തരൂരും കൊടിക്കുന്നിലും വേണുഗോപാലും പാര്‍ലമെന്ററി കാര്യ സമിതിയില്‍, പൊളിച്ചെഴുത്തുമായി സോണിയ
ദില്ലി: കോണ്‍ഗ്രസില്‍ മാറ്റത്തിന്റെ ആദ്യ തുടക്കമിട്ട് സോണിയാ ഗാന്ധി. പാര്‍ലമെന്ററി കാര്യ സമിതി പുനസംഘടിപ്പിച്ചിരിക്കുകയാണ് സോണിയാ ഗാന്ധി. ഇരുസഭകളിലെയും പാര്‍ട്ടിയുടെ പ്രവര്‍ത്തനം പതിനാല അംഗ സമിതിയാണ് ഇനി നിയന്ത്രിക്കുക. ഏഴ് അംഗങ്ങള്‍ വീതമുള്ള സമിതിയാണ് ഇരുസഭകളിലുമായി രൂപീകരിച്ചിരിക്കുന്നത്. ജി23 നേതാക്കള്‍ക്കും ഇടംകിട്ടി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സീനിയര്‍ നേതാക്കളായ പി ചിദംബരം, അംബികാ സോണി എന്നിവരൊക്കെ സമിതിയിലുണ്ട്. ഒപ്പം ദിഗ് വിജയ് സിംഗും പട്ടികയിലുണ്ട്.

അമേരിക്കൻ യാത്ര വിശേഷങ്ങളുമായി മീര നന്ദൻ; വൈറലായി ചിത്രങ്ങൾ
്ശ്രദ്ധേയമായ കാര്യം കേരളത്തില്‍ നിന്നുള്ള മൂന്ന് നേതാക്കള്‍ സമിതിയില്‍ ഇടംപിടിച്ചതാണ്. ലോക്‌സഭാ സമിതിയില്‍ ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, എന്നിവരും രാജ്യസഭാ സമിതിയില്‍ കെസി വേണുഗോപാലും ഉള്‍പ്പെട്ടിട്ടുണ്ട്. ചീഫ് വിപ്പ് കൂടിയാണ് കൊടിക്കുന്നില്‍ സുരേഷ്. അതേസമയം ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി മാറുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ആ സ്ഥാനത്ത് സോണിയ ചൗധരിയെ നിലനിര്‍ത്തി. ചൗധരിയെ ഈ സമയത്ത് മാറ്റുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ടായിരുന്നു.
ലോക്‌സഭാ സമിതിയില്‍ ഗൗരവ് ഗൊഗോയ് ഉപനേതാവായും ഉള്‍പ്പെട്ടിട്ടുണ്ട്. മനീഷ് തിവാരി, രവനീത് സിംഗ് ബിട്ടു, മാണിക്കം ടാഗോര്‍ എന്നിവരാണ് മറ്റുള്ള അംഗങ്ങള്‍. ഇതില്‍ തരൂരും തിവാരിയും സോണിയക്ക് കത്തയച്ച ജി23 നേതാക്കളുടെ പട്ടികയില്‍ വരുന്നതാണ്. നേരത്തെ അധീര്‍ രഞ്ജന്‍ ചൗധരിക്ക് പകരം പാര്‍ലമെന്റ് സഭാ കക്ഷി നേതാവായി ഇരുവരെയും പരിഗണിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ മാണിക്കം ടാഗോറും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ സഭയിലെ വിപ്പാണ് മാണിക്കം ടാഗോര്‍.
അതേസമയം രാജ്യസഭാ സമിതിയില്‍ മല്ലികാര്‍ജുന്‍ ഗാര്‍ഗെ, ആനന്ദ് ശര്‍മ, ജയറാം രമേശ്, അംബികാ സോണി, പി ചിദംബരം, ദിഗ് വിജയ് സിംഗ് എന്നവരാണ് കെസിയെ കൂടാതെയുള്ളത്. രാജ്യസഭയില്‍ കോണ്‍ഗ്രസിനെ മല്ലികാര്‍ജുന്‍ ഗാര്‍ഗെയാണ് നയിക്കുക. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നയം സംബന്ധിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി രണ്ട് സമിതികളും സമ്മേളന ദിവസങ്ങളില്‍ പ്രത്യേക യോഗം ചേരും. സമിതികളുടെ സംയുക്ത യോഗം ചേരേണ്ട സമയത്ത് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ മല്ലികാര്‍ജുന്‍ ഗാര്‍ഗെ കണ്‍വീനര്‍ സ്ഥാനം വഹിക്കും.
ഗ്ലാമറസായി നിവിൻ പോളി നായിക; അനു ഇമ്മാന്വുവലിന്റെ ഫോട്ടോഷൂട്ട്












Click it and Unblock the Notifications