നോട്ട് നിരോധനം അത്ര മോശമല്ല; വായ്പ തിരിച്ചടവില്‍ ബാങ്കുകള്‍ക്ക് ലഭിച്ചത് 80000 കോടി

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്തെ ദേശസാത്കൃത ബാങ്കുകളുടെ നിലനില്‍പിനെ തന്നെ പരിങ്ങലിലാക്കിയ ഗുരുതര പ്രശ്‌നമായരുന്നു വായ്പയെടുത്തിട്ടും തിരിച്ചടക്കാത്തവര്‍. നോട്ട് നിരോധനം കൊണ്ട് ഏറ്റവും അധികം ഗുണം ലഭിച്ചത് ബാങ്കുകള്‍ക്കാണ്. നോട്ട് നിരോധനം നിലവില്‍ വന്ന നവംബര്‍ എട്ട് മുതല്‍ ബാങ്കില്‍ വായ്പാ തിരിച്ചടവായി എത്തിയത് 80000 കോടി രൂപയാണ്. അതും പഴയ നോട്ടുകള്‍. നോട്ട് പഴയതായാലും പുതിയതായാലും ഇത്രയും രൂപ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ബാങ്കുകള്‍. ആദായ നികുതി വകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തു വിട്ടത്.

നിരോധനം നിലവില്‍ വന്നതിനു ശേഷം രാജ്യത്തെ 60 ലക്ഷത്തോളം അക്കൗണ്ടുകളില്‍ രണ്ട് ലക്ഷത്തിലധികം രൂപയുടെ നിക്ഷേപം നടന്നിട്ടുണ്ട്. അതും നിരോധിക്കപ്പെട്ട 500, 1000 രൂപ നോട്ടുകളില്‍. മൂന്ന് മുതല്‍ നാല് ലക്ഷം കോടി രൂപയുടെ ഉറവിടം വെളിപ്പെടുത്താത്ത നിക്ഷേപവും ബാങ്കിലെത്തിയിട്ടുണ്ടെന്നും ആദായ നികുതി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സഹകരണ ബാങ്കുകളും മോശമല്ല

ബാങ്കിലെത്തിയ നിക്ഷേപത്തിന്റെ കാര്യത്തില്‍ സഹകരണ ബാങ്കുകളും ഒട്ടു പിന്നിലല്ല. 16000 കോടിയിലധികം രൂപയുടെ നിക്ഷപമാണ് നോട്ട് നിരോധനത്തിന് ശേഷം സഹകരണ ബാങ്കുകളിലെ ത്തിയത്. അതേ സമയം ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്‍ ഡയറക്ടറേറ്റും ഈ നിക്ഷേപങ്ങളേക്കുറിച്ച് സൂക്ഷമ പരിശോധന നടത്തി വരികയാണ്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും മോശമല്ല

രാജ്യത്തെ ഏറെ സംഘര്‍ഷഭരിത മേഖലയായ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ മോശമാക്കിയില്ല. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 10700 കോടിയുടെ നിക്ഷേപമാണ് നടന്നത്.

ധനമന്ത്രിയുടെ വാദം

നിരോധനം നടന്നു നാല് ദിവസത്തിനുള്ളില്‍ രാജ്യത്ത് രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം നടന്നുവെന്നാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റലി വ്യക്തമാക്കിയത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ ഭാരതീയ സ്റ്റേറ്റ് ബാങ്കില്‍ 12ാം തിയതി ഉച്ചവരെ 47,868 കോടി രൂപയുടെ നിക്ഷേപം നടന്നുവെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നത്.

പഴയതു മാത്രമല്ല കള്ളനും

നോട്ട് നിരോധനത്തിനു ഭാഗമായി ബാങ്കുകളില്‍ എത്തിയ നിക്ഷേപത്തില്‍ നിരോധിത നോട്ടുകള്‍ മാത്രമല്ല കള്ള നോട്ടുകളും ഉണ്ടായിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതു പോലെ ആളുകള്‍ കള്ള നോട്ടുകളും വെളിപ്പിച്ചെടുത്തുവെന്നു സാരം. നാല് ലക്ഷത്തിലധികം കോടിയുടെ കള്ളനോട്ടുകള്‍ നിക്ഷേപമായി എത്തിയെന്നാണ് കണക്കുകള്‍.

English summary
More than Rs 2 lakh deposited in over 60 lakh bank accounts post demonetisation, I-T official said. IT dept, ED looking into over Rs 16k crore deposited in different accounts of cooperative banks.
Please Wait while comments are loading...