Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം, പക്ഷേ വെല്ലുവിളി ഒന്നല്ല മൂന്നെണ്ണം, ശത്രു ബിജെപിയല്ല

ദില്ലി: ഉത്തരാഖണ്ഡില്‍ സര്‍വേകളിലെല്ലാം കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. എന്നാല്‍ ബിജെപിയില്‍ നിന്നും പോലും നേരിടാത്ത ഒരു വെല്ലുവിളിയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ നേരിടുന്നത്. മുസ്ലീം വോട്ടുകള്‍ ഇത്തവണ ഭിന്നിച്ച് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രാദേശിക പാര്‍ട്ടികള്‍ ഉത്തരാഖണ്ഡിലേക്ക് വന്നതാണ് പ്രധാന പ്രശ്‌നം. യുപിയിലെ മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ കോണ്‍ഗ്രസ് ആധിപത്യം പുലര്‍ത്തുമെന്നായിരുന്നു കരുതിയത്. എന്നാല്‍ വെല്ലുവിളി സമാജ് വാദി പാര്‍ട്ടി, ബിഎസ്പി, മജ്‌ലിസ് പാര്‍ട്ടി എന്നിവരാണ് മത്സര രംഗത്തുള്ളത്. ഇവരെല്ലാം പല സംസ്ഥാനങ്ങളില്‍ മുസ്ലീങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തുന്ന പാര്‍ട്ടിയാണ്.

1

മുസ്ലീം മണ്ഡലങ്ങളിലെല്ലാം ഈ മൂന്ന് പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസ് ഈ നീക്കത്തില്‍ കടുത്ത അസംതൃപ്തിയിലാണ്. ഒന്നിലധികം മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ വരുന്നത് ഈ വോട്ടുകള്‍ ഭിന്നിച്ച് പോകുമെന്ന് കോണ്‍ഗ്രസ് പറയുന്നു. ഈ മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാനുള്ള ശ്രമത്തിലാണെന്ന് ഹരീഷ് റാവത്ത് അടക്കമുള്ളവര്‍ പറയുന്നു. ഹരിദ്വാര്‍ ജില്ലയിലെ രണ്ട് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് സിറ്റിംഗ് എംഎല്‍എമാരുണ്ട്. എസ്പിയും മജ്‌ലിസ് പാര്‍ട്ടിയും, ബിഎസ്പിയും ചേര്‍ന്ന് 18 മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കുന്നത്. ഇവര്‍ മത്സരിക്കാനെത്തിയത് തന്നെ ദുരദ്ദേശത്തോടെയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

ആരെ ജയിപ്പിക്കണമെന്ന് ജനങ്ങള്‍ക്ക് നന്നായിട്ടറിയാമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എംഡി ജോഷി പറഞ്ഞു. ഹരിദ്വാര്‍ റൂറല്‍, ഹാല്‍ദ്വാനി, ഖത്തീമ, കിച്ച എന്നീ മണ്ഡലങ്ങളില്‍ മജ്‌ലിസ് പാര്‍ട്ടി നാല് സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടി പതിനൊന്ന് മുസ്ലീങ്ങളാണ് സീറ്റ് നല്‍കിയത്. ഹരിദ്വാര്‍ റൂറല്‍, പീരാന്‍ കാളിയാര്‍, ഹാല്‍ദ്വാനി, എന്നീ സീറ്റുകളിലും എസ്പി മത്സരിക്കുന്നുണ്ട്.. ഹരിദ്വാര്‍ ജില്ലയില്‍ ബിഎസ്പി മൂന്ന് മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിക്കുന്നത്. ഹരിദ്വാര്‍ റൂറല്‍, ലക്‌സര്‍, മംഗ്ലോര്‍ സീറ്റുകളിലാണ് മത്സരം. ഉത്തരാഖണ്ഡ് ജനസംഖ്യയുടെ പതിനാല് ശതമാനം മുസ്ലീങ്ങളാണ്. ഇവരുടെ വോട്ട് ജയസാധ്യതയുള്ള കോണ്‍ഗ്രസിന് നിര്‍ണായകമാണ്.

ഉദ്ധം സിംഗ് നഗറിലാണ് മുസ്ലീങ്ങള്‍ക്ക് വലിയ സ്വാധീനമുള്ളത്. നൈനിറ്റാള്‍, ഡെറാഡൂണ്‍ ജില്ലകളിലെ ചില മേഖകളിലും ആധിപത്യമുണ്ട്. എസ്പി ഇതുവരെ ഉത്തരാഖണ്ഡില്‍ ഒരു സീറ്റ് പോലും നേടിയിട്ടില്ല. എന്നാല്‍ ഹരിദ്വാറിലെ കുറച്ച് സീറ്റുകളില്‍ ബിഎസ്പിക്ക് സ്വാധീനമുണ്ട്. ദളിത്-മുസ്ലീം വോട്ടുബാങ്ക് ബിഎസ്പി മുമ്പ് നാല് സീറ്റ് വരെ നേടാന്‍ സഹായിച്ചിരുന്നു. എന്നാല്‍ 2017ല്‍ ഒറ്റ സീറ്റ് പോലും ബിഎസ്പിക്ക് ലഭിച്ചില്ല. എന്നാല്‍ ഏഴ് ശതമാനം വോട്ട് അവര്‍ക്ക് ലഭിച്ചിരുന്നു. ഹരിദ്വാര്‍ റൂറലില്‍ ഈ മൂന്ന് പാര്‍ട്ടികളും മുസ്ലീം സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തിയിരിക്കുന്നത്. ഹരീഷ് റാവത്തിന്റെ മകള്‍ അനുപമ റാവത്ത് ഇവിടെ നിന്നാണ് മത്സരിക്കുന്നത്. 2017ല്‍ ബിഎസ്പിയുടെ മുസ്ലീം സ്ഥാനാര്‍ത്ഥിയാണ് ഹരീഷ് റാവത്തിനെ തോല്‍പ്പിച്ചതെന്ന വിമര്‍ശനം ശക്തമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+