രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയത്തില്‍ മാറ്റം വന്നു, പക്ഷേ.... അപൂര്‍വ പ്രശംസയുമായി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയമായ മാറ്റത്തെ പ്രശംസിച്ച് മുന്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. നിങ്ങള്‍ക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയത്തില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹം എല്ലായിടത്തും ധരിക്കുന്ന വൈറ്റ് ടീ ഷര്‍ട്ടിലൂടെ രാജ്യത്തെ യുവാക്കള്‍ക്ക് അദ്ദേഹം വലിയൊരു സന്ദേശമാണ് നല്‍കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു.
രാഹുല്‍ വിശ്വസിക്കുന്നത് അദ്ദേഹത്തിന് വിജയം നേടാനായി എന്നാണ്. പുതിയ രാഷ്ട്രീയ നീക്കങ്ങളാണ് അദ്ദേഹം ഇപ്പോള്‍ നടത്തുന്നത്. ജാതിയെ കുറിച്ച് രാഹുല്‍ പാര്‍ലമെന്റില്‍ സംസാരിക്കുമ്പോള്‍, ഒരു വെളുത്ത നിറത്തിലുള്ള ടീഷര്‍ട്ടാണ് അദ്ദേഹം ധരിക്കുന്നത്. യുവാക്കള്‍ക്ക് ഇത് എന്ത് തരം സന്ദേശമാണ് നല്‍കുന്നതെന്ന് രാഹുലിന് നന്നായി അറിയാമെന്നും സ്മൃതി ഇറാനി പറഞ്ഞു. ഒരു പോഡ്കാസ്റ്റിലായിരുന്നു സ്മൃതിയുടെ പ്രതികരണം.

അതേസമയം രാഹുലിനെതിരെ വിമര്‍ശനവും മുന്‍ കേന്ദ്ര മന്ത്രി ഉന്നയിച്ചു. രാഹുലിന്റെ രാഷ്ട്രീയത്തിന് ആത്മാര്‍ത്ഥതയില്ലെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. രാഹുല്‍ വളരെ കണക്കുകൂട്ടലോടെയുള്ള നീക്കങ്ങളാണ് നടത്തുന്നത്. ഇത് ഒരു പ്രത്യേക തരം ജനവിഭാഗത്തിന് വേണ്ടിയാണ്. അവരെയാണ് ഇത് സ്വാധീനിക്കുക.
രാഹുല്‍ ഗാന്ധി വിമര്‍ശിക്കുന്നതിനെ വില കുറച്ച് കാണുന്നതിലും സ്മൃതി മുന്നറിയിപ്പ് നല്കി. രാഹുല്‍ പറയുന്നതോ ചെയ്യുന്നതോ ആയ കാര്യത്തില്‍ തെറ്റിദ്ധാരണ പാടില്ല. അത് നല്ലതോ മോശമോ ഇനി ബാലിശമാണെന്ന് തോന്നുന്നുണ്ടെങ്കില്‍ പോലും വിലകുറച്ച് കാണരുത്. അത് വ്യത്യസ്തമായ ഒരു രാഷ്ട്രീയമാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
കോണ്‍ഗ്രസ് മുന്‍കാലങ്ങളില്‍ പിന്തുടര്‍ന്ന മൃദു ഹിന്ദുത്വത്തെയും സ്മൃതി വിമര്‍ശിച്ചു. രാഹുല്‍ മുമ്പ് തിരഞ്ഞെടുപ്പ് കാലത്ത് ക്ഷേത്ര സന്ദര്‍ശനങ്ങള്‍ നടത്തിയത് ഒന്നും വോട്ടര്‍മാര്‍ കാര്യമായി എടുത്തിട്ടില്ല. പലരും ഇതിനെ സംശയത്തോടെയാണ് കണ്ടത്. വിജയം കാണാത്ത ഈ തന്ത്രത്തില്‍ നിന്നാണ് രാഹുല്‍ ഗാന്ധി പുതിയ രാഷ്ട്രീയ വിജയങ്ങള്‍ നേടിയത്.
ക്ഷേത്ര സന്ദര്‍ശനങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും, അതെല്ലാം തമാശയായി മാറുന്നതാണ് കണ്ടത്. ചിലര്‍ ഇത് തീര്‍ത്തും മോശമെന്നാണ് പറഞ്ഞത്. ഈ തന്ത്രം വിജയിക്കാത്തത് കൊണ്ട് രാഹുല്‍ മറ്റൊന്നിലേക്ക് മാറി. ജാതി വിഷയം രാഹുല്‍ ഉന്നയിച്ചത് വിജയം കാണാന്‍ വേണ്ടിയാണെന്നും സ്മൃതി പറഞ്ഞു.
രാഹുലിന്റെ ജാതി വിഷയം ഉന്നയിച്ച് കൊണ്ടുള്ള രാഷ്ട്രീയ നീക്കം വളരെ പ്ലാന്‍ ചെയ്തിട്ടുള്ളതാണ്. വിശാലമായ അര്‍ത്ഥത്തിലുള്ള തന്ത്രമാണിത്. അതിലൂടെ രാഹുലിന്റെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രസക്തി നിലനിര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ രാഹുല്‍ ചെയ്യുന്ന കാര്യങ്ങളോട് യോജിക്കാന്‍ ആവില്ല. പ്രകോപന പരാമര്‍ശങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റാനാണ് രാഹുല്‍ ശ്രമിക്കുന്നത്.
അടുത്തിടെ ദളിത്-ആദിവാസി വിഭാഗത്തില്‍നിന്നുള്ള മത്സരാര്‍ത്ഥികള്‍ മിസ് ഇന്ത്യയില്‍ അടക്കം വരുന്നില്ലെന്ന് രാഹുല്‍ പറഞ്ഞിരുന്നു. ഇത് വിവാദമായിരുന്നു. മിസ് ഇന്ത്യ മത്സരം സര്‍ക്കാരുണ്ടാക്കാന്‍ സഹായിക്കുന്ന ഒന്നല്ല. എന്നിട്ടും സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ ആ വിഷയം ഉന്നയിച്ചു.
അത് മാധ്യമങ്ങളില്‍ വാര്‍ത്തയാവുമെന്ന് രാഹുലിന് അറിയാം. രാഹുലിന്റെ പ്രത്യയശാസ്ത്രത്തില്‍ ആത്മാര്‍ഥത കുറവാണ്. സ്വാഭാവികമായുള്ള മൂല്യങ്ങളേക്കാള്‍, വളരെ കണക്കുകൂട്ടി കാര്യങ്ങള്‍ ചെയ്യുകാണ് രാഹുല്‍ ചെയ്യുന്നത്. എല്ലാം വെറും രാഷ്ട്രീയ തന്ത്രങ്ങള്‍ മാത്രമാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications