Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയില്‍ തമ്മിലടി! യെഡ്ഡിക്കെതിരെ വാളെടുത്ത് നേതാക്കള്‍! വിമതരെ വാഴിക്കില്ല

ബെംഗളൂരു: കര്‍ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി നിലപാട് അറിയിച്ച പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പയും വോട്ടെടുപ്പിന് ഒരുക്കമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സഖ്യസര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പിലേക്ക് പോകാന്‍ ബിജെപി ആവശ്യപ്പെടില്ലെന്നാണ് ബിഎസ് യെദ്യൂരപ്പയുടെ നിലപാട്. നിയമസഭയ്ക്ക് നാല് വര്‍ഷം കൂടി ആയുസ് ഉണ്ടെന്നിരിക്കെ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാന ഖജനാവിന് കനത്ത നഷ്ടമാകും വരുത്തുകയെന്നാണ് യെദ്യൂരപ്പയുടെ വാദം. എന്നാല്‍ യെഡ്ഡിയുടെ ഈ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍.

 വിശ്വാസ വോട്ടെടുപ്പ്

വിശ്വാസ വോട്ടെടുപ്പ്

വിമത എംഎല്‍എമാരുടെ കാര്യത്തില്‍ ചൊവ്വാഴ്ച വരെ തത്സ്ഥിതി തുടരണമെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കിയത്. ബിജെപിയും ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. അതിനിടെ വിശ്വാസ വോട്ടെടുപ്പിന് മുന്‍പ് വിമതരെ അനുനയിപ്പിക്കാനുള്ള തന്ത്രങ്ങള്‍ കോണ്‍ഗ്രസ്-ജെഡിഎസ് ക്യാമ്പ് ഊര്‍ജ്ജിതമാക്കി. മന്ത്രി ഡികെ ശിവകുമാര്‍, സിദ്ധരാമയ്യ എന്നിവരുടെ അനുനയ നീക്കങ്ങള്‍ പൊടിപൊടിക്കുകയാണ്. രാജിവെച്ച രണ്ട് എംഎല്‍എമാര്‍ തിരുമാനം പിന്‍വലിക്കാന്‍ തയ്യാറായിരുന്നെങ്കിലും കോണ്‍ഗ്രസ് ശ്രമങ്ങളെ തള്ളി ഇവര്‍ വീണ്ടും മുംബൈയിലേക്ക് പറന്നു. സിദ്ധരാമയ്യ പക്ഷക്കാരയ എംടിബി നാഗരാജ്, കെ സുധാകര്‍, മറ്റൊരു എംഎല്‍എയായ മുനിരത്ന നായിഡു എന്നിവരാണ് വീണ്ടും വിമത ക്യാമ്പിലെ നേതാക്കള്‍ തുടരുന്ന മുംബൈ ഹോട്ടലിലേക്ക് പുറപ്പെട്ടത്.

 യെഡ്ഡിക്കെതിരെ നേതാക്കള്‍

യെഡ്ഡിക്കെതിരെ നേതാക്കള്‍

അതേസമയം രാജിവെച്ച അഞ്ച് കോണ്‍ഗ്രസ് വിമതര്‍ കൂടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. സ്പീക്കര്‍ രാജി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും അയോഗ്യരാക്കുമെന്ന് ഭീഷണിപ്പെടുത്തി സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കുന്നുവെന്നുമാണ് വിമതര്‍ ഹരജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി നേടാനാകുമോയെന്ന് ഉറ്റുനോക്കുകയാണ് ബിജെപി. എന്നാല്‍ വിമതരുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ എതിര്‍ത്ത് യെദ്യൂരപ്പയ്ക്കെതിരെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

 ഗുണം ചെയ്യില്ലെന്ന്

ഗുണം ചെയ്യില്ലെന്ന്

നിലവിലെ സാഹചര്യത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നത് ഗുണം ചെയ്യില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. പാര്‍ട്ടി ആശയങ്ങളെ കണ്ണടച്ച് എതിര്‍ത്തിരുന്ന ഭരണപക്ഷത്തെ നേതാക്കള്‍ ബിജെപിയുടെ ഭാഗമാകുന്നത് സര്‍ക്കാരിന് കൂടുതല്‍ തലവേദന സൃഷ്ടിക്കുമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം സിദ്ധരാമയ്യയുടേയും യെദ്യൂരപ്പയുടേയും അധികാര മോഹമാണ്. വിമതരുടെ സഹായത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് പകരം ഇടക്കാല തിരഞ്ഞെടുപ്പിന് ഒരുങ്ങണമെന്നാണ് ബിജെപിയിലെ ഭൂരിപക്ഷത്തിന്‍റേയും അഭിപ്രായമെന്ന് പേര് വെളിപ്പെടുത്താത്ത ബിജെപി നേതാവ് ദി ഇന്ത്യന്‍ എക്സ്പ്രസിനോട് വെളിപ്പെടുത്തി.

 കേന്ദ്ര നിലപാട് ഇങ്ങനെ

കേന്ദ്ര നിലപാട് ഇങ്ങനെ

ലോക്സഭ തിരഞ്ഞെടുപ്പിലെ കൂറ്റന്‍ വിജയത്തിന് ശേഷം ഇടക്കാല തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം യെദ്യൂരപ്പ ഉയര്‍ത്തിയിരുന്നു. എന്നാല്‍ യെദ്യൂരപ്പ ഇപ്പോള്‍ ഈ ആവശ്യത്തില്‍ നിന്ന് പിന്നോട്ടടിച്ചിരിക്കുകയാണ്. യെഡ്ഡിയുടെ മുഖ്യമന്ത്രി മോഹമാണ് ഇതിന് പിന്നില്‍ എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. അതേസമയം കുറഞ്ഞ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ ഏറുകയെന്ന് പാര്‍ട്ടിക്ക് തലവേദന സൃഷ്ടിക്കുമെന്ന് കേന്ദ്ര നേതൃത്വവും കരുതുന്നു.അതുകൊണ്ട് തന്നെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി പിന്നീട് തിരഞ്ഞെടുപ്പിനെ നേരിടുന്നതാകും ഉചിതമെന്നാണ് നേതൃത്വം കണക്കാക്കുന്നത്. ഇടക്കാല തിരഞ്ഞെടുപ്പ് നടന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നും കേന്ദ്രം കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+