നാല് കൈയ്യും നാല് കാലുകളുമായി ജനിച്ച കുഞ്ഞിന് ചികിത്സാ സഹായം നൽകി സോനു സൂദ്; നന്ദി പറഞ്ഞ് സോഷ്യൽ മീഡിയ
പാട്ന; ബീഹാറിൽ നാല് കൈയ്യും നാല് കാലുകളോടും കൂടി ജനിച്ച കുട്ടിക്ക് ചികിത്സാ സഹായം നൽകി ബോളിവുഡ് നടൻ സോനു സൂദ്. ബിഹാര്‍ സ്വദേശിയായ ചൗമുഖി എന്ന പെണ്‍കുട്ടിയെയാണ് സോനു സൂദ് സഹായിച്ചത്. ചികിത്സയിൽ ഉടനീളം സോനു പെൺകുട്ടിയുടെ കുടുംബത്തോടൊപ്പം നിന്നു. ശസ്ത്രക്രിയയിലൂടെ പെണ്‍കുട്ടിയുടെ അധിക അവയവങ്ങള്‍ നീക്കം ചെയ്തതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൂറത്തിലെ കിരൺ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്.
ചൗമുഖിയുടെ കഥ സോനു സോഷ്യല്‍മീഡിയയിലൂടെ നേരത്തെ പങ്കുവച്ചിരുന്നു. പിന്നീട് സഹായവും നൽകി. ഇപ്പോൾ ശസ്ത്രക്രിയ വിജയിച്ചതിന് ശേഷവും ഈ കുട്ടിയോടൊപ്പം ഇരിക്കുന്ന ചിത്രങ്ങളും സോനു ഇൻസ്റ്റാ ഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്. ''ചൗമുഖിയുമായുള്ള എന്‍റെ യാത്ര വിജയിച്ചു. ബീഹാറിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ചൗമുഖി ജനിച്ചത് നാല് കാലുകളും നാല് കൈകളുമായി. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയിരിക്കുകയാണ് അവള്‍'' എന്നാണ് സോനു ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. സോനു ചൗമുഖിക്ക് ചോക്ലേറ്റ് നൽകുന്നതാണ് ആദ്യ ഫോട്ടോ. രണ്ടാമത്തേത് നാല് കാലുകളും നാല് കൈകളുമുള്ള പെൺകുട്ടിയെ കാണിക്കുന്നു. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി കിടക്കയിൽ വിശ്രമിക്കുന്ന ചൗമുഖിയുടെ ചിത്രമാണ് അവസാനത്തേത്.

ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇത് വൈറലായി. നിരവധി പേരാണ് താരത്തിനെ അഭിനന്ദിച്ച് രം ഗത്ത് വന്നിരിക്കുന്നത്. പെൺകുട്ടിയെ സഹായിച്ചതിന് നിരവധി ആളുകൾ അദ്ദേഹത്തിന് നന്ദിയും രേഖപ്പെടുത്തുന്നുണ്ട്. സുനിൽ ഷെട്ടി, ഇഷ ഗുപ്ത തുടങ്ങിയ നിരവധി സെലിബ്രിറ്റികളും അദ്ദേഹത്തിന്റെ വൈറലായ പോസ്റ്റിൽ കമന്റ് ചെയ്തിട്ടുണ്ട്. ഇത് ആദ്യമായി അല്ല ഇത്തരത്തിലുള്ള ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സോനു ഇടപെടുന്നത്. ഇതിന് മുമ്പ് സമാനമായ നിരവധി പ്രശ്നങ്ങളിൽ താരം ഇടപെട്ട് പരിഹാരം കണ്ടെത്തിയിട്ടുണ്ട്. കോവിഡ് മൂർച്ഛിച്ചിരുന്ന സമയങ്ങളിൽ നിരവധി സാധാരണക്കാർക്ക് താരം ആശ്വാസം നൽകിയിരുന്നു.
അപര്‍ണയ്ക്കും അശ്വിനും സര്‍പ്രൈസ് നല്‍കി റോബിന്‍; ഇത് പൊളിച്ചെന്ന് ആരാധകര്‍
ജോലി സംബന്ധമായി മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്ക് വീടുകളിലേക്ക് പോകാന്‍ ബസ് അടക്കമുള്ള സംവിധാനങ്ങള്‍ സോനു സൂദ് ഏര്‍പ്പാടാക്കിയിരുന്നു. ഇതിന് പുറമെ ചികിത്സക്കും നിരവധി പേരെ താരം സഹായിച്ചിരുന്നു. അതേ സമയം അക്ഷയ് കുമാർ നായകനായി എത്തിയ സാമ്രാട്ട് പൃഥ്വിരാജ് ആണ് സോനുവിന്റെ പുറത്തിറങ്ങിയ പുതിയ സിനിമ. ചാന്ദ് ബര്‍ദാസി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സോനു സൂദ് അവതരിപ്പിച്ചത്. 12ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന രജപുത് ഭരണാധികാരിയായിരുന്ന പൃഥ്വിരാജിന്റെ കഥയാണ് ചിത്രം പറയുന്നത്. എന്നാൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിൽ ചിത്രം പരാജയപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.












Click it and Unblock the Notifications