ബിജെപിയുടെ ഓഫറിനോട് നോ പറഞ്ഞ് ഗാംഗുലി: ദാദയുടെ പണി തെറിച്ചു, നടന്നത് ഇക്കാര്യങ്ങള്‍
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്റെ തലപ്പത്ത് നിന്ന് മുന്‍ ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി മാറിയിരിക്കുകയാണ്. അപ്രതീക്ഷിതമായിരുന്നു ആ മാറ്റം. ക്രിക്കറ്റ് സംഘടനയെ അതിന്റെ ഏറ്റവും മികച്ച നിലയിലേക്ക് നയിച്ചത് ഗാംഗുലിയുടെ വരവിനോട് ചേര്‍ന്നായിരുന്നു. അങ്ങനെ അടക്കി ഭരണം നടക്കുമ്പോഴാണ് ദാദയെന്ന വിളിപ്പേരുള്ള ഗാംഗുലി മാറുന്നത്.

എന്നാല്‍ അണിയറയില്‍ വലിയ നീക്കങ്ങളാണ് അദ്ദേഹത്തെ മാറ്റാനായി നടന്നത്. കായികപരമായ കാരണങ്ങളല്ല ഇതിന് പിന്നിലുള്ളത്. എല്ലാം രാഷ്ട്രീയപരമായ കാരണങ്ങള്‍ കൊണ്ടാണ്. ബിജെപിയുടെ കൈകള്‍ അതിന് പിന്നിലുണ്ട് എന്നതാണ് വാസ്തവം. വിശദമായ വിവരങ്ങളിലേക്ക്....

കൃത്യമായ രാഷ്ട്രീയ ഇടപെടലാണ് ഗാംഗുലിയെ ബിസിസിഐയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് തെറിപ്പിച്ചത്. ലോകകപ്പും കഴിഞ്ഞ് കുറച്ച് കാലം കൂടി ഗാംഗുലിയുടെ കാലാവധി ഉണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു ക്രിക്കറ്റ് ലോകം. എന്നാല്‍ ഈ മാറ്റത്തിന് ക്രിക്കറ്റുമായി ബന്ധപ്പെട്ടുള്ള ഒരു കാരണവുമില്ല. ഗാംഗുലിക്ക് പകരം വരാന്‍ പോകുന്നത് റോജര്‍ ബിന്നിയാണ്. ഒക്ടോബര്‍ പതിനെട്ടിന് ബിസിസിഐയുടെ വാര്‍ഷിക അവലോകന യോഗത്തില്‍ പുതിയ പ്രസിഡന്റായി റോജര്‍ ബിന്നിയെ പ്രഖ്യാപിക്കും. 1983ലെ ലോകകപ്പ് നേടിയ ടീമില്‍ അംഗമാണ് റോജര്‍ ബിന്നി.

ബിജെപി പലതവണ സമ്മര്‍ദത്തില്‍ വീഴ്ത്താന്‍ നോക്കിയ നേതാവാണ് സൗരവ് ഗാംഗുലി. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാനില്ലെന്ന് ഗാംഗുലി തീര്ത്തി പറഞ്ഞതാണ് അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാനുള്ള പ്രധാന കാരണം. അമിത് ഷാ അടക്കമുള്ളവര്‍ നേരിട്ട് വന്നിട്ടും ഗാംഗുലി ഭയന്നില്ല. അത് മാത്രമല്ല, ധൈര്യത്തോടെ നോ പറയുകയും ചെയ്തു. നേരത്തെ ബംഗാളില്‍ ബിജെപിയുടെ മുഖമായി പ്രവര്‍ത്തിക്കാനും ഗാംഗുലി ഇല്ലെന്നാണ് പറഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗാംഗുലിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു അമിത് ഷാ ശ്രമിച്ചത്.

2019ല്‍ ഗാംഗുലി ബിസിസിഐ അധ്യക്ഷനായി വരുന്നതും ബിജെപിയുടെ രാഷ്ട്രീയ തീരുമാനമായിരുന്നു. വളരെ തന്ത്രപരമായിരുന്നു ഈ നീക്കം. വലിയ ലക്ഷ്യങ്ങളും ബിജെപിക്കുണ്ടായിരുന്നു. ബംഗാളിലെ രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയായി ഇതിനെ കണ്ടവരുണ്ട്. ബംഗാളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഗാംഗുലി വരുമെന്ന് ബിജെപി നേതാക്കള്‍ ഉറച്ച് വിശ്വസിച്ചിരുന്നു. എന്നാല്‍ ഗാംഗുലി സ്ഥിരമായി താന്‍ രാഷ്ട്രീയത്തിലേക്കില്ല എന്ന നിലപാടില്‍ ഉറച്ച് നിന്നു. 2021ലെ സംസ്ഥാന തിരഞ്ഞെടുപ്പ് തോറ്റെങ്കിലും അമിത് ഷാ നേരിട്ട് ഗാംഗുലിയുടെ വീട്ടിലെത്തി. അത്താഴവും അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പാമായിരുന്നു.

അമിത് നാട്ടിലാകെ പ്രചാരണം നടത്തി ഗാംഗുലിയുടെ വീട്ടിലെത്തിയത് വലിയ ലക്ഷ്യത്തോടെയായിരുന്നു. ബംഗാളില്‍ ബിജെപിക്ക് ഒരു മുഖമില്ല. സുവേന്ദു അധികാരിയെ മാത്രം വെച്ച് അധികാരം പിടിക്കാനാവില്ല. 42 സീറ്റുകള്‍ ഉള്ള സംസ്ഥാനമാണിത്. അവിടെ പൊതുജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുള്ള നേതാവാണ് സൗരവ് ഗാംഗുലി. എന്നാല്‍ മമത ബാനര്‍ജിയുമായി അത്ര നല്ല അടുപ്പത്തിലാണ് അദ്ദേഹം. എന്നാലും അവസാന ശ്രമമെന്നോണമാണ് അമിത് ഷാ എത്തിയത്. രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നും നിര്‍ബന്ധിച്ചു. എന്നാല്‍ ഗാംഗുലി ഇല്ലെന്ന് ഉറപ്പിച്ച് പറഞ്ഞു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗാംഗുലിയെ അമിത് ഷായ്ക്ക് ആവശ്യമുണ്ടായിരുന്നു. എന്നാല്‍ ഗാംഗുലി ഇല്ലെന്ന് ഉറപ്പായതോടെ ബിസിസിഐ അധ്യക്ഷ സ്ഥാനത്തിന്റെ കാര്യവും അതോടെ അമിത് ഷാ ഉറപ്പിച്ചിരുന്നു. തൃണമൂലിനെ തറപ്പറ്റിക്കാനുള്ള ഏക ആയുധം ഗാംഗുലിയാണെന്ന് അമിത് ഷായ്ക്ക് അറിയാമായിരുന്നു. ഗാംഗുലിയെ മാറ്റിയത് തൃണമൂല്‍ നന്നായി ഉപയോഗിച്ചിട്ടുമുണ്ട്. ദാദയെ അപമാനിക്കുകയാണ് ബിജെപിയെന്ന് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് ആരോപിച്ചു.

രണ്ടാം ടേം ബിസിസിഐ പ്രസിഡന്റായി വരണമെന്ന് ഗാംഗുലിക്കുണ്ടായിരുന്നു. എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡില്‍ അദ്ദേഹത്തിന് വേണ്ട പിന്തുണ ലഭിച്ചില്ല. ഐപിഎല്‍ ചെയര്മാന് പദവി അദ്ദേഹത്തിന് ഓഫര്‍ ചെയ്തിരുന്നു. എന്നാല്‍ ഗാംഗുലി വേണ്ടെന്ന് വെക്കുകയായിരുന്നു. സുപ്രീം കോടതി മുന്‍വിധിയില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്നാണ് രണ്ടാം ടേമിലേക്ക് വരാന്‍ ഗാംഗുലി താല്പര്യം കാണിച്ചത്. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനായി ഉപയോഗിച്ച ശേഷം തന്നെ വലിച്ചെറിഞ്ഞുവെന്നാണ് ഗാംഗുലി കരുതുന്നത്. കടുത്ത അതൃപ്തിയിലാണ് അദ്ദേഹം. ബംഗാള്‍ തിരഞ്ഞെടുപ്പിന് മുമ്പാണ് അദ്ദേഹം ബിസിസിഐ പ്രസിഡന്റായത്. റോജര്‍ ബിന്നി വരുന്നതും കര്‍ണാടക തിരഞ്ഞെടുപ്പിന് മുമ്പാണ്.
-
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ












Click it and Unblock the Notifications