സ്മൃതി ഇറാനിയെ മാറ്റി, പ്രകാശ് ജാവദേക്കറിന് മാനവവിഭവശേഷി
ദില്ലി: കേന്ദ്ര മാനവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിക്ക് സ്ഥാനം നഷ്ടമായി. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായിരുന്ന പ്രകാശ് ജാവദേക്കര്‍ ആയിരിക്കും പുതിയ മാനവശേഷി വകുപ്പു മന്ത്രി. സ്മൃതി ഇറാനിക്ക് പരിസ്ഥിതി വകുപ്പിന്റെ ചുമതല നല്‍കി.കൂടാതെ ടെക്‌സ്റ്റൈല്‍ വകുപ്പും സ്മൃതി ഇറാനിക്ക് നല്‍കിയിട്ടുണ്ട്.
ചൊവ്വാഴ്ച നടന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിലാണ് പ്രകാശ് ജാവദേക്കര്‍ കാബിനറ്റ് പദവിയിലേക്ക് ഉയര്‍ന്നത്. പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്ന വെങ്കയ്യ നായിഡു ഇനി വാര്‍ത്താ വിതരണം വകുപ്പിന്റെ മന്ത്രിയായിരിക്കും. എച്ച്.അനന്തകുമാറാണ് പാര്‍ലമെന്ററികാര്യ മന്ത്രി. രവിശങ്കര്‍ പ്രസാദാണ് പുതിയ നിയമ മന്ത്രി. നിയമവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന സദാനന്ദ ഗൗഡയെയാണ് നീക്കിയത്.

എം.ജെ.അക്ബര്‍ വിദേശകാര്യ സഹമന്ത്രിയാകും. കൃഷിവകുപ്പ് എസ്.എസ്. അലുവാലിയ കൈകാര്യം ചെയ്യും. കേന്ദ്രമന്ത്രിമാര്‍ക്ക് പുതിയതായി ലഭിച്ച മറ്റു വകുപ്പുകള്‍: അനില്‍ ദാവെ വനം, കായികം സദാനന്ദ ഗൗഡ പരിസ്ഥിതി വിജയ് ഗോയല്‍, സ്റ്റാറ്റിസ്റ്റിക്‌സ് ഇന്ദ്രജിത് സിങ്.
മോദി മന്ത്രിസഭയില്‍ ഏറെ ആരോപണം ഉയര്‍ന്ന വ്യക്തിയായിരുന്നു സ്മൃതി ഇറാനി. അത്യധികം പ്രാധാന്യമേറിയ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തില്‍ ഉപ്പോഴും അവ്യക്തത തുടരുകയാണ്. ഇതിനിടയിലാണ് അവരെ മറ്റൊരു വകുപ്പിലേക്ക് മാറ്റിയിരിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമാക്കിയാണ് എന്‍ഡിഎ സര്‍ക്കാര്‍ മന്ത്രിസഭ വികസിപ്പിച്ചത്.












Click it and Unblock the Notifications