കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയിലെ അവസ്ഥ ഇന്ത്യയിലുണ്ടാവില്ല; പുതു തരംഗം ഉണ്ടാവില്ലെന്ന് വൈറോളജിസ്റ്റ്!!

Google Oneindia Malayalam News

ദില്ലി: ചൈനയില്‍ കൊവിഡ് കേസുകളുടെ കുത്തൊഴുക്ക് കണ്ട് ഇന്ത്യ ഭയപ്പെടേണ്ടതില്ലെന്ന് പ്രമുഖ വൈറോളജിസ്റ്റ് ഡോ ഗഗന്‍ദീപ് കാങ്. ഇന്ത്യയിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. നമ്മുടെ കൊവിഡ് പ്രതിരോധം മികച്ചതാണ്. യാത്രാ നിയന്ത്രണങ്ങള്‍ നമ്മള്‍ കൊണ്ടുവരേണ്ടതില്ലെന്നും കാങ് പറയുന്നു. എന്നാല്‍ ചൈനയുടെ കാര്യം അങ്ങനെയല്ല. ഒരുപാട് കൊവിഡ് കേസുകള്‍ ഇനിയും അവിടെയുണ്ടാവും.

ഇന്ത്യയില്‍ രണ്ടാം തരംഗത്തിന്റെ സമയത്തുണ്ടായിരുന്നത് പോലും വര്‍ധനവാണ് ചൈനയില്‍ ഉണ്ടായി കൊണ്ടിരിക്കുന്നതെന്ന് കാങ് പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയിലെ സാഹചര്യം നല്ലതാണ്. വളരെ കുറച്ച് കേസുകളാണ് നമുക്ക് ഉള്ളതെന്നും കാങ് വ്യക്തമാക്കി.

1

ചൈനയില്‍ കണ്ട വൈറസുകള്‍ നേരത്തെ തന്നെ ഇന്ത്യയിലെത്തിയിരുന്നു. എന്നാല്‍ അതൊരു തരംഗത്തിന് കാരണമായിട്ടില്ല. തീര്‍ച്ചയായും അത്തരമൊരു തരംഗത്തിന് സാധ്യതയുണ്ടെന്ന് ഇപ്പോഴത്തെ സാഹചര്യം വെച്ച് പറയാനാവില്ലെന്നും ഗഗന്‍ദീപ് കാങ് പറഞ്ഞു.

ടര്‍ക്കിയിറച്ചി വാങ്ങിയെത്തിയപ്പോള്‍ കൈയ്യില്‍ കോടികള്‍; മിഷിഗണില്‍ യുവതിയെ തേടിയെത്തി ലോട്ടറിഭാഗ്യംടര്‍ക്കിയിറച്ചി വാങ്ങിയെത്തിയപ്പോള്‍ കൈയ്യില്‍ കോടികള്‍; മിഷിഗണില്‍ യുവതിയെ തേടിയെത്തി ലോട്ടറിഭാഗ്യം

അതേസമയം ചൈനയിലെ ജനങ്ങള്‍ വളരെ കുറച്ച് മാത്രമായിരുന്ന രോഗം ബാധിച്ചവരായി ഉണ്ടായിരുന്നത്. ഇവര്‍ക്ക് മുമ്പ് രോഗമൊന്നും വരാതിരുന്നത് കൊണ്ട് സ്വാഭാവികമായുള്ള പ്രതിരോധ ശേഷി ലഭിക്കുമായിരുന്നു ഇവിടെ ചൈനയിലെ ജനങ്ങള്‍ക്ക് അത്തരമൊരു സാഹചര്യമുണ്ടായില്ല. കാരണം ചൈനയിലെ സീറോ കൊവിഡ് നയം കാരണം പലര്‍ക്കും പുറത്തിറങ്ങാന്‍ സാധിക്കില്ലായിരുന്നു.

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!

ചൈനയിലെ വാക്‌സിനുകള്‍ ഗുരുതര രോഗങ്ങളെയും മരണത്തെയും തടയാന്‍ നല്ലതാണ്. എന്നാല്‍ എംആര്‍എന്‍എ വാക്‌സിനുകള്‍ എന്ന നിലയില്‍ ഇവ വെറുതെയാണ്. കാരണം നിരവധി പേര്‍ക്ക് ഒരുമിച്ച് രോഗം വന്നാല്‍, ആശുപത്രിയിലെ സൗകര്യങ്ങള്‍ കുറയും. ഒരു നഴ്‌സ് മറ്റൊരു രോഗിയെ ഈ സമയത്ത് പരിശോധിക്കാന്‍ കൂടി സാധിക്കില്ല.

ഒരു ദിവസം രണ്ട് ബംപറടിച്ചു യുവാക്കള്‍; ഒരാള്‍ ഇന്ത്യക്കാരന്‍, യുവാവിന്റെ കൈയ്യിലെത്തുക കോടികള്‍ഒരു ദിവസം രണ്ട് ബംപറടിച്ചു യുവാക്കള്‍; ഒരാള്‍ ഇന്ത്യക്കാരന്‍, യുവാവിന്റെ കൈയ്യിലെത്തുക കോടികള്‍

മഞ്ഞുകാലത്ത് രോഗ വ്യാപനത്തിന് സാധ്യത വളരെ കൂടുതലാണ്. പലര്‍ക്കും ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വരുമെന്നും ഡോ കാങ് പറഞ്ഞു. ശൈത്യകാലങ്ങളില്‍ വൈറസ് കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നതാണ് ഇപ്പോഴത്തെ വ്യാപനത്തിന് വഴിയൊരുക്കുന്നതെന്നും കാങ് വ്യക്തമാക്കി.

ചൈനയില്‍ ഇപ്പോള്‍ പുതിയ തരംഗത്തിന് കാരണമായിരിക്കുന്ന വേരിയന്റുകള്‍ പുതിയതായി കണ്ടെത്തിയവ അല്ലെന്ന് ഡോ കാങ് പറയുന്നു. ഇ മാസങ്ങളായി ഇവിടെ തന്നെയുള്ളതാണ്. വൈറസിന്റെ വളര്‍ച്ചാ രീതിയില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇന്ത്യയില്‍ ഇവ നേരത്തെ തന്നെയുണ്ട്. ഒമിക്രോണിന്റെ എല്ലാ വകഭേദങ്ങളെയും പോലെയാണ്.

ഇവയ്ക്ക് പ്രതിരോധ ശേഷിയെ മറികടക്കാന്‍ സാധിക്കുന്നത് കൊണ്ട് അവയ്ക്ക് രോഗവ്യാപനത്തിന് കുറയുന്നു. ഡെല്‍റ്റയേക്കാള്‍ തീവ്രവാദ സ്വഭാവമുള്ള കേസുകള്‍ ഇവ കാരണമാകുമെന്നത് തെറ്റാണെന്നും കാങ് പറഞ്ഞു.

English summary
situation like china not happen in india says virologist gagandeep kang
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X