രാഹുൽ ഗാന്ധി പരാജയങ്ങളിൽ നിന്ന് പഠിക്കില്ല, പ്രിയങ്ക പാർട്ടിയെ ഇല്ലാതാക്കി; വിമർശനവുമായി സ്‌മൃതി ഇറാനി
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും സമ്പൂർണമായി കോൺഗ്രസ് പരാജയപ്പെട്ട സാഹചര്യത്തിൽ വിമർശനവുമായി കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. പരാജയങ്ങളിൽ നിന്ന് പഠിക്കാൻ കഴിവുള്ള നേതാവാണ് രാഹുൽ ഗാന്ധിയെന്ന് തനിക്ക് തോന്നുന്നില്ലെന്നായിരുന്നു സ്‌മൃതി ഇറാനിയുടെ വിമർശനം. പഠിക്കാൻ തയ്യാറാവാത്ത രാഹുൽ ഗാന്ധിയുടെ ഭാവി തീരുമാനിക്കേണ്ടത് ആ പാർട്ടിയാണെന്നും അത് തീരുമാനിക്കാൻ ഞങ്ങൾക്കാകില്ലെന്നും സ്‌മൃതി ഇറാനി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ മുൻ ട്വീറ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു സ്‌മൃതി ഇറാനിയുടെ വിമർശനം.
ഉത്തർപ്രദേശിൽ പ്രിയങ്ക ഗാന്ധി കോൺഗ്രസിന് പുതു ജീവൻ നൽകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ പാർട്ടിയുടെ ഉണ്ടായിരുന്ന ജീവനെ നശിപ്പിക്കുകയാണ് പ്രിയങ്ക ഗാന്ധി ചെയ്‌തതെന്ന് സ്‌മൃതി ഇറാനി വിമർശനം ഉന്നയിച്ചു.

സമാജ്‌വാദി പാർട്ടി തെരഞ്ഞെടുപ്പ് കമ്മിഷൻ സിസ്റ്റത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ അപലപനീയമാണെന്ന് അവർ കൂട്ടിച്ചേർത്തു. പരാജയം മുന്നിൽക്കണ്ട പാർട്ടിക്ക് ജനങ്ങളെ കുറ്റപ്പെടുത്താൻ ആകില്ലെന്നും, അതിനാലാണ് തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ജനഹിതം അംഗീകരിക്കണമെന്നും വിജയിച്ചവർക്ക് അഭിനന്ദനം അറിയിക്കുന്നുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. കോൺഗ്രസിന്‍റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ കോൺഗ്രസ് പ്രവർത്തകർക്ക് നന്ദി അറിയിക്കുന്നുവെന്നും സ്‌മൃതി ഇറാനി പറഞ്ഞു.
ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ നിന്ന് മത്സരിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. എസ്‌പി, ബിഎസ്‌പി സ്ഥാനാര്‍ഥികള്‍ക്കെതിരെ 1,02,399 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യോഗി മണ്ഡലം പിടിച്ചത്. സമാജ്‌വാദി പാർട്ടിയാണ് രണ്ടാം സ്ഥാനത്തുള്ളത്. ദേശിയ പാർട്ടിയായ കോൺഗ്രസിന് രണ്ട് സീറ്റിൽ മാത്രമാണ് വിജയിക്കാനായത്.
സംസ്ഥാനത്ത് അഞ്ച് വര്‍ഷം തികച്ച് തുടര്‍ഭരണമുറപ്പാക്കുന്ന ആദ്യ ബിജെപി മുഖ്യന്ത്രിയെന്ന ചരിത്ര നേട്ടംകൂടി യോഗി ഇതോടെ സ്വന്തമാക്കുകയാണ്. 1996ന് ശേഷം ആദ്യമായാണ് ഒരു പാര്‍ട്ടി സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച നേടുന്നത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് 80കളിൽ വലിയ രീതിയിൽ സ്വാധീനമുണ്ടായിരുന്ന സംസ്ഥാനമായിരുന്നു യുപി. 1980-88 കാലഘട്ടത്തില്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തുകയും ചെയ്‌തു. എന്നാല്‍ 1988ന് ശേഷം സംസ്ഥാനം രാഷ്ട്രീയ അസ്ഥിരതയ്ക്ക് സാക്ഷ്യം വഹിച്ചു.
1990കളിൽ സമാജ്‌വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, ബിജെപി എന്നിവയുൾപ്പടെ ഒന്നിലധികം പാര്‍ട്ടികളാണ് സംസ്ഥാനത്ത് ഭരണത്തിൽ കയറിയത്. 2000ൽ ബിഎസ്‌പിയുമായി സഖ്യമുണ്ടാക്കി ബിജെപി അധികാരത്തിലെത്തി. എന്നാല്‍ സഖ്യം തകര്‍ന്നതോടെ രാജ്‌നാഥ് സിങ് നേതൃത്വം നല്‍കിയിരുന്ന സര്‍ക്കാര്‍ ഒരു വർഷം പോലും തികയ്‌ക്കാനാവാതെ കൂപ്പുകുത്തി. തുടർന്ന് 2017ല്‍ കേന്ദ്ര ഭരണത്തിന്‍റെ വെളിച്ചത്തില്‍ സംസ്ഥാനത്ത് തരംഗം തീര്‍ക്കാന്‍ കാവിപ്പാര്‍ട്ടിക്കായി.300ല്‍ അധികം സീറ്റുകള്‍ നേടിയായിരുന്നു ഇത്തവണ യോഗിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്












Click it and Unblock the Notifications