Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏത് സമയത്തും തിരഞ്ഞെടുപ്പിന് തയ്യാറാണ്, പക്ഷേ ഉടനുണ്ടാവുമെന്ന് തോന്നുന്നില്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടകത്തില്‍ എപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാലും പ്രശ്‌നമില്ലെന്ന് സിദ്ധരാമയ്യ. കോണ്‍ഗ്രസ് എപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാലും സജ്ജമാണ്. അത്തരമൊരു പ്രശ്‌നമോ ഭയമോ കോണ്‍ഗ്രസിനില്ല. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. അതേസമയം കര്‍ണാടകത്തില്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ മാറ്റാനായി ബിജെപി നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാജിവെക്കാമെന്ന് യെഡിയൂരപ്പ കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

1

യെഡിയൂരപ്പയെ ആന്ധ്രപ്രദേശിന്റെ ഗവര്‍ണറായി നിയമിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ തന്റെ മക്കള്‍ രണ്ട് പേരെയും കേന്ദ്ര മന്ത്രിമാരാക്കിയാല്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് അദ്ദേഹം നിര്‍ദേശം വെച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം യെഡിയൂരപ്പ തള്ളിയിരുന്നു. മുഖ്യമന്ത്രി മാറുന്ന സാഹചര്യം നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ നടക്കുമെന്നായിരുന്നു സൂചന. ഇതാണ് സിദ്ധരാമയ്യ തള്ളിയത്. കര്‍ണാടകത്തില്‍ അത്തരമൊരു തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

ശ്ലീവാച്ചന്റെ കെട്ട്യോളാകെ മാറിപോയി; മാലാഖയെ പോലെ വീണ നന്ദകുമാർ, ചിത്രങ്ങൾ

നേരത്തെ നളിന്‍ കുമാര്‍ കട്ടീലിന്റെ ശബ്ദ രേഖയെന്ന തരത്തില്‍ ഒരു സന്ദേശം പ്രചരിച്ചിരുന്നു. അതില്‍ അഴിമതിക്കാരനായ മുഖ്യമന്ത്രിയെന്നാണ് യെഡിയൂരപ്പയെ വിശേഷിപ്പിച്ചത്. ബിജെപിയില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരിക്കലും നേരത്തെ തിരഞ്ഞെടുപ്പ് നടക്കില്ല. യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിയാല്‍ പകരം മറ്റൊരു നേതാവ് മുഖ്യമന്ത്രി സ്ഥാനത്തെത്തുമെന്നാണ് കരുതുന്നതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. പക്ഷേ കോണ്‍ഗ്രസ് ഒരുങ്ങിയിട്ടില്ലെന്ന് കരുതരുത്. എപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാലും കോണ്‍ഗ്രസ് സജ്ജമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

2023ല്‍ മാത്രമാണ് ഈ നിയമസഭയുടെ കാലാവധി അവസാനിക്കുകഗ. അതിനുള്ളില്‍ തിരഞ്ഞെടുപ്പ് നടന്നാലും കോണ്‍ഗ്രസിന് പ്രശ്‌നമില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. യെഡിയൂരപ്പ മാറുമെന്ന് താനാണ് ആദ്യം പറഞ്ഞത്. യെഡിയൂരപ്പയുടേത് ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാണ്. യെഡിയൂരപ്പ മാത്രമല്ല മകനും അഴിമതിക്കാരനാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു. അതേസമയം ദില്ലി സന്ദര്‍ശനത്തില്‍ എന്തൊക്കെ കാര്യങ്ങളാണ് സംസാരിച്ചതെന്ന് വെളിപ്പെടുത്താനാവില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

Recommended Video

cmsvideo
    PM Modi calls vaccinated people 'Bahubali'

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+