ഇറ്റലിയിലെ കുടുംബ സ്വത്തിലും സോണിയാ ഗാന്ധിക്ക് ഓഹരി, സ്വത്തുവിവരങ്ങള്‍ ഇങ്ങനെ
മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആസ്തിയില്‍ വര്‍ധന. ഇറ്റലിയിലെ പരമ്പരാഗത സ്വത്തില്‍ ഓഹരിയുണ്ടെന്ന് സോണിയയുടെ സ്വത്ത് വിവരത്തില്‍ പറയുന്നു. രാജ്യസഭയിലേക്ക് മത്സരിക്കാന്‍ രാജസ്ഥാനില്‍ നിന്ന് പത്രിക നല്‍കിയതിന് പിന്നാലെയാണ് സ്വത്ത് വിവരം പുറത്തുവന്നത്. 12.53 കോടി രൂപയുടെ ആസ്തിയാണ് സോണിയക്ക് ഉള്ളത്.
നിലവിലെ വിപണി മൂല്യം പ്രകാരം ഇറ്റലിയിലെ ഈ പരമ്പരാഗത സ്വത്തില്‍ 26.83 ലക്ഷത്തിന്റെ ഓഹരികളാണ് സോണിയാ ഗാന്ധിക്ക് ഉള്ളത്. ബുധനാഴ്ച്ചയാണ് സോണിയ രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഈ സ്വത്തിന്റെ മൂല്യം 19.9 ലക്ഷമായിരുന്നു. 2019ലെ സ്വത്തുവിവരത്തില്‍ പക്ഷേ ഇവയുടെ വിപണിമൂല്യം വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം സോണിയയുടെ ആകെ സ്വത്തുക്കള്‍ 2014ല്‍ 9.28 കോടിയും 2019ല്‍ 11.82 കോടിയുമായിരുന്നു. 2014 മുതല്‍ 2019 വരെ 27.59 ശതമാനത്തിന്റെയും, 2019 മുതല്‍ 2024 വരെ 5.89 ശതമാനത്തിന്റെയും വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭരണങ്ങളാണ് കൂടുതലായും സോണിയയുടെ പക്കലുള്ളത്.
1.07 കോടി രൂപയുടെ ആഭരണങ്ങളാണ് സോണിയയുടെ കൈവശമുള്ളത്. ഇതില്‍ 1.4 കിലോ സ്വര്‍ണം, 88 കിലോ വെള്ളി എന്നിവ വരും. കഴിഞ്ഞ തെരഞ്ഞെടുപ്പിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞതിനേക്കാള്‍ 72 ലക്ഷം രൂപയുടെ വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
90000 രൂപയാണ് പണമായി സോണിയയുടെ കൈവശമുള്ളത്. 2009 മുതല്‍ 2014 വരെയുള്ള കാലയളവില്‍ 574.18 ശതമാനമാണ് സോണിയയുടെ ആസ്തിയില്‍ വര്‍ധനവുണ്ടാത്. 9.28 കോടിയായിരുന്നു ആസ്തി. 2019ല്‍ 11.82 കോടിയായും, 2024ല്‍ 12.53 കോടിയായും ഉയരുകയായിരുന്നു.
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള റോയല്‍റ്റി, നിക്ഷേപങ്ങള്‍, ബോണ്ടുകള്‍, ബാങ്കുകള്‍, കൈവശമുള്ള പണം എന്നിവയെല്ലാം ചേര്‍ത്ത് 6.38 കോടിയുടെ മൂല്യം വരും. 1.3 കിലോഗ്രാം സ്വര്‍ണത്തിന് 49.95 ലക്ഷം വരും. 88 കിലോ വെള്ളിക്ക് 57. 20 ലക്ഷം രൂപയും വരും. അങ്ങനെയാണ് മൊത്തം 1.07 കോടി വില വരുന്നത്.
എംപി ശമ്പളം, റോയല്‍റ്റി ഇന്‍കം, ബാങ്കുകള്‍, ബോണ്ട് എന്നിവയില്‍ നിന്നുള്ള പലിശ, മൂച്വല്‍ ഫണ്ടില്‍ നിന്നുള്ള മൂലധനം എന്നിവയാണ് സോണിയാ ഗാനധി വരുമാനത്തിന്റെ സ്രോതസ്സായി കാണിച്ചിരിക്കുന്നത്. സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ ഒന്നും ഉള്ളതായി സോണിയാ ഗാന്ധി സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടില്ല.
ഡല്‍ഹിയിലെ ദേരാമണ്ടിയില്‍ സോണിയക്ക് 2529.28 ചതുരശ്ര മീറ്റര്‍ ഭൂമിയുണ്ട്. 5.88 കോടിയാണ് ഈ സ്ഥല്തിന്റെ മൂല്യം. പുസ്തകങ്ങളില്‍ നിന്നാണ് സോണിയക്ക് റോയല്‍റ്റി ലഭിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് 1.69 ലക്ഷം രൂപയാണ് റോയല്‍റ്റിയായി ലഭിച്ചിരിക്കുന്നത്.












Click it and Unblock the Notifications