Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിവെയ്പ്; ഇന്ത്യന്‍ സൈനികന് വീരമൃത്യു

ശ്രീനഗര്‍: കശ്മീരിലെ രജൗരിയില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. രജ്പുത് റെജിമെന്റിലെ സൈനികന്‍ സുദേശ് കുമാറാണ് മരിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പ്രകോപനമില്ലാതെ പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ വെടിവെപ്പ് നടത്തുകയായിരുന്നു.

ചെറിയ തോക്കുകളും ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാന്റെ ആക്രമണം. ശക്തമായ തിരിച്ചടി നല്‍കിയെന്നും സൈനിക വക്താവ് അറിയിച്ചു. എന്നാല്‍, പാക്കിസ്ഥാന്‍ ഭാഗത്ത് ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. സപ്തംബര്‍ അവസാനം ഇന്ത്യ പാക് ഭീകരകേന്ദ്രങ്ങളില്‍ മിന്നലാക്രമണം നടത്തിയശേഷം പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ നിരന്തരം ലംഘിക്കുകയാണ്.

 loc

ഇതിനുശേഷം അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഉറി ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും പാക്കിസ്ഥാനും സംഘര്‍ഷാസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് അതിര്‍ത്തിയിലെ പ്രകോപനപരമായ വെടിവെപ്പ്. പാക് വെടിവെയ്പുണ്ടായതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ നിന്നും ഒട്ടേറെ ഗ്രാമീണര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിരുന്നു.

പാകിസ്ഥാന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ 405 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളില്‍ 16 സാധാരണക്കാര്‍ കൊല്ലപ്പെടുകയും 71 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+