പ്രശാന്തിന് സോണിയയുടെ വന്‍ ഓഫര്‍, കോണ്‍ഗ്രസിലെത്തിയാല്‍ കളിമാറും, പ്രതിപക്ഷ മുഖ്യമന്ത്രിമാരെ കാണും
ദില്ലി: പ്രശാന്ത് കിഷോറിന് വന്‍ ഓഫര്‍ നല്‍കാന്‍ സോണിയാ ഗാന്ധി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മാരത്തോണ്‍ മീറ്റിംഗുകളാണ് കോണ്‍ഗ്രസില്‍ പ്രശാന്തിന്റെ വരവുമായി ബന്ധപ്പെട്ട് നടന്നത്. പ്രശാന്ത് നിര്‍ദേശിച്ച കാര്യങ്ങള്‍ എല്ലാം കോണ്‍ഗ്രസിന് സ്വീകാര്യമാണ്. അതേസമയം സോണിയ ഒറ്റയ്ക്കുള്ള കൂടിക്കാഴ്ച്ചയ്ക്ക് പ്രശാന്തിനെ ക്ഷണിക്കാന്‍ പോവുകയാണ്.
ഈ കൂടിക്കാഴ്ച്ചയില്‍ വന്‍ ഓഫറാണ് അദ്ദേഹത്തിന് സോണിയ ഗാന്ധി നല്‍കാന്‍ പോകുന്നത്. കോണ്‍ഗ്രസില്‍ ചേരുകയാണെങ്കില്‍ വന്‍ പദവി പ്രശാന്തിനെ കാത്തിരിപ്പുണ്ടെന്ന സൂചനയാണ് സോണിയാ ഗാന്ധി നല്‍കുന്നത്. കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പില്‍ സഹായിക്കുന്ന കാര്യം പ്രശാന്ത് തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ്.

പ്രശാന്ത് ഇതുവരെ എന്താണ് കോണ്‍ഗ്രസില്‍ നിന്നുള്ള ഓഫറെന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസില്‍ ചേരുന്നതിന് മുമ്പ് കുറച്ച് ഓഫര്‍ സ്വീകരിക്കിക്കാന്‍ പ്രശാന്ത് തീരമാനിച്ചിരുന്നു.പക്ഷേ അതിന് മുമ്പ് പ്രതിപക്ഷ മുഖ്യമന്ത്രിമാരെ കാണാനുള്ള തയ്യാറെടുപ്പിലാണ് പ്രശാന്ത്. മമത ബാനര്‍ജി, എംകെ സ്റ്റാലിന്‍, വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി, ഉദ്ധവ് താക്കറെ, കെ ചന്ദ്രശേഖര്‍ റാവു. എന്നീ മുഖ്യമന്ത്രിമാരുമായി ഇക്കാര്യം ചര്‍ച്ച നടത്തുമെന്നാണ് സൂചന. അതിന് മറ്റൊരു കാരണവും ഉണ്ട്. സംസ്ഥാനങ്ങളിലെ നൂറ് സീറ്റുകള്‍ ഇവര്‍ കൈകാര്യ ചെയ്യുന്നുണ്ട്. ഈ സീറ്റുകള്‍ ആരെയും പ്രലോപിപ്പിക്കുന്നതാണ്. പ്രതിപക്ഷ മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ച അതിന് വേണ്ടിയാണ്.

പ്രശാന്ത് ഈ പ്രതിപക്ഷ മുഖ്യമന്ത്രിമാരുമായി പ്രവര്‍ത്തിച്ച ബന്ധം ഇപ്പോഴും നിലനില്‍ത്തുന്നുണ്ട്. ഇവരെ 2024 മുന്നില്‍ കണ്ട് ഉപയോഗിക്കാന്‍ കൂടിയാണ് പ്രശാന്ത് തീരുമാനിക്കുന്നത്. ഇതിലൂടെ ബിജെപി വിരുദ്ധ-എന്‍ഡിഎ വിരുദ്ധ പാര്‍ട്ടികളുമായി ഒരു ധാരണ ഉണ്ടാക്കാനും പ്രശാന്തിന് സാധിക്കും. എഐസിസിയുമായി വളരെ ശക്തമായ ബന്ധമാണ് പ്രശാന്തിനുള്ളത്. തിരഞ്ഞെടുപ്പ് മുന്നൊരുക്കവും, തയ്യാറെടുപ്പും ചര്‍ച്ച ചെയ്ത യോഗത്തിലേക്കാണ് പ്രശാന്തിനെയും വിളിച്ച് വരുത്തിയത്. നേതാക്കളെല്ലാം ഒറ്റക്കെട്ടായി പ്രശാന്തിനോട് കോണ്‍ഗ്രസില്‍ ചേരണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യം പ്രതിപക്ഷത്തെ സുഹൃത്തുക്കളോടും കൂടി ആലോചിക്കട്ടെ എന്ന നിലപാടിലാണ് പ്രശാന്ത്. കടപ്പാടിന്റെ പേരിലാണ് ഇപ്പോള്‍ പ്രഖ്യാപനം വൈകുന്നു.

അതേസമയം മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ ഹൈക്കമാന്‍ഡിനെ അമ്പരപ്പിക്കുന്നതാണ്. ഇത് നേതൃത്വം നിഷേധിക്കുന്നു, പ്രശാന്തിന് കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷയാവാന്‍ ആഗ്രഹമുണ്ടെന്നും, ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാദങ്ങളെ കോണ്‍ഗ്രസ് നേതൃത്വം തള്ളി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആദ്യ യോഗത്തില്‍ ഗാര്‍ഗെയുമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം അത്തരമൊരു നിര്‍ദേശം പറഞ്ഞിട്ടേയില്ലെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. പക്ഷേ കോണ്‍ഗ്രസില്‍ എന്തായിരിക്കും പ്രശാന്തിന്റെ റോള്‍ എന്നതില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്.

സോണിയാ ഗാന്ധിക്ക് തീരുമാനം വിട്ടിരിക്കുകയാണ് പ്രശാന്തിന്റെ റോള്‍ എന്താവണം എന്ന കാര്യത്തില്‍. പക്ഷേ കോണ്‍ഗ്രസിന്റെ രണ്ടാമനായി മാറാന്‍ പ്രശാന്ത് തയ്യാറാവില്ലെന്നാണ് സൂചന. ഏത് പാര്‍ട്ടിയിലും അത്തരമൊരു നീക്കം നടന്നാല്‍ വെല്ലുവിളിയാണ്. തമ്മിലടികള്‍ വര്‍ധിക്കും. അപ്പോള്‍ വിചാരിച്ച കാര്യം നടക്കില്ല. അതുകൊണ്ട് രണ്ടാംസ്ഥാനത്തിനായി പ്രശാന്ത് ആഗ്രഹിക്കുന്നില്ല. രാഹുല്‍-സോണിയാ-പ്രിയങ്ക ഗാന്ധിയുമാരുമായി നേരിട്ട് ബന്ധപ്പെടാനും, മാറ്റങ്ങള്‍ നടപ്പാക്കാനും തന്നെ അനുവദിക്കണമെന്നാണ് പ്രധാന അഭ്യര്‍ത്ഥന. കോണ്‍ഗ്രസിലെ അനക്കമില്ലായ്മയെ കുറിച്ച് നല്ല ബോധ്യം പ്രശാന്തിനുണ്ട്. എന്നാല്‍ ഗാന്ധി കുടുംബം മാറ്റത്തിനൊപ്പം നില്‍ക്കുന്നു. പ്രശാന്തിന്റെ തന്ത്രങ്ങള്‍ക്ക് ഇവര്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്. മാറ്റത്തിനൊപ്പം ഞങ്ങളുണ്ട് എന്ന് നേതൃത്വത്തെ ബോധ്യപ്പെടുത്താനും ഇതിലൂടെ രാഹുലിനും സോണിയക്കും സാധിക്കും.

പാര്‍ട്ടിയില്‍ ഈ മാറ്റങ്ങള്‍ നടപ്പാക്കാന്‍ നോക്കുമ്പോള്‍ എതിര്‍പ്പുണ്ടാവുമെന്ന് പ്രശാന്തും ഹൈക്കമാന്‍ഡും നേരത്തെ തന്നെ മനസ്സിലാക്കി വെച്ചിരുന്നതാണ്. രാഹുലിനും പ്രിയങ്കയ്ക്കും, സോണിയക്കും ഏഴ് വര്‍ഷത്തോളമായി പ്രശാന്തിനെ അറിയാം. അദ്ദേഹവുമായി നേരത്തെ തന്നെ ഇവര്‍ സമയം ചെലവിട്ടിട്ടുണ്ട്. എതിര്‍ക്കുന്നവരെ നേരിടാനുള്ള തന്ത്രവും പ്രശാന്തിന് അറിയാം. ഇവരുമായി ഏറ്റുമുട്ടലിന് പ്രശാന്തിന് താല്‍പര്യമില്ല. ഇവരുടെ കൂടി പിന്തുണ അത്തരത്തില്‍ പ്രശാന്തിനെ തേടിയെത്തും. സോണിയാ ഗാന്ധിയുടെ ഓഫര്‍ ഇതിനെ നേരിടാന്‍ പ്രശാന്തിനെ സഹായിക്കുമെന്ന് ഉറപ്പാണ്. ഇത് പ്രശാന്ത് സ്വീകരിച്ചാല്‍, വൈകാതെ തന്നെ കോണ്‍ഗ്രസില്‍ സമാന്തരമായൊരു അധികാര കേന്ദ്രം രൂപീകരിക്കപ്പെടുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications