കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുക്കടത്ത് നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍

പശുക്കടത്ത് നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് സര്‍ക്കാര്‍

  • By Anwar Sadath
Google Oneindia Malayalam News

ഡെറാഡൂണ്‍: ഗോവധം നിരോധിച്ച ഉത്തരാഖണ്ഡില്‍ പശുക്കടത്തും കശാപ്പും നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചു. കുമാണ്‍, ഗര്‍വാള്‍ മേഖലകളിലായി 11 പൊലീസ് ഉദ്യോഗസ്ഥര്‍ വീതമടങ്ങുന്ന സംഘത്തെ നിയോഗിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് സ്ഥിരീകരിച്ചു.

ദത്തെടുത്ത് വളർത്തി, ഒടുവിൽ വിവാഹത്തലേന്ന് 17കാരനൊപ്പം യുവതി ഒളിച്ചോടി! സംഭവം ആലപ്പുഴയിൽ...
പശുവിനെ കടത്തുന്നതും കശാപ്പ് ചെയ്യുന്നതും സംഘം നിരീക്ഷിക്കും. കൂടാതെ പശുവിനെ കശാപ്പുചെയ്ത സംഭവങ്ങളിലെ അന്വേഷണം വേഗത്തിലാക്കുക, പശുക്കടത്തു തടയുക തുടങ്ങിയവും സംഘത്തിന്റെ ചുമതലയായിരുക്കും. കഴിഞ്ഞ ജൂലൈയിലാണ് ഉത്തരാഖണ്ഡില്‍ ഗോവധം നിരോധിച്ചിത്. ഇതിനുശേഷം ഗോവധത്തിനെതിരെ സര്‍ക്കാര്‍ കര്‍ശനമായി നിരോധിച്ചിരുന്നു.

 cow-beef

സംസ്ഥാനത്ത് ഗോവധം നടത്തിയാല്‍ മൂന്നു വര്‍ഷം മുതല്‍ പത്തു വര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കുന്നതാണു ഗോവധ നിരോധന നിയമം. രാജ്യമെങ്ങും പ്രത്യേകിച്ചും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗോവധത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. പല സ്ഥലങ്ങളിലും ഇതിന്റെ പേരില്‍ അക്രമം നടക്കുന്നതിനെതിരെ പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു.


English summary
Special squad to check cow slaughter and smuggling in Haridwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X