അടിയന്തരാവസ്ഥ ഓര്‍മിപ്പിച്ച് സ്പീക്കര്‍, 2 മിനുട്ട് മൗനമാചരിക്കല്‍, അസാധാരണ നടപടി; പ്രതിഷേധം
ന്യൂഡല്‍ഹി: സ്പീക്കറായി ഓം ബിര്‍ളയെ തിരഞ്ഞെടുത്തതിന് പിന്നാലെ ലോക്സഭയില്‍ നാടകീയ സംഭവങ്ങള്‍ പ്രതിപക്ഷത്തിന്റെ വലിയ പ്രതിഷേധങ്ങളും പിന്നാലെ സഭയില്‍ അരങ്ങേറി. തിരഞ്ഞെടുപ്പിന് ശേഷം സ്പീക്കര്‍ക്ക് ഹസ്തദാനം നല്‍കുകയും, അഭിനന്ദിക്കുകയുമെല്ലാം ചെയ്ത ശേഷമായിരുന്നു ഇതെല്ലാം സംഭവിച്ചത്.
അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങള്‍ സ്പീക്കര്‍ പരാമര്‍ശിച്ചതിന് പിന്നാലെയായിരുന്നു സഭ പ്രതിഷേധ കളമായത്. രണ്ട് മിനുട്ട് മൗനമാചരിക്കാനും സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷം ബഹളമുണ്ടാക്കുകയായിരുന്നു. അതേസമയം സഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും ദീര്‍ഘകാലത്തിന് സൗഹാര്‍ദ നിമിഷങ്ങള്‍ പങ്കിടുന്നതിനും ഇന്ന് സഭ വേദിയായി.

ഓം ബിര്‍ള തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അദ്ദേഹത്തിനടുത്തേക്ക് എത്തി അഭിനന്ദിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹം ഹസ്തദാനം ചെയ്തു. മോദിയും രാഹുലും പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും ചേര്‍ന്നാണ് ഓം ബിര്‍ളയെ സ്പീക്കറുടെ ചേംബറിലേക്ക് ആനയിച്ചത്.
ഓം ബിര്‍ളയുടെ ചിരി ലോക്സഭയെ എപ്പോഴും സന്തോഷിപ്പിക്കാറുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രണ്ടാം തവണയും സ്പീക്കര്‍ പദവിയിലെത്തുന്നത് അഭിമാനം നിറഞ്ഞ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറെ അഭിനന്ദിച്ചെങ്കിലും, പ്രതിപക്ഷത്തെ സംസാരിക്കാന്‍ അനുവദിക്കണമെന്ന ശക്തമായ സന്ദേശവും ഇതോടൊപ്പം കൈമാറി.
അടിയന്തരാവസ്ഥയുടെ 50ാമത് വാര്‍ഷികമാണ് ഈ വര്‍ഷം നടക്കുന്നത്. ഇതിനെ അനുസ്മരിച്ചായിരുന്നു സ്പീക്കര്‍ സഭയില്‍ സംസാരിച്ചത്. എല്ലാ അംഗങ്ങളും രാജ്യത്തിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കണം. സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ എല്ലാ അംഗങ്ങളോടും അഭ്യര്‍ത്ഥിക്കുകയാണ്.
തെരുവിലെ പ്രതിഷേധങ്ങളും, സഭയിലെ പ്രതിഷേധവും തമ്മില്‍ വ്യത്യാസമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങളുടെ 50ാം വാര്‍ഷികത്തില്‍ രണ്ട് നിമിഷം നമുക്ക് മൗനമാചരിക്കാമെന്ന് അദ്ദേഹം സഭാംഗങ്ങളോട് പറഞ്ഞതിന് പിന്നാലെ പ്രതിപക്ഷം ബഹളം ആരംഭിക്കുകയായിരുന്നു. ഇതോടെ സഭ പിരിയുകയായിരുന്നു.
ചരിത്രപരമായ കാര്യങ്ങളില്‍ ഓര്മ പുതുക്കേണ്ടത് നമ്മുടെയെല്ലാം ഒന്നിച്ചുള്ള കടമയാണ്. ഇതിലൂടെ ഭരണഘടനയെ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നും ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇത്തരമൊരു ഗൂഡ പരാമര്‍ശത്തിലൂടെ സമവായത്തിന്റെ സാധ്യതകളെയാണ് സ്പീക്കര്‍ ഇല്ലാതാക്കായിരിക്കുന്നത്. അത് ദൗര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞു.
അനാവശ്യമായ പരാമര്‍ശമായിരുന്നു അത്. 49 വര്‍ഷം മുമ്പ് നടന്ന കാര്യങ്ങള്‍ ഇപ്പോള്‍ പറയേണ്ടതില്ലായിരുന്നു. സഹകരണത്തിന്റെയും സമവായത്തിന്റെയും സാധ്യതകളെ കുറിച്ച് പറഞ്ഞ ദിവസം തന്നെ അത്തരമൊരു പരാമര്‍ശം നടത്തിയത് ശരിയല്ലെന്നും തരൂര്‍ വ്യക്തമാക്കി.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications