ഗുരുദാസ്പൂരില്‍ സണ്ണി ഡിയോളിന് എളുപ്പത്തില്‍ ജയിക്കാനാകില്ല; ജയം നിര്‍ണയിക്കുക സിഖ് വോട്ടര്‍മാര്‍
അമൃത്സര്‍: സണ്ണി ഡിയോള്‍ 'ഗദ്ദര്‍' സിനിമയില്‍ രാജ്യ സ്‌നേഹിയായ നായകന്‍ ആയിരിക്കാം. എന്നാല്‍ 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ നിറഞ്ഞതാണ്. പഞ്ചാബിലെ ഗുരുദാസ്പൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായാണ് സണ്ണി ഡിയോള്‍ മത്സരിക്കുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രസിഡന്റും സിറ്റിംഗ് എംപിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ബല്‍റാം ജക്കാറിന്റെ മകനുമായ സുനില്‍ ജക്കാറാണ് മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ എതിരാളി.
1998, 1999, 2004, 2014 എന്നീ വര്‍ഷങ്ങളില്‍ ബിജെപി ഗുര്‍ദാസ്പൂരിലെ സീറ്റ് നിലനിര്‍ത്തിയത് താരങ്ങളുടെ പിന്തുണയോടെയായിരുന്നു. എന്നാല്‍ ഖന്നയുടെ മരണത്തോടെ ബിജെപിക്ക് ഇവിടെ സീറ്റ് നഷ്ടമാകുകയും 2017 ഒക്ടോബറില്‍ കോണ്‍ഗ്രസിന്റെ സുനില്‍ കുമാര്‍ ജക്കാര്‍ നേടുകയും ചെയ്തു. ഇപ്പോഴിതാ കോണ്‍ഗ്രസില്‍ നിന്നും സീറ്റ് തിരിച്ചു പിടിക്കാന്‍ മറ്റൊരു താരത്തെ ഇറക്കിയിരിക്കുകയാണ് ബിജെപി മണ്ഡലത്തില്‍. കോണ്‍ഗ്രസിലെ ജാക്കറിന് പുറമേ ആം ആദ്മി പാര്‍ട്ടിയുടെ പീറ്റര്‍ മസിഹ, പഞ്ചാബ് ഡെമോക്രാറ്റിക് അലയന്‍സിന്റെ ലാല്‍ ചന്ദ് കതാചാക് എന്നിവരാണ് സണ്ണിയുടെ എതിരാളികള്‍.

താരപ്രഭ കൊണ്ട് കാര്യമില്ല
പല കാരണങ്ങളാല്‍ ഇത്തവണത്തെ മത്സരത്തില്‍ എളുപ്പം വിജയിച്ചേക്കും എന്നു തോന്നാം. നേരത്തെയും ഗുരുദാസ്പൂരിലെ വോട്ടര്‍മാര്‍ ചലച്ചിത്ര താരങ്ങളെ പിന്തുണച്ചിട്ടുണ്ട്. ഉദാഹരണമായി വിനോദ് ഖന്ന. സിനിമാ നടന്‍ എന്ന ലേബല്‍ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ പ്രവര്‍ത്തനത്തിന് തടസ്സമായിരുന്നില്ല. മാത്രമല്ല ജനങ്ങളും തൃപ്തരായിരുന്നു. പക്ഷേ കോണ്‍ഗ്രസില്‍ നിന്നും കടുത്ത മത്സരമാണ് ഇത്തവണ ഡിയോള്‍ നേരിടുന്നത്.

പരമ്പരാഗതമായി ഒരു കോണ്‍ഗ്രസ് ശക്തികേന്ദ്രം
ഗുരുദാസ്പൂര്‍ പരമ്പരാഗതമായി കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമാണ്. 1998 ലാണ് ഇതിലൊരു മാറ്റമുണ്ടായത്. കോണ്‍ഗ്രസിലെ പ്രമുഖ നേതാവായ സുഖ്ബന്‍സ് കൗര്‍ ഭൈന്‍ഡറെ വിനോദ് ഖന്ന പരാജയപ്പെടുത്തി. 1999 ലും 2004 ലും ഖന്ന വീണ്ടും വിജയിച്ചു. 2009 ല്‍ കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിംഗ് ബാജ് വയോട് ഖന്നയ്ക്ക് തോല്‍ക്കേണ്ടി വന്നു. എന്നാല്‍ 2014ല്‍ ബാജ് വയെ തോല്‍പ്പിച്ച് കൊണ്ട് അദ്ദേഹം വീണ്ടും സീറ്റ് കരസ്ഥമാക്കി. ഖന്നയുടെ മരണ ശേഷം 2017ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജക്കര്‍ വിജയിച്ചു. ഒരു പ്രാദേശിക ബിസിനസ്സുകാരനായ ബിജെപിയുടെ സ്വരന്‍ സലാറിയയെ 1.96 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ദ്ദേഹം പരാജയപ്പെടുത്തിയത്.

''പുറത്തു നിന്നുള്ളവരെ ഇറക്കുമതി ചെയ്യുന്നു''
പഞ്ചാബില്‍ ബി.ജെ.പി നേരിടുന്ന ഒരു പ്രധാന വിമര്‍ശനം പാര്‍ലമെന്ററി സീറ്റുകള്‍ പുറത്തു നിന്നുള്ളവര്‍ക്കുള്ള പാര്‍ക്കിഗ് കേന്ദ്രങ്ങളാകുന്നുവെന്നതാണ്. ഇത് പ്രാദേശിക നേതാക്കളുടെ ഉള്ളില്‍ പ്രശ്‌നമായി നിലനില്‍ക്കുന്നുവെന്ന് രാഷ്ട്രീയ വിദഗ്ദര്‍ പറയുന്നു. 'പുറത്തുനിന്നുള്ള' ഒരു സ്ഥാനാര്‍ത്ഥി തങ്ങളുടെ മണ്ഡലത്തിലെത്തുമ്പോള്‍ പ്രാദേശിക പ്രവര്‍ത്തകര്‍ക്ക് ആവേശം കുറയുന്നതും അടുപ്പം കുറയുന്നതും സ്വാഭാവികമാണ്.

ഭിന്നാഭിപ്രായങ്ങള്‍ പുറത്തു വന്നു
ബിജെപിയുടെ സ്ഥാനാര്‍ഥിയായി സണ്ണി ഡിയോളിനെ പ്രഖ്യാപിച്ചതോടെ വിനോദ് ഖന്നയുടെ ഭാര്യ കവിത ഖന്ന വിയോജിപ്പുമായി രംഗത്തെത്തി. തനിക്ക് സീറ്റ് നിഷേധിച്ചതിലെ നീരസം അവര്‍ പരസ്യമാക്കി. അതേ സമയം താന്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കില്ലെന്നും ബിജെപിയില്‍ പ്രതീക്ഷയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സിഖ് വോട്ടര്‍മാരുടെ നിര്‍ണായക പങ്ക്
22 ലക്ഷം ജനങ്ങളാണ് ഗുരുദാസ് പൂര്‍ ജില്ലയില്‍ ആകെയുള്ളത്. ഇതില്‍ 44 ശതമാനവും സിഖ് വോട്ടര്‍മാരാണ്. ഉപതിരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടര്‍മാരുടെയും സിഖ് വോട്ടര്‍മാരുടെയും വോട്ടുകളില്‍ ഏകീകരണം ഉണ്ടായില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
നിയമസഭ തിരഞ്ഞെടുപ്പിലെ ഹിന്ദു വോട്ടുകള്‍ ബിജെപിക്ക് പോയപ്പോള്‍ എസ്എഡിക്ക് വോട്ട് ചെയ്ത നിരവധി സിഖുകാര്‍ ബിജെപിക്ക് വോട്ട് ചെയ്തില്ല. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ എങ്ങനെ തീരുമാനിക്കുമെന്നത് മുന്‍കൂട്ടി പറയാനാകില്ല.

ബാലക്കോട്ട് ആക്രമണ കാര്‍ഡ് ചെലവാകില്ല
ബാലക്കോട്ട് ആക്രമണ വിഷയം സ്വാഭാവികമായും ഡിയോള്‍ മണ്ഡലത്തില്‍ ഉപയോഗിക്കേണ്ടതാണ്. പക്ഷേ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ബിജെപി ഉപയോഗിച്ച ഈ പ്രചരണ വിഷയം പഞ്ചാബില്‍ അത്ര പരിചിതമല്ല. മാത്രമല്ല തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചിട്ടേയുള്ളു അതിനാല്‍ ബാലക്കോട്ട് ആക്രമണത്തെ കുറിച്ചോ ഇന്ത്യയും പാകിസ്താനും ഇടയിലെ ബന്ധത്തെ കുറിച്ചോ തനിക്ക് അറിയില്ലെന്ന് സണ്ണി തന്നെ തുറന്നു പറഞ്ഞതാണ്.
സി വോട്ടറുടെ തിരഞ്ഞെടുപ്പ് സര്‍വേ പ്രകാരം പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 18.7 ശതമാനം പിന്തുണയേ ലഭിക്കൂ. രാജ്യത്തെ ആകെ സംസ്ഥാനങ്ങളില്‍ ഏറ്റവും കുറഞ്ഞ വോട്ട് ശതമാനം ആണ് ഇത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ ആണ് പഞ്ചാബിലെ ജനങ്ങള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കാണുന്നത്.












Click it and Unblock the Notifications