Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോളിവുഡിലെ മ്യൂസിക്ക് മാഫിയയെ വെളിപ്പെടുത്തി സോനു നിഗം... പിന്നില്‍ ടീ സീരിസ് ഭൂഷണ്‍ കുമാര്‍!!

മുംബൈ: സുശാന്ത് സിംഗ് രജപുത്തിന്റെ ആത്മഹത്യക്ക് പിന്നാലെ ബോളിവുഡില്‍ കത്തിക്കയറി മാഫിയ വിവാദം. കഴിഞ്ഞ ദിവസം പ്രമുഖ ഗായകന്‍ സോനു നിഗം ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ ഇതാരാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. സോനു. ടീ സീരിസാണ് മ്യൂസിക് മാഫിയകള്‍ക്ക് പിന്നിലെന്നും, അതിന്റെ ചെയര്‍മാന്‍ ഭൂഷണ്‍ കുമാറാണ് എല്ലാ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നും സോനു പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് സോനു ഭൂഷണെതിരെ തുറന്നടിച്ചത്. മാഫിയക്കള്‍ക്കെതിരെ വാക്കുകൊണ്ട് മാത്രം ഒന്നും നടക്കില്ലെന്നായിരുന്നവ വീഡിയോയുടെ പേര്.

1

തന്റെ പേര് മോശമാക്കാനാണ് ഭൂഷണ്‍ കുമാര്‍ ശ്രമിക്കുന്നത്. തന്റെ കരിയര്‍ അയാള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഇത്രയും കാലം എനിക്ക് നിങ്ങളുടെ പേര് പറയാന്‍ തോന്നിയിട്ടില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ പേര് പറയാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. ഒരു ബഹുമാനവുമില്ലാതെ നിന്നെ അഭിസംബോധന ചെയ്യുകയാണ്. അത് നീ അര്‍ഹിക്കുന്നുണ്ട്. നീ കളിക്കാന്‍ തുടങ്ങിയിരിക്കുന്നത് തെറ്റായ വ്യക്തിയോടാണെന്നും സോനു നിഗം തിരിച്ചടിച്ചു.

Recommended Video

cmsvideo
    ചന്ദ്രനില്‍ സ്ഥലം വാങ്ങിയ ഏക ഇന്ത്യന്‍ നടനായിരുന്നു സുശാന്ത് | Oneindia Malayalam

    നിനക്ക് ഓര്‍മിക്കാനായി കുറച്ച് കാര്യങ്ങള്‍ ഞാന്‍ പറഞ്ഞ് താരം. എന്റെ വീട്ടിലേക്ക് നീ വന്ന് അഭ്യര്‍ത്ഥനകള്‍ നടത്തിയത് ഓര്‍മയുണ്ടോ. സഹോദരാ ഒരു ആല്‍ബം എനിക്ക് വേണ്ടി റെക്കോര്‍ഡ് ചെയ്ത് തരുമോ, സഹോദരാ ദീവാനായിലെ പാട്ടുകള്‍ എനിക്ക് വേണ്ടി റെക്കോര്‍ഡ് ചെയ്യുമോ, ദയവ് ചെയ്ത് എന്നെ സ്്മിത താക്കറെയ്ക്കും, ബാല്‍ താക്കറെയ്ക്കും പരിചയപ്പെടുത്തി നല്‍കുമോ. ദയവായി എന്നെ അബു സലീമില്‍ നിന്ന് രക്ഷിക്കൂ. അയാള്‍ എന്നെ അപമാനിക്കുകയാണ്. നീ അതൊക്കെ ഓര്‍ക്കുന്നുണ്ടോ. ഞാനുമായി കൊമ്പുകോര്‍ക്കാന്‍ നില്‍ക്കേണ്ട. നിനക്ക് ഞാന്‍ മുന്നറിയിപ്പ് നല്‍കുകയാണെന്നും സോനു നിഗം പറഞ്ഞു.

    നിനക്ക് മരിന കന്‍വാറിനെ ഓര്‍മയുണ്ടോ? എന്തുകൊണ്ടാണ് അവര്‍ പിന്‍മാറിയതെന്ന് എനിക്ക് അറിയില്ല. എന്നാല്‍ മാധ്യമങ്ങള്‍ക്ക് എങ്ങനെയാണ് ഈ മാഫിയ പ്രവര്‍ത്തിക്കുന്നതെന്ന് അറിയാം. ആ വീഡിയോ ഇപ്പോഴും എന്റെ കൈയ്യിലുണ്ട്. നീ എന്നോട് കളിക്കാനാണ് ഭാവമെങ്കില്‍, എന്റെ യുട്യൂബ് ചാനലില്‍ ആ വീഡിയോ ഞാന്‍ അപ്ലോഡ് ചെയ്യും. അതുകൊണ്ട്് ഞാനുമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതിരുന്നതാണ് നിനക്ക് നല്ലതെന്നും സോനു പറഞ്ഞു. മരീന കന്‍വാര്‍ നേരത്തെ ഭൂഷണ്‍ കുമാറിനെതിരെ മീടു ആരോപണങ്ങള്‍ ഉന്നയിച്ചവരാണ്. ഭൂഷണ്‍ വീട്ടിലേക്ക് വിളിച്ച് വരുത്തി അപമാനിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+