കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ മോദിയുടെ റാലിയില്‍ മെഗാ സര്‍പ്രൈസ്, സൗരവ് ഗാംഗുലി പങ്കെടുത്തേക്കും? ബിജെപിയില്‍ ചേരും!!

Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗാളില്‍ മെഗാ സര്‍പ്രൈസിന് കളമൊരുക്കി ബിജെപി. ഒരു സുപ്രധാന നേതാവ് ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നുവെന്നാണ് ബംഗാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അത് സൗരവ് ഗാംഗുലിയാണെന്നാണ് പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി ഏഴാം തിയതി കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ നടക്കുന്നുണ്ട്. ആ റാലിയില്‍ വെച്ച് ഗാംഗുലി ബിജെപിയില്‍ ചേരുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ മമതാ ബാനര്‍ജിയുടെ കോട്ട തകരുമെന്ന് ഉറപ്പാണ്. ബംഗാളിന്റെ മകനായി അറിയപ്പെടുന്ന ഗാംഗുലി ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുന്നയാളാണ്. നിലവില്‍ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറില്ലെന്നാണ് അദ്ദേഹം നേരത്തെ പറഞ്ഞത്.

1

ഗാംഗുലിയെ കൊണ്ടുവരാന്‍ ജയ് ഷാ വഴിയൊക്കെ ബിജെപി ശ്രമിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗാംഗുലിയെ മുന്നില്‍ നിര്‍ത്തി കളിക്കാനാണ് ബിജെപി താല്‍പര്യപ്പെടുന്നത്. അടുത്തിടെ വന്‍ സര്‍വേയിലൊക്കെ ബിജെപിക്ക് മുന്നേറ്റം പ്രവചിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇല്ലാത്തത് കൊണ്ട് അധികാരം പിടിക്കാനാവില്ലെന്ന് വ്യക്തമായിരുന്നു. അതുകൊണ്ടാണ് ഗാംഗുലിയെ ബിജെപി പാളയത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്. ഗാംഗുലി വന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന് ഉറപ്പാണ്. എന്നാല്‍ എന്താണ് സര്‍പ്രൈസ് എന്ന് പറയാന്‍ ബിജെപി തയ്യാറായിട്ടില്ല. മമതാ ബാനര്‍ജിയുമായും സിപിഎമ്മുമായും വളരെ അടുപ്പമുള്ളയാളാണ് ഗാംഗുലി.

ഗാംഗുലി പക്ഷേ താന്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹം ഇക്കാര്യത്തില്‍ തീരുമാനമെടുക്കട്ടെയെന്നാണ് സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറയുന്നത്. നെഞ്ചുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗാംഗുലി ജനുവരി 31നാണ് ആശുപത്രി വിട്ടത്. അതുകൊണ്ട് സജീവ രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന് വ്യക്തമല്ല. ഗാംഗുലിക്ക് എപ്പോള്‍ വേണമെങ്കിലും ബിജെപിയിലേക്ക് വരാമെന്ന് പാര്‍ട്ടി വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു. ഗാംഗുലി ബിജെപിയില്‍ ചേരാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ദിലീപ് ഘോഷ് പറഞ്ഞു. എന്നാല്‍ ബിജെപിയില്‍ ചേരാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ലെന്നാണ് സൂചന.

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

അതേസമയം ഗാംഗുലി വരുന്നതിനോട് ദിലീപ് ഘോഷിനെ പോലുള്ളവര്‍ക്ക് വലിയ താല്‍പര്യമില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ നേരിട്ട് വിളിക്കാന്‍ ഘോഷ് തയ്യാറാവാതിരുന്നത്. ദിലീപ് ഘോഷിനെ പോലുള്ളവര്‍ മുഖ്യമന്ത്രി പദം സ്വപ്‌നം കണ്ട് നടക്കുന്നവരാണ്. ഗാംഗുലി വന്നാല്‍ അത് ഇവര്‍ക്ക് നഷ്ടമാകും. പ്രധാനമന്ത്രിയുടെ റാലിയിലേക്ക് ഗാംഗുലിയെ കൊണ്ടുവരാനുള്ള തീവ്ര ശ്രമം ബിജെപി നടത്തുന്നുണ്ട്. വിശ്രമത്തിലുള്ള ഗാംഗുലി ആരോഗ്യ അനുവദിക്കുകയാണെങ്കില്‍ പങ്കെടുക്കണമെന്ന് ഷമിക് ഭട്ടാചാര്യ പറഞ്ഞു. എന്നാല്‍ അടുത്ത സുഹൃത്തുക്കളെ തനിക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യമില്ലെന്നാണ് അറിയിച്ചത്.

ബിപാഷ ബസു അവധി ആഘോഷത്തില്‍; മാലദ്വീപില്‍ നിന്നുള്ള ഗ്ലാമര്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം

English summary
sourav ganguly may join bjp and attend pm's rally, speculations in bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X