Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും ഓര്‍മപ്പെടുത്തലുമായി സോണിയ ഗാന്ധി; മൂന്നിടത്ത് സഖ്യ നിര്‍ദേശം, കോണ്‍ഗ്രസ് ഒരുങ്ങി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്നതിനിടെ ഇന്ന് ചേര്‍ന്ന എഐസിസി യോഗത്തില്‍ ശക്തമായ നിര്‍ദേശങ്ങളുമായി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍, വിഭാഗീയത, അച്ചടക്കം തുടങ്ങിയ കാര്യങ്ങളാണ് സോണിയ പ്രധാനമായും എടുത്തുപറഞ്ഞത്. മൂന്ന് സംസ്ഥാനങ്ങളില്‍ ചെറുകക്ഷികളുമായി സഖ്യ ചര്‍ച്ച നടത്താന്‍ സോണിയ ഗാന്ധി നിര്‍ദേശിച്ചുവെന്നാണ് വിവരം.

അതേസമയം പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ സഖ്യസാധ്യതയില്ല. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മന്‍മോഹന്‍ സിങ്, ഉമ്മന്‍ ചാണ്ടി, കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. വളരെ ശക്തമായ ഭാഷയിലാണ് സോണിയ ഗാന്ധി യോഗത്തിന്റെ തുടക്കത്തില്‍ തന്നെ സംസാരിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

കോണ്‍ഗ്രസ് വീണ്ടും തിരിച്ചുവരണമെങ്കില്‍ എന്തൊക്കെ ചെയ്യണമെന്ന കാര്യമാണ് സോണിയ ഗാന്ധി ഇന്നത്തെ യോഗത്തിലെ ആമുഖ പ്രസംഗത്തില്‍ എടുത്തുപറഞ്ഞത്. പാര്‍ട്ടിയില്‍ അച്ചടക്കമാണ് പ്രധാനമെന്ന് സോണിയ പറഞ്ഞു. ഐക്യവും വേണം. ഇതുരണ്ടുമില്ലാതെ വിജയം നേടാന്‍ സാധിക്കില്ലെന്ന് സോണിയ ഗാന്ധി യോഗത്തില്‍ പങ്കെടുത്തവരെ ഉണര്‍ത്തി.

2

പഞ്ചാബിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമാണ്. ഈ സാഹചര്യമാണ് സോണിയ ഗാന്ധി സൂചിപ്പിച്ചത്. സംസ്ഥാനതല നേതാക്കള്‍ എടുക്കുന്ന നിലപാടുകളില്‍ അവ്യക്തതയുണ്ടാകുന്നു. ഇക്കര്യം ശ്രദ്ധിക്കണം. ഇത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും സോണിയ നല്‍കി.

3

അച്ചടക്കവും ഐക്യവും നിര്‍ബന്ധമാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമായിരിക്കണം വേണ്ടത്. വ്യക്തിപരമായ ആവശ്യങ്ങളേക്കാള്‍ പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണ നല്‍കണം. കൂട്ടമായും ഒറ്റയ്ക്കുമുള്ള പ്രവര്‍ത്തനങ്ങളില്‍ ഈ ലക്ഷ്യത്തോടെ മുന്നോട്ട് പോയാല്‍ മാത്രമേ വിജയിക്കാനാകൂ. ബിജെപിയെയും ആര്‍എസ്എസിനെയും തുറന്നുകാട്ടുകയാണ് ഈ തിരഞ്ഞെടുപ്പ് യുദ്ധത്തില്‍ നാം ചെയ്യേണ്ടതെന്നും സോണിയ പറഞ്ഞു.

4

ബിജെപിയെയും ആര്‍എസ്എസിനെയും ആശയപരമായി നേരിടണം. അവര്‍ ജനങ്ങള്‍ക്ക് നല്‍കിയ പൊള്ളയായ വാഗ്ദാനങ്ങള്‍ തുറന്നുകാട്ടപ്പെടണം. അങ്ങനെ മാത്രമാണ് ജയിക്കാനാകുക. രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍ എഐസിസി ഓരോ ദിവസവും പ്രസ്താവന ഇറക്കുന്നുണ്ട്. എന്നാല്‍ ഇത് താഴേ തട്ടിലേക്ക് ശരിയായ വിധം എത്തുന്നില്ല. സംസ്ഥാന നേതാക്കള്‍ക്കിടയില്‍ നയപരമായ കാര്യങ്ങള്‍ അവ്യക്തതയുണ്ടെന്നും സോണിയ സൂചിപ്പിച്ചു.

5

യുവാക്കള്‍ക്കും യുവതികള്‍ക്കും വേദികള്‍ ഒരുക്കണം. അവരുടെ അഭിലാഷങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. അത് നമ്മുടെ ചുമതലയാണ്. കഴിഞ്ഞ കാലങ്ങള്‍ നാമത് ചെയ്തതാണെന്നും സോണിയ ഗാന്ധി ഓര്‍മിപ്പിച്ചു. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് വരുംമാസങ്ങള്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇവിടെയുള്ള സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പ്രധാനമായും ഇന്ന് യോഗം ചേര്‍ന്നത്. കൂടെ സംഘടനാ തിരഞ്ഞെടുപ്പ് കാര്യങ്ങളും ചര്‍ച്ച ചെയ്യും.

പ്ലസ് ടുവിന് തളിരിട്ട പ്രണയം!! ഒടുവില്‍ ടൊവിനോ ലിഡിയയുടെ കൈപ്പിടിച്ചു... ഇന്നേക്ക് 7 വര്‍ഷം

6

ഉത്തര്‍ പ്രദേശ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ സഖ്യ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സോണിയ ഗാന്ധി നിര്‍ദേശം നല്‍കി. സമാന മനസ്‌കരായ പാര്‍ട്ടികളെ കൂടെ ചേര്‍ക്കണം. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നീങ്ങണമെന്നും സോണിയ നിര്‍ദേശിച്ചു. അതേമസമയം, പഞ്ചാബിലും ഉത്തരാഖണ്ഡിലും സഖ്യസാധ്യതയില്ല എന്നാണ് വിവരം.

7

ഉത്തര്‍ പ്രദേശില്‍ നിര്‍ണായക പോരാട്ടത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ഇതുവരെ ആരുമായും സഖ്യം ചേര്‍ന്നിട്ടില്ല. എസ്പിയുമായി സഖ്യസാധ്യതയുണ്ടെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ എസ്പി ഇക്കാര്യം ശരിവച്ചിട്ടില്ല. ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാന അധ്യക്ഷന്‍മാരുടെയും യോഗമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന ആവവശ്യം ഇന്നും യോഗത്തില്‍ ഉയര്‍ന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+