'ആംബുലന്‍സും ഡോക്ടറും വേണം'; കെ കെയുടെ മരണത്തിനുപിന്നാലെ ഇവന്റ് സംഘാടകര്‍ക്ക് പോലീസിന്റെ നിര്‍ദേശം
കൊല്‍ക്കത്ത: മലയാളിയും ജനപ്രിയ ഗായകനുമായ കെ കെ എന്ന കൃഷ്ണകൂമാര്‍ കുന്നത്തിന്റെ മരണത്തിന് പിന്നാലെ പുതിയ നിര്‍ദ്ദേശവുമായി കൊല്‍ക്കത്ത പോലീസ്. ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകള്‍ക്കാണ് പോലീസിന്റെ നിര്‍ദ്ദേശം.
കൊല്‍ക്കത്തയിലെ ലൈവ് സ്റ്റേജ് പ്രോഗ്രാമിനിടയിലാണ് കെ കെ ഹൃദയാഘാതം മൂലം മരിച്ചത്. അവശനായി വേദി വിട്ട അദ്ദേഹം ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. ഇതിന് പിന്നാലെ ധാരാണം വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. പരിപാടി നടത്തിയ ഓഡിറ്റോറിയത്തെക്കുറിച്ചായിരുന്നു ഉയര്‍ന്നുവന്ന പ്രധാന ആരോപണം. ഉള്‍ക്കൊള്ളിക്കാന്‍ പാറ്റാവുന്നതിലും അധികം ആളുകളെ ഉള്‍ക്കൊള്ളിച്ചു എന്നതുള്‍പ്പെടെ നിരവധി പോരായ്മകള്‍ ഓഡിറ്റോറിയത്തിനെതിരെ ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കര്‍ശന നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

വലിയ ജനക്കൂട്ടം എത്തുന്ന പരിപാടികളില്‍ പാലിക്കേണ്ട സുരക്ഷ മുന്‍കരുതലുകളാണ് പോലീസ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. പരിപാടി നടത്തുന്ന സംഘാടകര്‍ സ്ഥലത്ത് എമര്‍ജന്‍സി ആംബുലന്‍സും ഒരു ഡോക്ടറെയും നിര്‍ബന്ധമായും ഏര്‍പ്പാട് ചെയ്യണം, നിശ്ചിത പരിധിയില്‍ കൂടുതല്‍ ആളുകളെ പരിപാടിയില്‍ പങ്കെടുപ്പിക്കാതിരിക്കുക എന്നിങ്ങനെയാണ് പോലീസിന്റെ നിര്‍ദ്ദേശം.
അനുവദിച്ച പരിധിയില്‍ കവിഞ്ഞ് കാണികളെ പരിപാടികളില്‍ പങ്കെടുപ്പിച്ചാല്‍ നടപടിയെടുക്കുമെന്ന് പോലീസ് കമ്മീഷണര്‍ വിനീത് ഗോയല്‍ പറഞ്ഞു. പരിപാടി നടക്കുന്നതിന് മുന്‍പ് തന്നെ സ്ഥലത്തെ പോലീസിനെ വിവരമറിയിക്കണം. പരിപാടിയിലെ സീറ്റുകള്‍ക്ക് അനുസരിച്ച് മാത്രമേ ടിക്കറ്റുകള്‍ വില്‍ക്കാന്‍ പാടുള്ളുവെന്നും നിര്‍ദ്ദേശത്തിലുണ്ട്.
കെകെയുടെ പരിപാടിയുടെ രണ്ട് വീഡിയോകളും പ്രസ് കോണ്‍ഫറന്‍സില്‍ കമ്മീഷണര്‍ പ്രസ്‌കോണ്‍പറന്‍സില്‍ കാണിച്ചു. കെകെയുടെ മരണത്തില്‍ അസ്വഭാവികതയില്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അദ്ദേഹത്തിന് നേരത്തെ തന്നെ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
കെ കെയുടെ രക്തധമനികളില്‍ വലിയ ബ്ലോക്ക് ഉണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞത്. ഇതാണ് കെ കെയുടെ ഹൃദയാഘാതത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കുഴഞ്ഞുവീണ സമയത്ത് സിപിആര്‍. നല്‍കിയിരുന്നുവെങ്കില്‍ കെ കെയെ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മ് മഴ...മഴച്ചിത്രം പങ്കുവെച്ച് മഡോണ
മാര്‍ച്ച് 31-ന് കൊല്‍ക്കത്തയിലെ ഒരു സംഗീത പരിപാടിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട കെ കെ അവിടെ നിന്ന് മടങ്ങുകയും പിന്നീട് അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയില്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. പരിപാടി നടന്നത് കൊല്‍ക്കത്തയിലെ നസ്റുല്‍ മഞ്ച ഓഡിറ്റോറിയത്തിലായിരുന്നു കെ കെയുടെ സംഗീത പരിപാടി നടന്നത്. ഓഡിറ്റോറിയത്തിന്റെ അകത്തുിപുറത്തും ജനക്കൂട്ടമായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.












Click it and Unblock the Notifications