ബിജെപിക്ക് അനുകൂല നിലപാട്; തരൂരിന് സോണിയയുടെ ശാസന
ദില്ലി: പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി ബിജെപി അനുകൂല പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് എം പി ശശി തരൂരിന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ ശാസന. വരും ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ ബിജെപിക്കെതിരായ പ്രതിഷേധം കടുത്തതാക്കണമെന്ന് കോണ്‍ഗ്രസില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നിര്‍ദ്ദേശം മറികടന്ന് തരൂര്‍ പരസ്യ പ്രസ്താവന നടത്തി.
പാര്‍ലിമെന്റ് തടസ്സപ്പെടുത്തി ബിജെപിയുടെ മൂന്നു നേതാക്കളുടെ രാജി ആവശ്യപ്പെടുന്നതിനോട് അനുകൂലിക്കുന്നില്ലെന്നായിരുന്നു തരൂര്‍ കഴിഞ്ഞദിവസം പറഞ്ഞത്. ഇത്തരമൊരു പ്രസ്താവനയില്‍ സോണിയ കുപിതയായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതേ തുടര്‍ന്ന്, കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തിലായിരുന്നു സോണിയാ ഗാന്ധിയുടെ ശാസന. ശശി തരൂര്‍ നിരന്തരം കോണ്‍ഗ്രസ് തീരുമാനങ്ങള്‍ക്ക് എതിരു നില്‍ക്കുകയാണെന്ന് കോണ്‍ഗ്രസ് എംപിമാര്‍ നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു. പുതിയ പരാമര്‍ശം കൂടി ആയതോടെ സോണിയ പൊട്ടിത്തെറിക്കുകയായിരുന്നു. ഇരുവരെയും അനുനയിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി ഇടപെട്ടതായാണ് റിപ്പോര്‍ട്ട്.
ലളിത് മോദി വിഷയത്തില്‍ ബിജെപി പ്രതിരോധം ദുര്‍ബലമായിരിക്കെ അവര്‍ക്ക് കൂടുതല്‍ അനുകൂലമാകുന്ന രീതിയിലാണ് ശശി തരൂരിന്റെ പ്രസ്താവനയെന്ന് സോണിയ പറയുന്നു. വ്യാപം, മോദി വിഷയത്തില്‍ കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാസ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരാ രാജെ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍ എന്നിവര്‍ രാജിവെക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.












Click it and Unblock the Notifications