എസ്എല്‍യു സ്റ്റോറേജ്; പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: സുപ്രീം കോടതി നിര്‍ദേശപ്രകാരം സിമ്പല്‍ ലോഡിംഗ് യൂണിറ്റുകള്‍ കൈകാര്യം ചെയ്യാനുള്ള പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇവിഎമ്മുകള്‍ക്കൊപ്പം എസ്എല്‍യുവും ഏറ്റവും സുരക്ഷിതമായ കണ്ടെയിനറിലേക്ക് മാറ്റിയ ശേഷം സ്‌ട്രോംഗ് റൂമില് സൂക്ഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് 45 ദിവസമെങ്കിലും ഇവ സൂക്ഷിക്കണമെന്നും കോടതി പറഞ്ഞിരുന്നു.
ഇവിഎമ്മിന് മൂന്ന് ഘടകങ്ങളാണ് ഉള്ളത്. ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിങ്ങനെയാണിത്. എസ്എല്‍യു ഉപയോഗിച്ചാണ് വിവിപാറ്റിലോ പേപ്പര്‍ ട്രെയില്‍ മെഷീനുകളിലോ സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും അപ്ലോഡ് ചെയ്യുക.

അതേസമയം എല്ലാ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും അതാത് സംസ്ഥാനങ്ങളില്‍ മതിയായ സ്റ്റോറേജ് സൗകര്യങ്ങള്‍ നല്‍കണമെന്ന് നിര്‍ദേശം നല്‍കിയതായി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. പുതിയ പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ മതിയായ സ്റ്റോറേജ് സൗകര്യങ്ങള്‍ ഓരോ സംസ്ഥാനത്തും ആവശ്യമാണ്.
എസ്എല്‍യുകള്‍ എവിടെയാണ് ശേഖരിച്ച് വെക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാം. മെയ് ഒന്നിന് ശേഷമാണ് ഇത് നടപ്പാക്കുകയെന്ന് നേരത്തെ തീരുമാനിച്ചതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സുപ്രീം കോടതി വിധി വരുന്നതിന് മുമ്പ് ഓരോ സംസ്ഥാനത്തെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാദേശിക ഓഫീസുകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്.












Click it and Unblock the Notifications