ദക്ഷിണ കര്‍ണാടകയില്‍ പൊടിപാറും; ബിജെപി-ജെഡിഎസ്സിനെ പിടിച്ചുകെട്ടാന്‍ ഡികെ-സിദ്ധരാമയ്യ കൂട്ടുകെട്ട്
ബെംഗളൂരു: കര്‍ണാടകത്തില്‍ സമീപകാലത്തൊന്നും കാണാത്ത തരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. അതിശക്തമായ പോരാട്ടം നടക്കുന്ന പഴയ മൈസൂര്‍ മേഖലയിലാണ്. വൊക്കലിഗ സമുദായത്തിന്റെ ഹൃദയഭൂമിയാണിത്. ദക്ഷിണ കര്‍ണാടകയെന്ന് വിളിപ്പേരുള്ള ഈ ജില്ലകളില്‍ എങ്ങോട്ട് വേണമെങ്കിലും മത്സരം മാറാം.
ജെഡിഎസ്സിന് സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ച് പോകുന്ന സമയമാണിത്. ബിജെപിക്കൊപ്പം ചേര്‍ന്നതോടെ അവര്‍ക്ക് എന്ത് നേട്ടമുണ്ടാകുമെന്ന് പ്രവചിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷേ ജെഡിഎസ്സിന് ഇത് നിലനില്‍പ്പിന്റെ തിരഞ്ഞെടുപ്പാണ്. ബിജെപിക്കൊപ്പം ചേര്‍ന്നിട്ടും അവര്‍ നേട്ടമുണ്ടാക്കിയില്ലെങ്കില്‍ പിന്നെ അവര്‍ തിരിച്ചുവരില്ലെന്ന് ഉറപ്പാണ്.

കോണ്‍ഗ്രസ് ഇത്തവണ ആത്മവിശ്വാസത്തിലാണ്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നേട്ടമുണ്ടാക്കാനാവുമെന്നാണ് അവര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയ വമ്പന്‍ വിജയത്തില്‍ പ്രവര്‍ത്തകരെല്ലാം ആത്മവിശ്വാസത്തിലാണ്.
ജെഡിഎസ്സ് കോട്ടകളെല്ലാം അന്ന് തകര്‍ന്നടിഞ്ഞിരുന്നു. ഡികെ ശിവകുമാര്‍ എന്ന അതികായനായിരുന്നു ആ തന്ത്രങ്ങള്‍ക്ക് പിന്നില്‍. ദേവഗൗഡയ്ക്കും മകന്‍ കുമാരസ്വാമിക്കും പഴയത് പോലുള്ള നേട്ടങ്ങള്‍ ലഭിക്കില്ലെന്ന് ജെഡിഎസ്സിന്റെ വോട്ടര്‍മാര്‍ പോലും കരുതുന്നു. 2019ല്‍ കോണ്‍ഗ്രസും ജെഡിഎസ്സും ഒരുമിച്ചാണ് മത്സരിച്ചത്. എന്നാല്‍ രണ്ട് സീറ്റുകളാണ് ആകെ ലഭിച്ചത്.
അതേസമയം ഈ രണ്ട് സീറ്റുകളും പഴയ മൈസൂരു മേഖലയില്‍ വരുന്നതാണ്. ബെംഗളൂരു റൂറല്‍, ഹാസന്‍, എന്നിവയാണ് ഈ സഖ്യം വിജയിച്ചത്. മാണ്ഡ്യയില്‍ ബിജെപിയുടെ പിന്തുണയോടെ സ്വതന്ത്രനാണ് വിജയിച്ചത്. ജെഡിഎസ് ഇത്തവണ ബിജെപിക്കൊപ്പം വരുമ്പോള്‍ ഹാസന്‍, മാണ്ഡ്യ, കോളാര്‍ സീറ്റുകള്‍ ലഭിക്കും. ഇവിടെയാണ് ജെഡിഎസ്സിന് കരുത്തുള്ളത്.
നിയമസഭയിലെ തിരിച്ചടി മറികടക്കാനാണ് അവരുടെ ശ്രമം മുഴുവന്‍. ബിജെപി ഈ മേഖലയില്‍ വോട്ട് ശതമാനം വര്‍ധിച്ച് വരുന്നുണ്ട്. വൊക്കലിഗ വോട്ടുകള്‍ മണ്ഡലത്തില്‍ ഏറെ നിര്‍ണായകമാണ്. ശിവകുമാറും സിദ്ധരാമയ്യയും ഒന്നിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ വിജയിക്കാമെന്നാണ് കരുതുന്നത്. ബിജെപി മോദി ഫാക്ടറിലൂടെ തൂത്തുവാരാനുള്ള ശ്രമത്തിലാണ്.
കോണ്‍ഗ്രസിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ഇതിനോടകം ജനപ്രിയമാണ്. അതുപോലെ തന്നെ ശക്തമായ നേതൃത്വും ദക്ഷിണ കര്‍ണാടകയില്‍ കോണ്‍ഗ്രസിനുണ്ട്. ഡികെ ശിവകുമാറിനെ കൂടാതെ സിദ്ധരാമയ്യയും ഈ മേഖലയില്‍ നിന്നുള്ള നേതാവാണ്. നേതാക്കള്‍ തമ്മില്‍ മികച്ച കോര്‍ഡിനേഷന്‍ ഉണ്ടെങ്കില്‍ മാത്രമേ ബിജെപി-ജെഡിഎസ് സഖ്യം വിജയിക്കൂ എന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ തവണ കോണ്‍ഗ്രസ്-ജെഡിഎസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള പരസ്പര വിശ്വാസമില്ലായ്മാണ് തിരിച്ചടിയായത്. അതേസമയം ബെംഗളൂരു റൂറലില്‍ ഡികെ ശിവകുമാറിന്റെ സഹോദരന്‍ ഡികെ സുരേഷാണ് മത്സരിക്കുന്നത്.












Click it and Unblock the Notifications