കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ നാടകീയ നീക്കം, എഎപി എംഎല്‍എമാരെ കാണാനില്ല, കെജ്രിവാള്‍ സര്‍ക്കാര്‍ വീഴുമോ?

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ ഓപ്പറേഷന്‍ താമര ദില്ലിയിലേക്കും നീളുന്നുവെന്ന് സൂചന. ആംആദ്മി പാര്‍ട്ടിയുടെ ചില എംഎല്‍എമാരെ കാണാതായിരിക്കുകയാണ്. ഇവരെ വിളിച്ചിട്ടും കിട്ടുന്നില്ല. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നു.

ഇതിലേക്ക് ബന്ധപ്പെടാന്‍ കഴിയാത്ത എംഎല്‍എമാര്‍ വരുമോ എന്ന് വ്യക്തമല്ല. ബിജെപി ദില്ലി സര്‍ക്കാരിനെ വീഴ്ത്താനാവുമോ എന്ന് ശ്രമിക്കുന്നുണ്ടെന്ന് എഎപി ആരോപിക്കുന്നുണ്ട്. മനീഷ് സിസോദിയക്കെതിരെ റെയ്ഡും കേസുമെല്ലാം അതിന്റെ ഭാഗമാണെന്നും പാര്‍ട്ടി ആരോപിച്ചിരുന്നു.

1

കെജ്രിവാള്‍ വിളിച്ച യോഗത്തിലേക്ക് ഇതുവരെ എത്തിത് 48 എംഎല്‍എമാരാണ്. പതിനഞ്ചില്‍ അധികം എംഎല്‍എമാരെയാണ് കാണാതായിരിക്കുന്നത്. 800 കോടിയാണ് ബിജെപി സര്‍ക്കാരിനെ വീഴ്ത്താനായി ഇറക്കിയതെന്ന് എഎപി പറയുന്നു. ഓരോ എംഎല്‍എമാര്‍ക്കും കോടികളാണ് ഓഫര്‍ ചെയ്തത്. നാല്‍പ്പതോളം എംഎല്‍എമാരെയാണ് ബിജെപി ബന്ധപ്പെട്ടതെന്ന് എഎപി നേതൃത്വം വ്യക്തമാക്കി.

2

നേരത്തെ എഎപിയെ പിളര്‍ത്താന്‍ കൂട്ടുനിന്നാല്‍ മുഖ്യമന്ത്രി പദം നല്‍കാമെന്ന് ബിജെപി നേതാക്കള്‍ വാഗ്ദാനം ചെയ്തുവെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആരോപിച്ചിരുന്നു. എഎപിയെ പിളര്‍ത്താന്‍ ഒപ്പം നിന്നാല്‍ മുഖ്യമന്ത്രി പദം നല്‍കാമെന്നും, കേസുകളില്‍ നിന്ന് ഒഴിവാക്കാമെന്നും ബിജെപിയില്‍ നിന്ന് വാഗ്ദാനം ലഭിച്ചുവെന്നാണ് സിസോദിയ വെളിപ്പെടുത്തിയത്. ബിജെപി ഇരുപത് കോടതിയാണ് എംഎല്‍എമാര്‍ ഓഫര്‍ ചെയ്തതെന്ന് നേരത്തെ നാല് എഎപി എംഎല്‍എമാര്‍ വെളിപ്പെടുത്തിയിരുന്നു.

3

സുന്ദരനായ യുവാവിന്റെ പെണ്‍സുഹൃത്ത് ഒളിഞ്ഞിരിപ്പുണ്ട് ചിത്രത്തില്‍, കണ്ടെത്തിയാല്‍ ജീനിയസ്!!സുന്ദരനായ യുവാവിന്റെ പെണ്‍സുഹൃത്ത് ഒളിഞ്ഞിരിപ്പുണ്ട് ചിത്രത്തില്‍, കണ്ടെത്തിയാല്‍ ജീനിയസ്!!

കഴിഞ്ഞ ദിവസം എഎപിയുടെ രാഷ്ട്രീയ കാര്യ കമ്മിറ്റി ചേര്‍ന്നിരുന്നു. കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗത്തിനെതിരെ കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. എഎപി എംഎല്‍എമാരെ കൂറുമാറ്റാനാണ് ബിജെപിയുടെ ശ്രമങ്ങളെ പരാജയപ്പെടുത്തുമെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു. മനീഷ് സിസോദിയക്കെതിരെ എടുത്ത കേസ് വ്യാജമാണെന്നും, കടുത്ത എതിര്‍പ്പുകള്‍ അക്കാര്യത്തിലുണ്ടെന്നും എഎപി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. റെയ്ഡില്‍ സിസോദിയക്കെതിരെ യാതൊന്നും കണ്ടെത്തിയില്ല. പാര്‍ട്ടി അദ്ദേഹത്തിന് ഉറച്ച പിന്തുണ നല്‍കുമെന്നും സഞ്ജയ് സിംഗ് പറഞ്ഞു.

4

കളിക്കാന്‍ ടീമില്‍ ഇടമില്ല, മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് വിട പറയാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

നാല്‍പ്പത് എംഎല്‍എമാര്‍ക്ക് ഇരുപത് കോടി വീതമാണ് ബിജെപി വാഗ്ദാനം ചെയ്തതെന്നാണ് എഎപി ആരോപിക്കുന്നത്. ഇത്രയും പണം ബിജെപിക്ക് എവിടെ നിന്ന് ലഭിച്ചെന്ന് എഎപി ചോദിക്കുന്നു. ഇത് കള്ളപ്പണം ആണെന്നും, ഇതിനെ കുറിച്ച് ഇഡി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലത്തേക്ക് അരവിന്ദ് കെജ്രിവാള്‍ ഉടന്‍ പുറപ്പെടുമെന്നും, ഓപ്പറേഷന്‍ താമരയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ഗാന്ധി സ്മാരകത്തില്‍ പ്രാര്‍ത്ഥിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

5

മദ്യനയ കേസില്‍ സിബിഐയും ഇഡിയും എഎപി നേതാക്കള്‍ക്കെതിരെ നടപടികള്‍ കടുപ്പിക്കുമ്പോഴാണ് പിന്നിലെ രാഷ്ട്രീയ ഇടപെടല്‍ പൊളിക്കാന്‍ മനീഷ് സിസോദിയ തന്നെ ബിജെപിക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ചത്. അതേസമയം അരവിന്ദ് കെജ്രിവാളിന്റെ രാജ്യമാകെ വ്യാപിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോഴത്തെ റെയ്ഡിന് കാരണമെന്നാണ് വിലയിരുത്തല്‍. ഗുജറാത്തില്‍ ബിജെപിക്ക് കടുത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ് കെജ്രിവാള്‍. ഭരണം പിടിക്കാനോ അതുമല്ലെങ്കില്‍ മുഖ്യ പ്രതിപക്ഷമാകാനോ എഎപിക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഒടുക്കത്തെ തടി, നിന്നെ എനിക്ക് വേണ്ടെന്ന് കാമുകി, യുവാവ് ചെയ്തത് കണ്ടോ? ഞെട്ടിക്കും...ഒടുക്കത്തെ തടി, നിന്നെ എനിക്ക് വേണ്ടെന്ന് കാമുകി, യുവാവ് ചെയ്തത് കണ്ടോ? ഞെട്ടിക്കും...

English summary
some aap mla's are untraceable before meeting with arvind kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X