പോക്കറ്റടി; യുവതിയെ ബസ്സില്‍വെച്ച് കണ്ടക്ടര്‍ നഗ്നയാക്കി പരിശോധിച്ചു
സിംഗറോളി: പോക്കറ്റടിച്ചെന്ന് ആരോപിച്ച് യുവതിയെ ബസ്സില്‍ നഗ്നയാക്കി പരിശോധിച്ചെന്ന് പരാതി. മധ്യപ്രദേശിലെ സിംഗറോളി ജില്ലയിലാണ് സംഭവം. മകനോടൊപ്പം ജയന്തില്‍ വെച്ചാണ് യുവതി നിറയെ യാത്രക്കാരുള്ള ബസ്സില്‍ കയറിയത്. യുവതി കയറി അല്‍പസമയത്തിനകം അവര്‍ക്കടുത്തു നില്‍ക്കുന്നയാള്‍ തന്റെ 2200 രൂപ പോക്കറ്റടിച്ചെന്ന് കണ്ടക്ടറോട് പരാതിപ്പെടുകയായിരുന്നു.
ബസ്സിലുണ്ടായിരുന്ന ഒന്നുരണ്ടുപേരും കണ്ടക്ടറും ഉടന്‍ യുവതിക്കുനേരെ തിരിഞ്ഞു. അടുത്തുണ്ടായിരുന്ന സ്ത്രീ തന്നെയാകാം പോക്കറ്റടിച്ചതെന്ന് കണ്ടക്ടര്‍ ആരോപിക്കുകയായിരുന്നു. യുവതി പോക്കറ്റടിച്ചതായി തെളിവൊന്നും ഉണ്ടായിരുന്നില്ല. തിരക്കുള്ള ബസ്സില്‍ അടുത്തുണ്ടായിരുന്നു എന്നതുമാത്രമായിരുന്നു യുവതിക്കെതിരെ ആരോപണം ഉയരാന്‍ കാരണമായത്.

ആരോപണം പലതവണ നിഷേധിച്ചിട്ടും യുവതിയെ കുറ്റക്കാരിയാക്കുന്ന രീതിയിലായിരുന്നു കണ്ടക്ടറുടെ ഇടപെടല്‍. ബസ്സില്‍വെച്ചുതന്നെ ദേഹപരിശോധന വേണമെന്നും കണ്ടക്ടര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മറ്റുള്ളവര്‍ക്കു മുന്നില്‍വെച്ച് സ്ത്രീയെ വസ്ത്രമഴിച്ചു പരിശോധിക്കുകയായിരുന്നു. എന്നാല്‍ അവരില്‍ നിന്നും പണം കണ്ടെടുക്കാന്‍ സാധിച്ചില്ല.
അടുത്ത സ്റ്റോപ്പില്‍ ബസ്സില്‍ നിന്നും ഇറങ്ങിയ സ്ത്രീ ഉടന്‍ പോലീസ് സ്‌റ്റേഷനില്‍ സമീപിച്ച് പരാതി നല്‍കുകയായിരുന്നു. ബസ്സില്‍ വെച്ച് കണ്ടക്ടര്‍ പരിശോധിക്കുമ്പോള്‍ ബസ്സിലുള്ളവര്‍ കണ്ടക്ടറെ എതിര്‍ത്തില്ലെന്നും സ്ത്രീ പറയുന്നു. സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications