Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവര്‍ത്തകന്‍റെ മുഖത്ത് അടിച്ച് സിദ്ധരമായ്യ.. കഴുത്തിന് പിടിച്ച് തള്ളി, വീഡിയോ വൈറല്‍

ബെംഗളൂരു: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരമായ്യ പ്രവര്‍ത്തകനെ തല്ലുന്ന വീഡിയോ പുറത്ത്. ബുധനാഴ്ച രാവിലെ മൈസൂര്‍ എയര്‍പോര്‍ട്ടിന് പുറത്ത് വെച്ചാണ് സംഭവം. വെളുത്ത വസ്ത്രം ധരിച്ചെത്തിയ പ്രവര്‍ത്തകനോട് സിദ്ധരാമയ്യ കയര്‍ക്കുന്നതും മുഖത്തടിക്കുന്നതും പിന്നീട് പിടിച്ച് തള്ളുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.

sidslap-

കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ ആദായ നികുതി വകുപ്പ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് മൈസൂര്‍ മേഖയില്‍ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രവര്‍ത്തകര്‍ പലരും ഡികെയുടെ വീടിന് മുന്നില്‍ തടിച്ച് കൂടി നില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് സിദ്ധരാമയ്യയുടെ മൈസൂര്‍ സന്ദര്‍ശനം. ഇതോടെ നിരവധി പ്രവര്‍ത്തകര്‍ സിദ്ധരാമയ്യയെ കാണാന്‍ മൈസൂര്‍ വിമാനത്താവളത്തില്‍ എത്തി.

മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച് തിരിഞ്ഞ് നടക്കവേ വെള്ള വസ്ത്രം ധരിച്ച പാര്‍ട്ടി പ്രവര്‍ത്തകന്‍ സിദ്ധരാമയ്യയോട് സംസാരിക്കാന്‍ എത്തുകയായിരിരുന്നു. എന്നാല്‍ ഇയാളോട് സിദ്ധരാമയ്യ കയര്‍ത്തു. തുടര്‍ന്ന് മുഖത്ത് അടിക്കുന്നതും ഇതിന് ശേഷം അയാളെ കൈ കൊണ്ട് പിടിച്ച് തള്ളുന്നതും വീഡിയോയില്‍ ഉണ്ട്.
വീഡിയോ വൈറലായതോടെ സിദ്ധരാമയ്യയ്ക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. അതേസമയം വിഷയത്തില്‍ ഇതുവരെ കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല.

പൊതുയിടത്ത് വെച്ച് സിദ്ധരാമയ്യ ഇത്തരത്തില്‍ പെരുമാറുന്നത് ആദ്യത്തെ സംഭവം അല്ല. ഈ ജനവരിയില്‍ ജനസമ്പര്‍ക്ക പരിപാടിക്കിടെ പാര്‍ട്ടി പ്രവര്‍ത്തകയെ സിദ്ധരാമയ്യ പരസ്യമായി അപമാനിച്ചിരുന്നു. 2016 ല്‍ ബറേലിയില്‍ വെച്ച് നടന്ന ഒരു പരിപാടിക്കിടെ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചും സിദ്ധരാമയ്യ വിവാദത്തില്‍ പെട്ടിരുന്നു

സാമ്പത്തിക പ്രതിസന്ധി; മന്‍മോഹന്‍ സിങിന്‍റെ വാക്കുകള്‍ കേള്‍ക്കുവെന്ന് ബിജെപിയോട് ശിവസേന

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+