നടി ശ്രുതി ഹരിഹരന്റെ ഞെട്ടിക്കുന്ന നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍! ചിത്രങ്ങള്‍ കണ്ട നടി ചെയ്തത്

  • By: Afeef
Subscribe to Oneindia Malayalam

ബെംഗളൂരു: സോഷ്യല്‍ മീഡിയയിലും ഇന്റര്‍നെറ്റിലും തന്റെയും മറ്റ് സിനിമാ താരങ്ങളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിക്കുന്നു എന്നാരോപിച്ച് നടി ശ്രുതി ഹരിഹരന്‍ പോലീസില്‍ പരാതി നല്‍കി. ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും നടി സിറ്റി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടു.

Read More: ഹയർസെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷാഫലം തിങ്കളാഴ്ച, ഫലം പ്രതീക്ഷിയ്ക്കുന്നത് 4 ലക്ഷം വിദ്യാർത്ഥികൾ

Read More: ജിഷ്ണു കേസില്‍ തിരിച്ചടി; രക്തക്കറയില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിക്കാനാകില്ലെന്ന് ഫോറന്‍സിക് സംഘം

വെള്ളിയാഴ്ച ബെംഗളൂരു പോലീസ് കമ്മീഷണര്‍ ഓഫീസിലെത്തിയ നടി, സിറ്റി പോലീസ് കമ്മീഷണര്‍ പ്രവീണ്‍ സൂദിനെ നേരിട്ട് കണ്ടാണ് പരാതി നല്‍കിയത്. തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വളരെ നാളുകളായി സോഷ്യല്‍ മീഡിയയിലും ഇന്റര്‍നെറ്റിലും പ്രചരിക്കുന്നുവെന്നാണ് നടിയുടെ പരാതി. ഫേസ്ബുക്കില്‍ നടിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ചാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലും ഇന്റര്‍നെറ്റിലും...

സോഷ്യല്‍ മീഡിയയിലും ഇന്റര്‍നെറ്റിലും...

കന്നഡ, തമിഴ് സിനിമകളില്‍ സജീവമായ നടി ശ്രുതി ഹരിഹരനാണ് തന്റെയും മറ്റു അഭിനേതാക്കളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും ഇന്റര്‍നെറ്റിലും പ്രചരിക്കുന്നുവെന്നാരോപിച്ച് ബെംഗളൂരു പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

കര്‍ശന നടപടി സ്വീകരിക്കണമെന്ന്...

കര്‍ശന നടപടി സ്വീകരിക്കണമെന്ന്...

മെയ് 12 വെള്ളിയാഴ്ച ബെംഗളൂരു കമ്മീഷണര്‍ ഓഫീസിലെത്തി സിറ്റി പോലീസ് കമ്മീഷണറെ നേരില്‍ കണ്ടാണ് നടി പരാതി നല്‍കിയത്. വളരെക്കാലമായി ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ടെന്നും, സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും നടി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അന്വേഷണം ആരംഭിച്ചു...

അന്വേഷണം ആരംഭിച്ചു...

നടി ശ്രുതി ഹരിഹരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐടി നിയമപ്രകാരം സൈബര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് അറിയിച്ചത്.

നഗ്നചിത്രങ്ങള്‍...

നഗ്നചിത്രങ്ങള്‍...

ഫേസ്ബുക്കില്‍ നടിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ചാണ് നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് ക്രൈം ഡിസിപി ആനന്ദ് കുമാര്‍ അറിയിച്ചു. ഇതിന് പിന്നില്‍ ആരാണെന്ന കാര്യമാണ് പോലീസ് ആദ്യം അന്വേഷിക്കുന്നത്.

നടിയുടെ പരാതി...

നടിയുടെ പരാതി...

തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ മാത്രമല്ല, മറ്റ് അഭിനേതാക്കളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിക്കുന്നുവെന്നും നടി പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ മറ്റു അഭിനേതാക്കളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

കന്നഡയിലും തമിഴിലും സജീവം...

കന്നഡയിലും തമിഴിലും സജീവം...

മാമാസ് സംവിധാനം നിര്‍വഹിച്ച 2012ല്‍ റിലീസ് ചെയ്ത മലയാള ചലച്ചിത്രമായ സിനിമ കമ്പനിയിലൂടെയാണ് ശ്രുതി ഹരിഹരന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തമിഴ്, കന്നഡ ചിത്രങ്ങളിലും ശ്രുതി ഹരിഹരന്‍ സജീവമാണ്.

അയ്മനം സിദ്ധാര്‍ത്ഥിനെ ഓടിത്തോല്‍പ്പിച്ച് കെഎസ്‌യുക്കാര്‍..!! ബോള്‍ട്ട് പോലും നാണിക്കും..! വീഡിയോ..കൂടുതല്‍ വായിക്കാന്‍...

English summary
south indian actress sruthi hariharan filed complaint against her morphed pictures.
Please Wait while comments are loading...