പവാറിനെ കണ്ട് ഉദ്ധവ്, പിന്നാലെ മഹാവികാസ് അഗാഡിയുടെ യോഗം, മഹാരാഷ്ട്രയില്‍ നിര്‍ണായക നീക്കം....
മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനെ കണ്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ നിര്‍ണായക നീക്കമാണ് നടക്കാന്‍ പോകുന്നത്. അതേസമയം മൂന്നാം മുന്നണിക്കുള്ള നീക്കമാണോ ഇതെന്ന് സംശമുയരുന്നുണ്ട്. പവാറിനെ കണ്ടതിന് പിന്നാലെ ഇന്ന് മഹാവികാസ് അഗാഡിയുടെ യോഗം ചേര്‍ന്നിരിക്കുകയാണ് ഉദ്ധവ്. സ്വന്തം വീട്ടിലായിരുന്നു യോഗം. സ്പീക്കറെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകളാണ് നടക്കുന്നതെന്നാണ് സൂചന. കോണ്‍ഗ്രസിനാണ് ഇതുകൊണ്ട് നേട്ടമുണ്ടാവുക.

കോണ്‍ഗ്രസ് നേതാവ് നാനാ പടോലെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മാറിയത് കൊണ്ട് പുതിയ നേതാവിനെയാണ് സ്പീക്കറായി പരിഗമിക്കുന്നത്. അതേസമയം കോണ്‍ഗ്രസിനെ അനുനയിപ്പിക്കാനുള്ള നീക്കം കൂടിയാണിത്. അതോടൊപ്പം ശിവസേന സഖ്യം വിടുമെന്ന അഭ്യൂഹങ്ങളും ഇല്ലാതായി. സഖ്യം അഞ്ച് വര്‍ഷം മഹാരാഷ്ട്ര ഭരിക്കുമെന്ന് ശരത് പവാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇഡിയുടെ കേസിനെ നേരിടുന്ന കാര്യവും സഖ്യത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.
മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരെയുള്ള ഇഡിയുടെ കേസ് നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഉപമുഖ്യമന്ത്രി അജിത് പവാറിനും ശിവസേന മന്ത്രി അനില്‍ പരബിനും എതിരെ സിബിഐ അന്വേഷണം വേണമെന്ന് സംസ്ഥാന ബിജെപി അമിത് ഷായോടും ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ മുബൈ പോലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് മഹാരാഷ്ട്ര ബിജെപി സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
ഇന്ന് ശതകോടീശ്വരി, അക്കാലത്ത് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്ക് ശമ്പളം വെറും 800 രൂപ
ജൂലായ് അഞ്ചിന് തുടങ്ങുന്ന സഭയുടെ ദ്വിദിന സെഷനില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടത്താനാണ് സഖ്യകക്ഷികള്‍ ആലോലിക്കുന്നത്. അഞ്ച് ജില്ലാ പരിഷത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നില്‍ത്തിവെക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. സ്പീക്കര്‍ തിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്ന് ഗവര്‍ണറും ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി മുതല്‍ സ്പീക്കര്‍ പദവി ഒഴിഞ്ഞു കിടക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് സംഗ്രം തോപ്‌തെയ്ക്കാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മുഖ്യപരിഗണന. അതേസമയം അജിത് പവാര്‍ അടക്കമുള്ള വ്യാപാരികളില്‍ നിന്ന് പണം പിരിച്ചിരുന്നുവെന്ന പോലീസ് ഓഫീസറുടെ വെളിപ്പെടുത്തലാണ് ബിജെപി ആയുധമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications