കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക പ്രതിസന്ധി; മന്‍മോഹന്‍ സിങിന്‍റെ വാക്കുകള്‍ കേള്‍ക്കുവെന്ന് ബിജെപിയോട് ശിവസേന

Google Oneindia Malayalam News

ദില്ലി: രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് നടത്തിയ നിര്‍ദ്ദേശങ്ങള്‍ക്ക് ചെവികൊടുക്കണമെന്ന് ശിവസേന. സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്ന രീതിക്കെതിരായ മന്‍മോഹന്‍ സിങ്ങിന്‍റെ വിമര്‍ശനങ്ങളെ ബിജെപിയും കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞിന് പിന്നാലെയാണ് മുന്‍പ്രധാനമന്ത്രിയെ പിന്തുണച്ച് ശിവസേന രംഗത്ത് എത്തിയത്.

മന്‍മോഹന്‍ സിങ്ങിന്‍റെ ഭരണകാലത്ത് രാജ്യത്തിന് പ്രതീക്ഷിച്ച സാമ്പത്തിക വളര്‍ച്ച കൈവരിക്കാനിയില്ല. അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന ചിലരുടെ കയ്യിലെ കളിപ്പാവ മാത്രമായിരുന്നു അദ്ദേഹം എന്ന് ആരോപിച്ച് കൊണ്ടായിരുന്നു ബിജെപി കഴിഞ്ഞ ദിവസം മന്‍മോഹന്‍റെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് എത്തിയത്. എന്നാല്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ നിലപാടാണ് ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന സ്വീകരിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

വാക്കുകള്‍ക്ക് ശ്രദ്ധനല്‍കുക

വാക്കുകള്‍ക്ക് ശ്രദ്ധനല്‍കുക

പാര്‍ട്ടി മുഖപത്രമായ സാമ്നയുടെ മുഖപ്രസംഗത്തിലാണ് മന്‍മോഹന്‍ സിങിന്‍റെ വാക്കുകള്‍ക്ക് ശ്രദ്ധ നല്‍കണമെന്ന് ശിവസേന അഭിപ്രായപ്പെട്ടത്. 'മന്‍മോഹന്‍ സിങിന്‍റെ വാക്കുകള്‍ക്ക് ശ്രദ്ധനല്‍കുക എന്നതാണ് ദേശീയ താല്‍പര്യം. സാമ്പത്തി മാന്ദ്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്. കശ്മീരും സാമ്പത്തി മാന്ദ്യവും രണ്ട് വ്യത്യസത് പ്രശ്നങ്ങളാണ്. സമ്പദ് വ്യവസ്ഥ മന്ദഗതിയിലാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

രാഷ്ട്രീയം കളിക്കരുത്

രാഷ്ട്രീയം കളിക്കരുത്

വിദഗ്ദരുടെ സഹായത്തോടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് ശിവസനേ ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു. ഈ അവസ്ഥയില്‍ ഒരു രാഷ്ട്രീയവും കളിക്കരുതെന്ന് മന്‍മോഹന്‍ സിങ്ങിനെ പോലുള്ള വിദഗ്ദര്‍ പറഞ്ഞു. പ്രതിസന്ധികള്‍ മറികടക്കാന്‍ വിദഗ്ധരുടെ ഉപദേശങ്ങള്‍ ആവശ്യമാണ്. മന്‍മോഹന്‍ സിങിന്‍റെ വാക്കുകള്‍ കേള്‍ക്കണമെന്നും ശിവസേന പറഞ്ഞു.

മന്‍മോഹന്‍ പറഞ്ഞത്

മന്‍മോഹന്‍ പറഞ്ഞത്

ഞായറാഴ്ച്ച പുറത്തിറിക്കിയ ഒരു വീഡിയോ പ്രസ്താവനയിലൂടെയായിരുന്നു രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ആശങ്കാജനകമാണെന്ന് മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടത്. ഇന്ത്യൻ സമ്പദ്ഘടനയുടെ ഇന്നത്തെ അവസ്ഥ ആഴത്തിൽ വിഷമിപ്പിക്കുന്നതാണ്. അവസാന പാദത്തിലെ അഞ്ചു ശതമാനം ജിഡിപി വളർച്ച നിരക്ക് രാജ്യം നീണ്ടു നിൽക്കുന്ന ഒരു സാമ്പത്തിക മാന്ദ്യത്തിലാണ് എന്നതിന്റെ സൂചനയാണ് . ഇതിലും വളരെ വേഗത്തിൽ വളർച്ച കൈവരിക്കാനുള്ള ശേഷി നമ്മുടെ സമ്പദ്ഘടനക്ക് ഉണ്ട്. എന്നാൽ, മോഡി സർക്കാരിന്റെ ദുർഭരണം രാജ്യത്തെ ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുകയാണുണ്ടായതെന്ന് മന്‍മോഹന്‍ വിമര്‍ശിച്ചു.

ജിഡിപി

ജിഡിപി

ഉൽ‌പാദന മേഖലയുടെ വളർച്ച 0.6% ആയി നിൽക്കുന്നത് തികച്ചും പരിതാപകരമാണ്. ഇത് വ്യക്തമാക്കുന്നത് മനുഷ്യനിർമിത മണ്ടത്തരങ്ങളായ നോട്ടുനിരോധനം വേഗത്തിൽ നടപ്പിലാക്കിയ ജി എസ് ടി എന്നിവയിൽ നിന്നും നമ്മുടെ സമ്പദ്‌വ്യവസ്ഥ ഇത് വരെ കരകയറിയിട്ടില്ല എന്നതാണ്. ആഭ്യന്തര ആവശ്യങ്ങൾ ഏറെ കുറവും ഉപഭോഗ വളർച്ച 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലുമാണ്. നാമമാത്രമായ ജിഡിപി വളർച്ച 15 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് .

നികുതി വേട്ട

നികുതി വേട്ട

ചെറുതും വലുതുമായ വ്യാപാരികളുടെ ഇടയിൽ നികുതി വേട്ട നടക്കുന്നതിനാലും നികുതി ഭീകരത തടസമില്ലാതെ തുടരുന്നതിനാലും നികുതി മേഖലയിലെ ഉണർവ് അപ്രാപ്യമായി തുടരുന്നു. രാജ്യത്തെ നിക്ഷേപക രംഗവും ഒരു സ്തംഭനാവസ്ഥയിലാണ്. ഇവയൊന്നും തന്നെ സാമ്പത്തിക രംഗത്തെ വീണ്ടെടുക്കാനാവശ്യമായ അടിത്തറകളല്ലെന്നും അദ്ദേഹം പറഞ്ഞു.

മോദി സർക്കാരിന്റെ നയങ്ങൾ

മോദി സർക്കാരിന്റെ നയങ്ങൾ

മോദി സർക്കാരിന്റെ നയങ്ങൾ വിപുലമായ തൊഴിൽ-രഹിത വളർച്ചയ്ക്ക് കാരണമാകുകയാണ്. . വാഹന നിർമ്മാണ മേഖലയിൽ മാത്രം 3.5 ലക്ഷത്തിലധികം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. സമാനമായ രീതിയിൽ ഏറ്റവും സാധാരണക്കാരായ തൊഴിലാളികളെ ബുദ്ധിമുട്ടിച്ചുകൊണ്ട് നമ്മുടെ അനൗപചാരിക സമ്പദ് വ്യവസ്ഥയിലും വൻതോതിൽ തൊഴിൽ നഷ്ടം സംഭവിക്കാൻ പോകുകയാണ്. ഗ്രാമീണ ഇന്ത്യ ഇന്ന് ഏറെ മോശമായ അവസ്ഥയിലാണ്. കർഷകർക്ക് മതിയായ വില ലഭിക്കുന്നില്ല, ഇത് ഗ്രാമീണ മേഖലയിലെ വരുമാനം കുറക്കുന്നതിനു കാരണമാകുന്നു.

റിസേർവ് ബാങ്കിന് കഴിയുമോ

റിസേർവ് ബാങ്കിന് കഴിയുമോ

നമ്മുടെ സ്ഥാപനങ്ങൾ ഇന്ന് ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അവയുടെ സ്വയംഭരണാധികാരം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് . കരുതൽധനമായ 1.76 ലക്ഷം കോടി രൂപ സർക്കാരിന് കൈമാറിയതിന് ശേഷം എന്ത് ചെയ്യണം എന്നതിനെക്കുറിച്ചു വ്യക്തമായ ഒരു പദ്ധതിയില്ല എന്ന് റിസേർവ് ബാങ്ക് തന്നെ പറയുന്ന ഒരു സാഹചര്യത്തിൽ പൂർവസ്ഥിതിയിലേക്കു തിരിച്ചു വരാൻ റിസേർവ് ബാങ്കിന് കഴിയുമോ എന്നുറപ്പില്ലെന്നും വീഡിയോയില്‍ മന്‍മോഹന്‍ പറഞ്ഞു.

ആത്മവിശ്വാസം കെടുത്തിക്കളഞ്ഞു

ആത്മവിശ്വാസം കെടുത്തിക്കളഞ്ഞു

കൂടാതെ ഈ സർക്കാരിന് കീഴിൽ ഇന്ത്യയിലെ വിവരങ്ങളുടെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുകയാണ്. ബജറ്റ് പ്രഖ്യാപനങ്ങളും അവയുടെ പിൻവലിക്കലും അന്താരാഷ്ട്ര നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തിക്കളഞ്ഞു. ആഗോള തലത്തിലുണ്ടായ ഭൗമരാഷ്ട്രീയപുനഃക്രമീകരണങ്ങൾ മൂലം അന്താരാഷ്ട്ര വ്യാപാര രംഗത്തുണ്ടായ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനായി കയറ്റുമതി വർധിപ്പിക്കാൻ ഇന്ത്യക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇതാണ് മോദി സർക്കാരിനു കീഴിൽ നടക്കുന്ന സാമ്പത്തിക ദുർഭരണത്തിൻറെ വ്യാപ്തി.

മുന്‍പോട്ട് പോകാന്‍ കഴിയില്ല

മുന്‍പോട്ട് പോകാന്‍ കഴിയില്ല

നമ്മുടെ യുവാക്കൾ, കൃഷിക്കാർ, കർഷകത്തൊഴിലാളികൾ , സംരംഭകർ, പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങൾ തുടങ്ങിയവർ കൂടുതൽ മെച്ചപ്പെട്ട ഒരു സ്ഥിതിക്ക് അർഹരാണ്. ഇപ്പോൾ പോകുന്ന വഴിയിലൂടെ ഇന്ത്യയ്ക്ക് മുൻപോട്ടു പോകാൻ കഴിയുകയില്ല. . അതുകൊണ്ടു തന്നെ, മനുഷ്യനിർമ്മിതമായ ഈ പ്രതിസന്ധിയിൽ നിന്ന് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ കരകയറ്റുവാൻ പ്രതികാര രാഷ്ട്രീയം മാറ്റി വെച്ച് ചിന്തിക്കുന്ന മനസ്സുകളോട് സംവദിക്കാനും വിവേകമുള്ള ശബ്ദങ്ങൾ കേൾക്കാനും ഈ ഗവണ്മെന്റ് തയ്യാറാകണം എന്ന് ഞാൻ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശ്മീര്‍; ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ പാക് വംശജരുടെ ആക്രമണം, ജനല്‍ ചില്ലുകള്‍ തകര്‍ത്തു കശ്മീര്‍; ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ പാക് വംശജരുടെ ആക്രമണം, ജനല്‍ ചില്ലുകള്‍ തകര്‍ത്തു

ശിവകുമാറിന്‍റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം; കര്‍ണാടകയില്‍ ഇന്ന് ബന്ദ്, പ്രതിഷേധവുമായി വൊക്കലിംഗരുംശിവകുമാറിന്‍റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം; കര്‍ണാടകയില്‍ ഇന്ന് ബന്ദ്, പ്രതിഷേധവുമായി വൊക്കലിംഗരും

English summary
econimoic crisis; Listen to Manmohan Singh, shiv sena to bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X