സോണിയ ഗാന്ധി രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിച്ചേക്കും; പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിൽ
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി രാജസ്ഥാനിൽ നിന്ന് രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. കോൺഗ്രസുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ, യുപിയിലെ റായ്ബറേലിയെ പ്രതിനിധീകരിക്കുന്ന ലോക്‌സഭാ എംപിയായാണ് അവർ പ്രവർത്തിക്കുന്നത്.
കൂടാതെ ബിഹാറിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയായി രാജ്യസഭാ എംപി അഖിലേഷ് പ്രസാദ് സിംഗിനെ നാമനിർദ്ദേശം ചെയ്തേക്കും. അഭിഷേക് മനു സിങ്‌വി, അജയ് മാക്കൻ എന്നിവരും രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിപ്പിക്കാൻ സാധ്യതയുള്ള മറ്റ് നേതാക്കളാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും എന്നാണ് ലഭ്യമായ വിവരം. 15 സംസ്ഥാനങ്ങളിലെ 56 സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27നാണ് നടക്കുക. തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 15 ആണ്.
മധ്യപ്രദേശ് കോൺഗ്രസ് ഘടകം മുൻ പാർട്ടി അധ്യക്ഷ കൂടിയായ സോണിയ ഗാന്ധിയോട് സംസ്ഥാനത്തെ രാജ്യസഭയിൽ പ്രതിനിധീകരിക്കണമെന്ന് ഇന്ന് അഭ്യർത്ഥിച്ചിരുന്നു. സമാനമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കഴിഞ്ഞ ആഴ്‌ച സോണിയാ ഗാന്ധിയോട് സംസ്ഥാനത്തെ ഖമ്മം മണ്ഡലത്തിൽ നിന്ന് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
തെലങ്കാനയ്ക്ക് സംസ്ഥാന പദവി നൽകിയ തെലങ്കാനയുടെ മാതാവായി സോണിയ ഗാന്ധിയെ ആളുകൾ കാണുന്നതിനാലാണ് ഈ അഭ്യർത്ഥനയെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനോട് സോണിയ ഗാന്ധി പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സോണിയ രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന വാർത്തകൾ പുറത്തുവന്നിരിക്കുന്നത്.
2004 മുതൽ സോണിയാ ഗാന്ധി റായ്ബറേലി ലോക്‌സഭാ സീറ്റ് കൈവശം വച്ച് വരികയാണ്. ഇതിനിടെയാണ് സോണിയയുടെ ചുവടുമാറ്റത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തുവരുന്നത്. 1952 മുതൽ 1960 വരെ ഫിറോസ് ഗാന്ധിയും പിന്നീട് 1967 മുതൽ 1977 വരെ ഇന്ദിരാഗാന്ധിയും ഈ സീറ്റിനെ പ്രതിനിധീകരിച്ചിരുന്നു.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 367,740 വോട്ടുകൾ നേടിയ ബിജെപിയുടെ ദിനേഷ് പ്രതാപ് സിംഗിനെതിരെ സോണിയ ഗാന്ധി 534,918 വോട്ടുകൾ (55.80 ശതമാനം) നേടി വിജയം കൈവരിച്ചിരുന്നു. എന്നാൽ അവരുടെ വോട്ട് വിഹിതം 8 ശതമാനത്തോളം കുറഞ്ഞിരുന്നു. കൂടാതെ ഗാന്ധി കുടുംബത്തിന്റെ മറ്റൊരു കോട്ടയായ അമേത്തിയിൽ ബിജെപിയുടെ സ്‌മൃതി ഇറാനിയോട് രാഹുൽ ഗാന്ധി പരാജയപ്പെടുകയും ചെയ്‌തിരുന്നു.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍












Click it and Unblock the Notifications