് പാട്ടീലിന് സീറ്റ് നല്‍കുകയാണെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ചിമ്മാനക്കട്ടി നേരത്തെ ഭീഷണി മുഴക്കിയിരുന്നു. അതേസമയം ദേവരാജ് പാട്ടീലും ഇതേ ഭീഷണിയുമായി രംഗത്തുണ്ടായിരുന്നു. ബദാമിയില്‍ സിദ്ധരാമയ്യ മത്സരിക്കുന്നില്ലെങ്കില്‍ തനിക്ക് തന്നെ സീറ്റ് നല്‍കണമെന്ന് പാട്ടീലും ആവശ്യപ്പെട്ടിരുന്നു. ബദാമിയിലെ പ്രമുഖ നേതാവും ജലവിഭവ വകുപ്പ് മന്ത്രിയുമായ എംബി പാട്ടീലും ഈ സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ മണ്ഡലത്തില്‍ ഇനി ആരു മത്സരിച്ചാലും പ്രശ്‌നമില്ലെന്ന് ചില നേതാക്കള്‍ പറയുന്നു. ഗംഭീര പ്രചാരണമാണ് ഇവിടെ നടക്കുന്നത്. കോണ്‍ഗ്രസിന് തന്നെയാണ് ജയസാധ്യതയെന്നാണ് സൂചന.

ജെഡിഎസിന്റെ ഭീഷണി

ജെഡിഎസിന്റെ ഭീഷണി

ചാമുണ്ഡേശ്വരിയില്‍ അഞ്ച് തവണ ജയിച്ചിട്ടുണ്ട് സിദ്ധരാമയ്യ. 2008ലാണ് അദ്ദേഹം വരുണയിലേക്ക് കളം മാറിയത്. ചാമുണ്ഡേശ്വരിയില്‍ ഇപ്പോഴത്തെ പ്രധാന എതിരാളി ജനതാദളിന്റെ ദേവഗൗഡയാണ്. ഇത് സിദ്ധരാമയ്യയെ ആശങ്കപ്പെടുത്തുന്നതാണ്. എന്ത് വിലകൊടുത്തും ഇവിടെ സിദ്ധരാമയ്യയെ വീഴ്ത്തുമെന്നാണ് ദേവഗൗഡ പറയുന്നത്. ഇതിനായി അവരും മണ്ഡലത്തില്‍ ക്യാംപ് ചെയ്യുന്നുണ്ട്. ജെഡിഎസ് അധ്യക്ഷന്‍ എച്ച്ഡി കുമാരസ്വാമി ഇതിനോടകം മൂന്നുതവണ ഇവിടെ പ്രചാരണം നടത്തി കഴിഞ്ഞു. അതേസമയം സിദ്ധരാമയ്യയെ വീഴ്ത്താന്‍ ഇവിടെ ജെഡിഎസിനൊപ്പം ബിജെപിയും ചേരുമെന്നാണ് സൂചന. ബിജെപി ഇവിടെ പ്രമുഖ ശക്തിയല്ല. വളരെ ദുര്‍ബലമായ പാര്‍ട്ടിയാണ് ഇവിടെ ബിജെപി. അതേസമയം ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ജെഡിഎസുമായി സഖ്യം ഉണ്ടാക്കിയിട്ടുണ്ടെന്ന് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ജാതി വോട്ടുകള്‍ നിര്‍ണായകം

ജാതി വോട്ടുകള്‍ നിര്‍ണായകം

ബിജെപി ചാമുണ്ഡേശ്വരിയില്‍ ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇതു ജെഡിഎസുമായുള്ള ഒത്തുകളിയാണെന്ന് ആരോപണമുണ്ട്. പക്ഷേ ഇതൊന്നുമല്ല സിദ്ധരാമയ്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇവിടെ ജാതി വോട്ടുകള്‍ അതിനിര്‍ണായകമാണ്. ഇവിടെ വൊക്കലിഗ സമുദായത്തിന് 72000 വോട്ടുണ്ട്. വീരശൈവ-ലിംഗായത്ത് വിഭാഗത്തിന് 40000 വോട്ടുകളുമുണ്ട്. ഇവരൊന്നും കോണ്‍ഗ്രസുമായി അത്ര ബന്ധമില്ലാത്തവരാണ്. അതിന് പുറമേ ഇവര്‍ക്ക് സിദ്ധരാമയ്യയെ വലിയ താല്‍പര്യമില്ലെന്നാണ് സൂചന. നേരത്തെ തിരഞ്ഞെടുപ്പ് സര്‍വേയില്‍ സിദ്ധരാമയ്യ രണ്ടാം വട്ടം മുഖ്യമന്ത്രിയാവുന്നതില്‍ ഏറ്റവും എതിര്‍പ്പറിയിച്ച വിഭാഗമാണ് ഇവര്‍. ഈ രണ്ട് വിഭാഗങ്ങളും ഒരുമിച്ച് നിന്നാല്‍ സിദ്ധരാമയ്യ തോറ്റ് തുന്നം പാടുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നു.

അഹിന്ദ വിഭാഗം

അഹിന്ദ വിഭാഗം

ലിംഗായത്തുകള്‍ക്കും വൊക്കലിഗ വിഭാഗങ്ങള്‍ക്കും ബിജെപിയെയും വലിയ താല്‍പര്യമില്ലെന്നാണ് സൂചന. എന്നാല്‍ മണ്ഡലത്തില്‍ സിദ്ധരാമയ്യയുടെ വിഭാഗമായ അഹിന്ദകള്‍ക്ക് വലിയ സ്വാധീനമുണ്ടെന്ന് സംസ്ഥാന നേതൃത്വം പറയുന്നു. 60 ശതമാനം വോട്ടര്‍മാര്‍ അഹിന്ദ വിഭാഗത്തില്‍ നിന്നുള്ളവരാണെന്നാണ് സൂചന. അതേസമയം സിദ്ധരാമയ്യ രണ്ടാം മണ്ഡലമായി കാണുന്ന ബദാമിയില്‍ കുറുബ വിഭാഗങ്ങള്‍ക്കാണ് സ്വാധീനം. കര്‍ണാടകയിലെ മൊത്തം ജനസംഖ്യയില്‍ വെറും ഏഴ് ശതമാനം മാത്രമാണ് കുറുബ വിഭാഗങ്ങളുള്ളത്. എന്നാല്‍ ഇവിടെ ഈ വിഭാഗത്തിന്റെ ശക്തികേന്ദ്രമാണ്. അതുകൊണ്ട് ഇവിടെ തന്നെ മത്സരിക്കാമെന്ന് സിദ്ധരാമയ്യ കരുതുന്നുണ്ട്. അഹിന്ദകളിലെ മറ്റൊരു വിഭാഗമാണ് കുറുബ. അതിനാലാണ് കുറുബ തിരഞ്ഞെടുക്കാന്‍ കാരണം. ഏപ്രില്‍ 24ന് മുമ്പ് രണ്ടാം മണ്ഡലം പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് സിദ്ധരാമയ്യ. രണ്ടിടത്ത് മത്സരിക്കുന്നത് നെഗറ്റീവ് ഇമേജുണ്ടാക്കുമോ എന്ന ഭയവും കോണ്‍ഗ്രസിനുണ്ട്.

മകന്റെ തെമ്മാടിത്തരങ്ങള്‍ക്ക് എംഎല്‍എയെ കുറ്റംപറയരുത്!! ഹാരിസിന് വീണ്ടും സീറ്റ്, വിവാദം കത്തുന്നു!!മകന്റെ തെമ്മാടിത്തരങ്ങള്‍ക്ക് എംഎല്‍എയെ കുറ്റംപറയരുത്!! ഹാരിസിന് വീണ്ടും സീറ്റ്, വിവാദം കത്തുന്നു!!

കേരള കൗമുദി ചീഫ് എഡിറ്റര്‍ എംഎസ് രവി അന്തരിച്ചു, മരണം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍കേരള കൗമുദി ചീഫ് എഡിറ്റര്‍ എംഎസ് രവി അന്തരിച്ചു, മരണം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍

English summary
siddaramiah may contest from badami
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X